പാലക്കാട്: പാലക്കാട് കരിമ്പയിൽ ബസ് സ്റ്റോപ്പിൽ ആൺകുട്ടികളും പെൺകുട്ടികളും (Moral police attack )ഒരുമിച്ചിരുന്നതിന് നാട്ടുകാർ മർദ്ദിച്ചതായി പരാതി. മണ്ണാർക്കാട് കരിമ്പ എച്ച് എസ് എസ് ഹൈസ്ക്കൂളിലെ വിദ്യാർത്ഥികൾക്കാണ് മർദ്ദനമേറ്റത്. വിദ്യാർത്ഥികളുടെ പരാതിയിൽ കല്ലടിക്കോട് പൊലീസ് കേസെടുത്തു. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു.
കരിമ്പ സ്വദേശികളായ സിദ്ദിഖ്, ഹരീഷ് എന്നിവരാണ് അറസ്റ്റിലായത് . സിസിടിവി ദൃശ്യകൾ പരിശോധിച്ച ശേഷം കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.
ബസ് സ്റ്റോപ്പിൽ പെൺകുട്ടികളും ആൺകുട്ടികളും ഒരുമിച്ചിരുന്നാൽ നിരന്തരം അധിക്ഷേപിക്കുമെന്ന് വിദ്യാർത്ഥികൾ പറയുന്നു. ഇതിനു മുമ്പും നാട്ടുകാർ ഉപദ്രവിച്ചിരുന്നു. മർദനമേറ്റ സംഭവത്തിൽ പൊലീസിൽ ആദ്യം പരാതി നൽകിയെങ്കിലും കേസെടുക്കാൻ തുടക്കത്തിൽ പൊലീസ് തയ്യാറായിരുന്നില്ലെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നുണ്ട്.
Also Read-
'ആ ബസ് സ്റ്റോപ്പ് ഇനി വേണ്ട'; ജെൻഡർ ന്യൂട്രൽ ബസ് ഷെൽറ്റർ സ്ഥാപിക്കാൻ നഗരസഭ
നാട്ടുകാർ കൂട്ടമായി എത്തി അധ്യാപകന്റെ മുന്നിലിട്ടാണ് തല്ലിച്ചതച്ചതെന്നും വിദ്യാർത്ഥികൾ പറയുന്നു.
Also Read-
'ആ ബസ് സ്റ്റോപ്പ് ഇനി വേണ്ട'; ജെൻഡർ ന്യൂട്രൽ ബസ് ഷെൽറ്റർ സ്ഥാപിക്കാൻ നഗരസഭ
തിരുവനന്തപുരത്ത് സിഇടി എഞ്ചിനീയറിംഗ് കോളേജിന് സമീപമുള്ള ബസ് സ്റ്റോപ്പിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കുന്നുവെന്ന് ആരോപിച്ച് ഇരിപ്പിടങ്ങൾ പൊളിച്ചു നീക്കിയതും തുടർന്നുണ്ടായ സംഭവങ്ങളും വലിയ വാർത്തയായി കൊണ്ടിരിക്കുന്നതിനിടയിലാണ് പാലക്കാട് നിന്ന് മറ്റൊരു വാർത്തയെത്തുന്നത്.
നേരത്തെയുണ്ടായിരുന്ന ഇരിപ്പിടം പൊളിച്ച് ഒരാൾക്ക് ഇരിക്കാവുന്ന രീതിയിലേക്ക് മാറ്റിയായിരുന്നു പുതിയ ഇരിപ്പിടം. ഇതിനെതിരെ ഒരാൾക്ക് മാത്രം ഇരിക്കാൻ സാധിക്കുന്ന ഇരിപ്പിടത്തിൽ രണ്ടു പേർ ഒരുമിച്ചിരുന്നായിരുന്നു സിഇടി കോളേജിലെ വിദ്യാർത്ഥികൾ മറുപടി നൽകിയത്. ഈ ചിത്രങ്ങൾ സാമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.