• HOME
  • »
  • NEWS
  • »
  • crime
  • »
  • Moral Policing| സദാചാര ഗുണ്ടായിസം; തൃശൂരിൽ പെൺകുട്ടിയുമായി ബൈക്കിൽ സഞ്ചരിച്ച വിദ്യാർഥിക്ക് ക്രൂരമർദനം

Moral Policing| സദാചാര ഗുണ്ടായിസം; തൃശൂരിൽ പെൺകുട്ടിയുമായി ബൈക്കിൽ സഞ്ചരിച്ച വിദ്യാർഥിക്ക് ക്രൂരമർദനം

ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് ആക്രമണം ഉണ്ടായത്.

Youtube Video
  • Share this:
    തൃശൂര്‍: സഹപാഠിയായ പെൺകുട്ടിയുമായി ബൈക്കിൽ സഞ്ചരിച്ച കോളജ് വിദ്യാര്‍ഥിക്ക് നേരെ തൃശൂരില്‍ സദാചാര ഗുണ്ടായിസം (Moral Police). വിദ്യാര്‍ഥിനി ബൈക്കില്‍ നിന്ന് വീണതിന് ബൈക്കോടിച്ച സഹപാഠിക്കാണ് ക്രൂര മര്‍ദനമേറ്റത്. തൃശൂര്‍ ചേതന കോളജിലെ ബിരുദ വിദ്യാര്‍ഥി അമലിനെയാണ് ഒരു സംഘം മര്‍ദിച്ചത്. സഹപാഠിക്കൊപ്പം ഭക്ഷണം കഴിക്കാന്‍ ബൈക്കില്‍ പുറത്തിറങ്ങിയപ്പോഴാണ് സംഭവം.

    ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് ആക്രമണം ഉണ്ടായത്. അമലും സഹപാഠിയും ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ സഹപാഠി ബൈക്കില്‍ നിന്ന് വീണു. പരിക്കേറ്റ പെണ്‍കുട്ടിയെ സഹായിക്കാതെ പ്രദേശത്തുണ്ടായിരുന്ന ചിലര്‍ അമലിനെ മര്‍ദിക്കുകയായിരുന്നു. അമല്‍ ധരിച്ച വസ്ത്രത്തിന്റെ പേരിലും പെണ്‍കുട്ടിയുമായി ബൈക്കില്‍ പോയതുമെല്ലാം പറഞ്ഞായിരുന്നു മര്‍ദനം. ഇതിനിടെ ഒരാൾ കല്ല് കൊണ്ട് അമലിന്റെ തലയ്ക്കിടിക്കുന്നതും ഒന്നുമറിയാത്തപോലെ നടന്നുപോകുന്നതും വീഡിയോയിൽ കാണാം.

    ബൈക്കില്‍ പെണ്‍കുട്ടിയുമൊത്ത് സഞ്ചരിച്ചത് ചോദ്യംചെയ്തായിരുന്നു മര്‍ദനമെന്ന് അമല്‍ പറഞ്ഞു. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നിരവധി ആളുകള്‍ ചേര്‍ന്ന് അമലിനെ ക്രൂരമായി മര്‍ദിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

    മര്‍ദിച്ചവരില്‍ ഒരാളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. നിലവില്‍ ഒല്ലൂര്‍ പൊലീസ് സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടുണ്ട്. അമലിനെ മര്‍ദിച്ചവരും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അമല്‍ തങ്ങളെ മര്‍ദിച്ചു എന്നാണ് ഇവര്‍ പരാതിയില്‍ പറയുന്നത്.

    ശ്രീകാന്ത് വെട്ടിയാറിനെതിരായ ബലാത്സംഗ കേസ്; പരാതിക്കാരിയുടെ രഹസ്യ മൊഴിയെടുത്തു

    ശ്രീകാന്ത് വെട്ടിയാറിനെതിരായ (Sreekanth Vettiyar) ബലാത്സംഗ കേസിൽ (rape case) പരാതിക്കാരിയുടെ രഹസ്യ മൊഴിയെടുത്തു. മൊഴിയെടുക്കുന്നതിന് എറണാകുളം സി.ജെ.എം. കോടതി അനുമതി നൽകിയിരുന്നു. ഇന്ന് രാവിലെയാണ് മൊഴി രേഖപ്പെടുത്തിയത്.

    പരാതിക്കാരിയുടെ വൈദ്യ പരിശോധനയും പൂർത്തിയായി. ശ്രീകാന്ത് വെട്ടിയാറിനെതിരെ നിലവിൽ ഒരു പരാതിയാണ് ലഭിച്ചതെന്നും കൂടുതൽ പരാതി വന്നാൽ അന്വേഷിക്കുമെന്നും കൊച്ചി സിറ്റി DCP വി.യു. കുര്യാക്കോസ് അറിയിച്ചു. പത്തനംത്തിട്ട സ്വദേശിയായ യുവതിയുടെ പരാതിയിലാണ് വ്‌ളോഗർ ശ്രീകാന്ത് വെട്ടിയാർക്കെതിരെ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തത്. വിവാഹ വാഗ്‌ദാനം നൽകി കൊച്ചിയിലെയും, ആലുവയിലെയും ഫ്ലാറ്റിലും, ഹോട്ടലിലും എത്തിച്ച് പീഡിപ്പിച്ചെന്നാണ് FIR റിപ്പോർട്ട്. കേസെടുത്തതിന് പിന്നാലെ ഒളിവിലായ ശ്രീകാന്ത് വെട്ടിയാറിനെതിരെ തെരച്ചിൽ ആരംഭിച്ചതായി സെന്റർ പൊലീസ് അറിയിച്ചു.

    വ്‌ളോഗറായ ശ്രീകാന്ത് വെട്ടിയാർ, സ്ത്രീ പീഡനത്തിനെതിരെയും, സ്ത്രീ സമത്വത്തിന് വേണ്ടി വാദിക്കുകയും ചെയ്തയാളാണ്. ശ്രീകാന്ത് വെട്ടിയാറിനെതിരെ പീഡന പരാതിയുമായി രണ്ട് യുവതികളാണ് രംഗത്ത് വന്നത്. ആദ്യ പരാതിയുമായി വന്ന യുവതി സോഷ്യൽ മീഡിയ വഴി വെളിപ്പെടുത്തൽ നടത്തുകയായിരുന്നു. പിന്നാലെ ഒരു പരാതിക്കാരി കൂടി രംഗത്ത് വന്നതോടെ ബലാത്സംഗത്തിന് പൊലീസ് കേസെടുത്തു.

    യൂട്യൂബ് വ്ളോ​ഗിങ്ങിലൂടെയും ട്രോൾ വീഡിയോകളിലൂടെയുമാണ് ശ്രീകാന്ത് പ്രശസ്തനായത്. ഇയാൾക്ക് ഫേസ്ബുക്കിൽ മാത്രം 3 ലക്ഷം ഫോളോവേഴ്‌സാണുള്ളത്. ഇതിന് പിന്നാലെയാണ് വെട്ടിയാറിനെതിരെ ലൈംഗിക ആരോപണം ആദ്യം ഉയർന്നത്. 'വിമൻ എ​ഗെൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ്' എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ശ്രീകാന്തിനെതിരെ ബലാത്സംഗ ആരോപണം ആദ്യം ഉന്നയിച്ചിരുന്നത്. എന്നാൽ വീണ്ടും അതേ പേജിലൂടെ മറ്റൊരു യുവതി കൂടി ശ്രീകാന്തിനെതിരെ #MeToo ആരോപണവുമായി രംഗത്ത് വരികയായിരുന്നു.
    Published by:Rajesh V
    First published: