നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച മോറൽസയൻസ് അധ്യാപകന് 29 വര്‍ഷം തടവ്;പീഡനം വിനോദയാത്രയ്ക്കിടെ ബസിൽ

  ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച മോറൽസയൻസ് അധ്യാപകന് 29 വര്‍ഷം തടവ്;പീഡനം വിനോദയാത്രയ്ക്കിടെ ബസിൽ

  പോക്സോ നിയമം പ്രാബല്യത്തിൽ വന്ന ശേഷം തൃശൂർ ജില്ലയിൽ ആദ്യമായി രജിസ്റ്റർ ചെയ്ത പോക്സോ കേസ് ആണ് ഇത്

  News18 Malayalam

  News18 Malayalam

  • Share this:
  തൃശൂർ : വിനോദ യാത്രക്ക് പോയ ഒന്നാം ക്ലാസ്‌ വിദ്യാർഥിനിയെ ബസിൽ  പീഡിപ്പിച്ച അധ്യാപകന് 29 വർഷം തടവിന് ശിക്ഷിച്ചു. രണ്ടേകാൽ ലക്ഷം രൂപ പിഴയും ഒടുക്കണം. പ്രതിയായ  മോറൽ സയൻസ് അധ്യാപകനാണ് 29 അര വർഷം  തടവ് ശിക്ഷയും 2.15 ലക്ഷം രൂപയും പിഴ ശിക്ഷ. തൃശൂർ പാവറട്ടി പുതുമനശ്ശേരി യിലുള്ള   സ്കൂളിലെ  മോറൽ സയൻസ് അധ്യാപകനായ നിലമ്പൂർ ചീരക്കുഴി സ്വദേശി കാരാട്ട് വീട്ടിൽ 44 വയസ്സുള്ള അബ്ദുൽ റഫീഖ് ആണ് കുട്ടിയെ പീഡിപ്പിച്ചത്.

  2012 ൽ സ്കൂളിൽ നിന്നും വിനോദയാത്ര പോയി തിരിച്ചു വരുന്ന സമയത്ത്   ബസിന്ടെ പുറകിലെ സീറ്റിൽ തളർന്ന മയങ്ങുകയായിരുന്ന ഒന്നാം ക്ലാസുകാരി ആയ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ശിക്ഷ വിധിച്ചത്.

  കുന്നംകുളം  ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് എം പി ഷിബുവാണ് വിധി പ്രഖ്യാപിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് കെഎസ് ബിനോയ് ഹാജരായി  20 സാക്ഷികളെ വിസ്തരിക്കുകയും  12 രേഖകൾ ഹാജരാക്കുകയും ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്തു.

  ഈ കേസിലെ വിചാരണ വേളയിൽ സാക്ഷികളായ അധ്യാപകർ പലവിധ സമ്മർദ്ദങ്ങളെ തുടർന്ന് കൂറുമാറി എങ്കിലും പ്രതി കുറ്റക്കാരനെന്ന് തെളിഞ്ഞു. 29 ½ വർഷം കഠിനതടവും രണ്ടു ലക്ഷത്തി പതിനഞ്ചായിരം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത് പിഴ അടച്ചില്ലെങ്കിൽ രണ്ടു വർഷം ഒമ്പത് മാസവും കൂടി ശിക്ഷ അനുഭവിക്കണം.

  പോക്സോ നിയമം പ്രാബല്യത്തിൽ വന്ന ശേഷം തൃശൂർ ജില്ലയിൽ ആദ്യമായി രജിസ്റ്റർ ചെയ്ത പോക്സോ കേസ് ആണ് ഇത്. ഇതിൻറെ എഫ്ഐആർ രജിസ്റ്റർ ചെയ്തത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തു കുറ്റപത്രം സമർപ്പിച്ചത് പാവറട്ടി പോലീസ് ഇൻസ്പെക്ടർ എം കെ രമേശ് ആയിരുന്നു
  Published by:Jayesh Krishnan
  First published: