• HOME
  • »
  • NEWS
  • »
  • crime
  • »
  • Saiju Thankachan | മോഡലുകൾ മരിച്ച കേസിലെ പ്രതി സൈജു തങ്കച്ചനെ തട്ടി കൊണ്ടുപോയ കേസ്; കൂടുതൽ പേർ പിടിയിൽ

Saiju Thankachan | മോഡലുകൾ മരിച്ച കേസിലെ പ്രതി സൈജു തങ്കച്ചനെ തട്ടി കൊണ്ടുപോയ കേസ്; കൂടുതൽ പേർ പിടിയിൽ

കൊച്ചിയിലെ മോഡലുകളുടെ അപകടമരണ കേസിലെയും നമ്പര്‍ 18 ഹോട്ടല്‍ പോക്‌സോ കേസിലെയും പ്രതിയാണ് സൈജു തങ്കച്ചന്‍.

  • Share this:
കൊച്ചി: മോഡലുകളുടെ (Model's Death മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതി സൈജു തങ്കച്ചനെ (Saiju Thankachan) തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച സംഘത്തിലെഅഞ്ച് പേര്‍ കൂടി അറസ്റ്റില്‍. എടവനക്കാട് വാച്ചാക്കല്‍ താണിപ്പിള്ളി വീട്ടില്‍ രഞ്ജിത്ത്, പഴന്‍പിള്ളി വീട്ടില്‍ സന്ദീപ്,സെയ്ദ് മുഹമ്മദ് റോഡ് ചിറപ്പുറത്ത് വീട്ടില്‍ അമീര്‍ഷാ, അണിയന്‍ ബസാര്‍ കൊല്ലാട്ടുതറ വീട് സിജോയ്, പഴങ്ങാട് കക്കാട്ടില്‍ വീട് അനൂപ് എന്നിവരെയാണ് ഞാറയ്ക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്.

കേസുമായി ബന്ധപ്പെട്ട് പള്ളിപ്പുറം ചെറായി തടലിപ്പറമ്പില്‍ വീട്ടില്‍ ഡാനിയേല്‍ ആന്റണി, എടവനക്കാട് ഓലിപ്പറമ്പില്‍ വീട്ടില്‍ സരുണ്‍ എന്നിവരെ നേരത്തെ മുനമ്പം പോലീസ് അറസ്റ്റ് ചെയ്തിതിരുന്നു.

കുഴുപ്പിള്ളിയിലെ വീട്ടില്‍ നിന്നു. തട്ടികൊണ്ടു പോകുകയും, 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപെട്ട് തടവില്‍ പാര്‍പ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ മുനമ്പം ഡി. വൈ. എസ്. പി ആര്‍. ബൈജു കുമാര്‍, മുനമ്പം പോലീസ് ഇന്‍സ്‌പെക്ടര്‍ എ. എല്‍ യേശുദാസ്, ഞാറക്കല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ രാജന്‍. കെ. അരമന, മുനമ്പം സബ് ഇന്‍സ്‌പെക്ടര്‍ ശ്യാംകുമാര്‍, ഞാറക്കല്‍ സബ് ഇന്‍സ്‌പെക്ടര്‍ എ.കെ. സൂധീര്‍, എ. എസ്. ഐ രശ്മി, എസ്. സി. പി. ഒ ജയദേവന്‍, സി. പി. ഒ മാരായ ആസാദ്, സിജോ, അരവിന്ദ്, ലെനീഷ് എന്നിവരും ഉണ്ടായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

സൈജുവിനെ വൈപ്പിന്‍ കുഴുപ്പിള്ളിയിലെ വീട്ടില്‍ നിന്നു തട്ടികൊണ്ടു പോകുകയും, 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപെട്ട് തടവില്‍ പാര്‍പ്പിച്ചുമെന്നുമാണ് സൈജുവിന്റെ മൊഴി. തടവില്‍ നിന്നും രക്ഷപ്പെടുകയുമായിരുന്നെന്നും ഇയാള്‍ പോലീസിനെ അറിയിച്ചിരുന്നു..

കൊച്ചിയിലെ മോഡലുകളുടെ അപകടമരണ കേസിലെയും നമ്പര്‍ 18 ഹോട്ടല്‍ പോക്‌സോ കേസിലെയും (Posco case) പ്രതിയാണ് നിലവില്‍ സൈജു തങ്കച്ചന്‍. കുഴിപ്പള്ളിയിലെ വീട്ടില്‍ നിന്ന് തന്നെ തട്ടിക്കൊണ്ട് പോയെന്നും പിന്നീട് വിട്ടയച്ചെന്നുമാണ് പോലീസിന് നല്‍കിയ പരാതിയില്‍ സൈജു തങ്കച്ചന്‍ വ്യക്തമാക്കിരുന്നത്.

Also Read- Suicide| കാണാൻ ഭംഗിയില്ലെന്ന ഭർത്താവിന്റെ പരിഹാസം; യുവതി മണ്ണെണ്ണ ഒഴിച്ച് കത്തിച്ച് മരിച്ചു

കഴിഞ്ഞ 16 ാം തീയതി ബുധനാഴ്ചയാണ് സംഭവം. കൊച്ചി കുഴിപ്പള്ളിയിലെ വീട്ടില്‍ നിന്നാണ് എട്ടംഗ സംഘം തട്ടിക്കൊണ്ടുപോയത്. മോചനദ്രവ്യമായി ആദ്യം പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും, പിന്നീട് ഒരു ലക്ഷം രൂപ തന്നാല്‍ മതിയെന്നും ആവശ്യപ്പെട്ടുവെന്നും സൈജു മുനമ്പം പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.

Also read- Arrest | അഹമ്മദാബാദ് സ്‌ഫോടനക്കേസ് വിധിക്കെതിരെ ആയുധമെടുത്ത് പ്രകടനം; SDPI പ്രവർത്തകൻ അറസ്റ്റിൽ

പരാതി സൈജു ഉണ്ടാക്കിയ കഥ ആണോയെന്ന് പോലീസ് പരിശോധിച്ചിരുന്നു. ശരീരത്ത് മര്‍ദ്ദമേറ്റ പാടുകള്‍കളടക്കം കണ്ടതോടെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ലോക്കല്‍ ഗുണ്ടകളാണ് ഇയാളെ തട്ടിക്കൊണ്ടു പോയതെന്ന് മുനമ്പം പോലീസ് പറഞ്ഞു.
Published by:Jayashankar AV
First published: