എറണാകുളത്തെ പ്രളയ ദുരിതാശ്വാസ തട്ടിപ്പിൽ കൂടുതൽ സി പി എം നേതാക്കൾക്ക് പണം ലഭിച്ചട്ടുള്ളതായി സൂചന. നേതാക്കളുടെ ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്കാണ് പണം കൈമാറിയത്. ഒന്നാം പ്രതിയും കലക്ടറേറ്റ് ജീവനക്കാരനുമായ വിഷ്ണു പ്രസാദിന്റെ അടുത്ത ബന്ധുവിന്റെ അക്കൗണ്ടിലേയ്ക്കും പണം എത്തി.
തൃക്കാക്കര കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മറ്റൊരു സി പി എം നേതാവിൻ്റെ ഭാര്യയുടെ അക്കൗണ്ടിലേക്കാണ് തുക എത്തിയത്. ഇവരുടെ ദേന ബാങ്കിൻ്റെ കാക്കനാട് ശാഖയിലെ അക്കൗണ്ടിൽ 2.5 ലക്ഷം രൂപയാണ് ദുരിതാശ്വാസ നിധിയിൽ നിന്നും എത്തിയത്. വിഷ്ണപ്രസാദിൻ്റെ അടുത്ത ബന്ധുവിൻ്റെ അക്കൗണ്ടിലും തുക കൈമാറി.
കലക്ടറേറ്റിന് അകത്തു നിന്നും തട്ടിപ്പിന് സഹായം ലഭിച്ചിട്ടുണ്ടെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്. അതിനിടെ അറസ്റ്റ് ചെയ്ത വിഷ്ണു പ്രസാദിൻ്റെ വീട്ടിൽ ക്രൈം ബ്രാഞ്ച് പരിശോധന നടത്തി. തട്ടിപ്പിനെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് മുൻ മന്ത്രി കെ. ബാബു ആവശ്യപെട്ടു. എന്നാൽ തട്ടിപ്പ് ബോധ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ അയ്യനാട് സഹകരണ ബാങ്ക് തന്നെയാണ് പരാതി നല്‍കിയതെന്ന് ബാങ്ക് പ്രസിഡൻ്റ് അഡ്വ.കെ.ആർ. ജയചന്ദ്രൻ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.