ഭര്‍ത്താവ് ബിനോയ് വിനോദിനി ബാലകൃഷ്ണന്; യുവതിയുടെ പാസ്പോര്‍ട്ട് രേഖ പുറത്ത്
ഭര്‍ത്താവ് ബിനോയ് വിനോദിനി ബാലകൃഷ്ണന്; യുവതിയുടെ പാസ്പോര്‍ട്ട് രേഖ പുറത്ത്
വിവാഹ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ നല്കിയാല് മാത്രമേ പാസ്പോര്ട്ടില് ഭര്‍ത്താവിന്റെ പേര് ചേര്‍ക്കാനാകൂ. പാസ്പോര്‍ട്ട് നമ്പര്‍ പരിശോധിച്ച് രേഖകളിൽ കൃത്രിമമൊന്നു നടത്തിയിട്ടില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചതായാണ് വിവരം.
ബിനോയ് കൊടിയേരിയുമായുള്ള ബന്ധം തെളിയിക്കാന്‍ ബിഹാര്‍ സ്വദേശിനി നല്കിയ പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്ത്. പാസ്പോര്ട്ടില് ഭര്‍ത്താവിന്റെ പേരായി ബിനോയ് വിനോദിനി ബാലകൃഷ്ണന് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2014-ല്‍ പാസ്പോര്‍ട്ട് പുതുക്കിയപ്പോഴാണ് ഭര്‍ത്താവിന്റെ പേര് ചേര്ത്തതത്. മുംബൈയിലെ മലാഡില്‍ നിന്നാണ് ഇവര്‍ പാസ്പോര്‍ട്ട് എടുത്തിരിക്കുന്നത്. ബിനോയിയുമായുള്ള വിവാഹം രജിസ്റ്റര്‍ ചെയ്തതിന്റെ രേഖകളും പൊലീസിന് കൈമാറിയെന്നാണ് വിവരം. ബാങ്ക് ഇടപാടുകളുടെ രേഖകളും യുവതി പൊലീസിന് കൈമാറിയിട്ടുണ്ട്. ഇതിലും ഭാര്‍ത്താവിന്റെ പേരായി ബിനോയ് വിനോദിനി ബാലകൃഷ്ണന് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. Also Read 'ബിനോയ്ക്കു വേണ്ടി പാര്‍ട്ടി ബക്കറ്റ് പിരിവ് നടത്തില്ല; വേദനിക്കുന്ന ഏതെങ്കിലും കോടീശ്വരന് പണം കൊടുത്ത് പരാതി പിന്‍വലിപ്പിക്കും'
വിവാഹ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ നല്കിയാല് മാത്രമേ പാസ്പോര്ട്ടില് ഭര്‍ത്താവിന്റെ പേര് ചേര്‍ക്കാനാകൂ. അല്ലെങ്കില്‍ രേഖകളില്‍ എന്തെങ്കിലും കൃത്രിമം നടത്തേണ്ടി വരും. എന്നാല്‍ പാസ്പോര്‍ട്ട് നമ്പര്‍ പരിശോധിച്ച് കൃത്രിമമൊന്നു നടത്തിയിട്ടില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചതായാണ് വിവരം. ബിനോയ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ മുംബൈ ദിന്‍ഡോഷി കോടതി തിങ്കളാഴ്ച പരിഗണിക്കും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.