Sexual Harassment| നിരവധി അധ്യാപികമാരെ വലയിലാക്കാന്‍ ശ്രമിച്ചു; സ്വകാര്യ കൂടിക്കാഴ്ചയ്ക്ക് ക്ഷണവും അശ്ലീല ചാറ്റുകളും: ഫോണിൽ നിർണായക തെളിവുകൾ
Sexual Harassment| നിരവധി അധ്യാപികമാരെ വലയിലാക്കാന്‍ ശ്രമിച്ചു; സ്വകാര്യ കൂടിക്കാഴ്ചയ്ക്ക് ക്ഷണവും അശ്ലീല ചാറ്റുകളും: ഫോണിൽ നിർണായക തെളിവുകൾ
ഔദ്യോഗിക ആവശ്യങ്ങൾക്കായി സമീപിച്ച അധ്യാപികമാരെയെല്ലാം ദുരുപയോഗിക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകളാണ് ലഭിച്ചത്. നിരവധി അശ്ലീല ചാറ്റുകളും കണ്ടെടുത്തിട്ടുണ്ട്.
കോട്ടയം: പി എഫ് ലോണ്‍ (PF Loan) ലഭിക്കുന്നതിന് അധ്യാപികയെ ലൈംഗിക വേഴ്ചയ്ക്ക് (Sexual Intercourse) ക്ഷണിച്ച സംഭവത്തില്‍ പിടിയിലായ സംസ്ഥാന നോഡല്‍ ഓഫീസര്‍ വിനോയ് ചന്ദ്രനെതിരെ (Vinoy Chandran) കൂടുതല്‍ തെളിവുകള്‍. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്നാണ് നിര്‍ണായക തെളിവുകള്‍ വിജിലന്‍സിന് ലഭിച്ചത്. പ്രതി വിനോയ് നിരവധി അധ്യാപികമാരെ വലയിലാക്കാന്‍ ശ്രമിച്ചു. പലരെയും സ്വകാര്യ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചതായുള്ള ചാറ്റുകളും കണ്ടെത്തി.
ഔദ്യോഗിക ആവശ്യങ്ങൾക്കായി സമീപിച്ച അധ്യാപികമാരെയെല്ലാം ദുരുപയോഗിക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകളാണ് ലഭിച്ചത്. നിരവധി അശ്ലീല ചാറ്റുകളും കണ്ടെടുത്തിട്ടുണ്ട്. ഗവണ്മെന്റ് എയിഡഡ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രൊവിഡന്റ് ഫണ്ട് വിഹിതം രേഖപ്പെടുത്തുന്നതിലെ അപാകതയാണ് ഇയാള്‍ മുതലെടുത്തിരുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
ശമ്പളത്തില്‍ നിന്ന് പിഎഫ് വിഹിതം പിടിച്ചെങ്കിലും ക്രെഡിറ്റില്‍ കൃത്യമായി രേഖപ്പെടുത്തിയിരുന്നില്ല. കുട്ടികളുടെ കുറവ് കാരണം ജോലി നഷ്ടപ്പെട്ടശേഷം അധ്യാപക ബാങ്ക് വഴി നിയമനം കിട്ടിയവരാണ് കൂടുതലും ഇത്തരം സാങ്കേതിക തടസം നേരിട്ടത്. പരാതിക്കാരിയായ അധ്യാപികയും ഈ പ്രശ്ത്തിന് പരിഹാരം തേടിയാണ് വിനോയിയെ സമീപിച്ചത്.
പിഎഫില്‍ സമാന പ്രശ്നം നേരിടുന്ന 160ഓളം അധ്യാപികമാരുണ്ട്. ഇവരില്‍ പലരും ഗെയിന്‍ പിഎഫ് നോഡല്‍ ഓഫീസര്‍ എന്ന നിലയില്‍ വിനോയിയെ സമീപിച്ചിരുന്നു. ഇവരോടെല്ലാം വിനോയ് അശ്ലീല ചാറ്റ് നടത്തിയതിന്റേയും ലൈംഗിക താല്പര്യങ്ങള് കാണിച്ചതിന്റേയും ഫോണ്‍ രേഖകള്‍ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.
ദുരനുഭവം നേരിട്ട ഒരു അധ്യാപിക വിനോയിക്കെതിരെ സമൂഹമാധ്യമത്തില്‍ പരസ്യമായി പ്രതികരിച്ചെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. വിനോയ് പണമിടപാട് നടത്തിയോയെന്നും ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ മനപൂർവം കാലതാമസം വരുത്തിയോ എന്നും വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്. അധ്യാപികയെ ലൈംഗിക വേഴ്ചയ്ക്ക് ക്ഷണിച്ച വിനോയിയെ വ്യാഴാഴ്ചയാണ് കോട്ടയത്തെ ഹോട്ടലില്‍ നിന്ന് പിടികൂടിയത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.