കൊള്ള സംഘങ്ങളുടെ പിടിയിൽ കരിപ്പൂർ; സിനിമ സ്റ്റൈലിൽ വീണ്ടും തട്ടിക്കൊണ്ടുപോകലും കവർച്ചയും

കോഴിക്കോടിനും കരിപ്പൂരിനും ഇടയിൽ വച്ച്, പുലർച്ചെ 3 നും 5 നും ഇടയിൽ ആണ് രണ്ടു തവണയും അക്രമം നടന്നത്. രണ്ടു തവണയും ഓട്ടോറിക്ഷയിൽ യാത്ര ചെയ്തവരാണ് ഇരയായത്

News18 Malayalam | news18
Updated: February 14, 2020, 6:36 PM IST
കൊള്ള സംഘങ്ങളുടെ പിടിയിൽ കരിപ്പൂർ; സിനിമ സ്റ്റൈലിൽ വീണ്ടും തട്ടിക്കൊണ്ടുപോകലും കവർച്ചയും
kondotty police station
  • News18
  • Last Updated: February 14, 2020, 6:36 PM IST
  • Share this:
മലപ്പുറം: കരിപ്പൂരിൽ വീണ്ടും വിദേശത്തു നിന്നെത്തിയ യാത്രക്കാരെ തട്ടിക്കൊണ്ടു പോയി കൊള്ളയടിച്ചു. ഇത്തവണ കാസർകോട് സ്വദേശികളായ രണ്ടുപേരാണ് കൊള്ളസംഘത്തിന്റെ ഇരകളായത്. ഒരാഴ്ചക്കുള്ളിൽ  കരിപ്പൂരിൽ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്.

പുലർച്ചെ മൂന്ന് മണിക്ക് എയർ ഇന്ത്യ വിമാനത്തിൽ ദുബായിൽ നിന്നെത്തിയ കാസർകോട് ഉദുമ സ്വദേശി സന്തോഷ്,  അബ്ദുൾ സത്താർ എന്നിവരാണ് കൊള്ളസംഘത്തിന്റെ പിടിയിലായത്. വിമാനമിറങ്ങി ഓട്ടോയിൽ കോഴിക്കോട്ടേക്ക് പോകുംവഴി കാറിലെത്തിയ മൂന്നുപേർ തടഞ്ഞുനിർത്തുകയായിരുന്നു.

കസ്റ്റംസ് ഉദ്യോഗസ്ഥരെന്ന വ്യാജേന കാറിൽ കയറ്റി താനൂർ കടപ്പുറത്തേക്ക് കൊണ്ടുപോയി. ക്രൂരമായി മർദിച്ച് വസ്ത്രമുരിഞ്ഞു. കടത്തിക്കൊണ്ടുവന്ന സ്വർണമെവിടെയെന്ന് ചോദിച്ചായിരുന്നു മർദനം. പിന്നീട് കൈയിലുണ്ടായിരുന്ന മുപ്പത്തിമൂവായിരം രൂപയും മൂന്നര പവന്റെ ആഭരണങ്ങളും തട്ടിയെടുത്ത് ചേളാരിയിൽ ഇറക്കിവിടുകയായിരുന്നു.

ALSO READ: വാലന്റൈൻസ് ദിനാഘോഷത്തിൽ തീറ്റമത്സര വേദിയെ ചൊല്ലി തർക്കം; എറണാകുളം ലോ കോളേജില്‍ എസ് എഫ് ഐ-കെ എസ് യു സംഘര്‍ഷം

സ്വർണ കള്ളക്കടത്തുകാരിൽ നിന്ന് വിവരം ചോർത്തി അവരെ കൊള്ളയടിക്കുന്ന സംഘമാണ് ഇതിനും പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.

സമാനരീതിയിൽ ദക്ഷിണ കന്നട സ്വദേശിയെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച സംഘത്തിലെ ഒരാളെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. പരപ്പനങ്ങാടി ചെറമംഗലം സ്വദേശി റഷീദാണ് പിടിയിലായത്.

ഇയാളിൽ നിന്ന് സംഘത്തെക്കുറിച്ച് വിവരങ്ങൾ ലഭിച്ചതായും കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു. രാത്രി കരിപ്പൂർ വിമാനത്താവളത്തിലെത്തുന്ന ആർക്ക് നേരെയും അക്രമം ഉണ്ടാകാം എന്ന അപകടകരമായ സാഹചര്യമാണ് നിലവിൽ ഉള്ളത്.

കോഴിക്കോടിനും കരിപ്പൂരിനും ഇടയിൽ വച്ച്, പുലർച്ചെ 3 നും 5 നും ഇടയിൽ ആണ് രണ്ടു തവണയും അക്രമം നടന്നത്. രണ്ടു തവണയും ഓട്ടോറിക്ഷയിൽ യാത്ര ചെയ്തവരാണ് ഇരയായത്. പോലീസ് പട്രോളിംഗും നിരീക്ഷണവും കുറേക്കൂടി ശക്തമാക്കണമെന്ന ആവശ്യം ആണ് ഉയരുന്നത്.

സ്വർണക്കടത്തുകാരെയാണ് കൊള്ളസംഘങ്ങൾ ലക്ഷ്യമിടുന്നത്. സ്വർണം നഷ്ടപ്പെട്ടാലും ഇവർ പരാതി നൽകില്ല എന്നതാണ് കൊള്ളക്കാർക്ക്‌ ധൈര്യം നൽകുന്നത്. എന്നാൽ രണ്ട് തവണയായി ആളു മാറി തട്ടിക്കൊണ്ടുപോയപ്പോൾ ആണ് ഇത്തരം സംഭവങ്ങൾ പുറംലോകം അറിയുന്നത്.
First published: February 14, 2020, 6:29 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading