നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • പ്രളയ ഫണ്ട് തട്ടിപ്പ്: കണ്ടെത്തിയതിലും അധികം തട്ടിച്ചിട്ടുണ്ടാകാമെന്ന് ക്രൈംബ്രാഞ്ച്

  പ്രളയ ഫണ്ട് തട്ടിപ്പ്: കണ്ടെത്തിയതിലും അധികം തട്ടിച്ചിട്ടുണ്ടാകാമെന്ന് ക്രൈംബ്രാഞ്ച്

  ഒന്നാം പ്രതിയും കളക്ട്രേറ്റിൽ ക്ലർക്കുമായ വിഷ്ണു പ്രസാദിന്റെ കസ്റ്റഡി കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷയിലാണ് ക്രൈംബ്രാഞ്ചിന്റെ വെളിപ്പെടുത്തല്‍.

  Finally chargesheet submitted in the flood fund fraud case | പ്രളയഫണ്ട് തട്ടിപ്പ്: വിഷ്ണുപ്രസാദ് പ്രതിയായ കേസിൽ കുറ്റപത്രം; സിപിഎം നേതാക്കൾ ഉൾപ്പെട്ട ആദ്യകേസിൽ ആറുമാസം പിന്നിട്ടിട്ടും കുറ്റപത്രമില്ല

  Finally chargesheet submitted in the flood fund fraud case | പ്രളയഫണ്ട് തട്ടിപ്പ്: വിഷ്ണുപ്രസാദ് പ്രതിയായ കേസിൽ കുറ്റപത്രം; സിപിഎം നേതാക്കൾ ഉൾപ്പെട്ട ആദ്യകേസിൽ ആറുമാസം പിന്നിട്ടിട്ടും കുറ്റപത്രമില്ല

  • Share this:
  കൊച്ചിയിലെ സിപിഎം പ്രാദേശിക നേതാക്കൾ ഉൾപ്പെട്ട പ്രളയദുരിതാശ്വാസ ഫണ്ട് തട്ടിപ്പിന്റെ വ്യാപ്തി കണ്ടെത്താനായിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്. എത്ര തുക ഉൾപ്പെട്ടിട്ടുണ്ട് എന്നറിയില്ല. 23 ലക്ഷം രൂപയുടെ തട്ടിപ്പ് മാത്രമാണ് ഇതു വരെ കണ്ടെത്താനായതെന്നും ഇനിയും തുക തട്ടിച്ചിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച്.

  ഒന്നാം പ്രതിയും കളക്ട്രേറ്റിൽ ക്ലർക്കുമായ വിഷ്ണു പ്രസാദിന്റെ കസ്റ്റഡി കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷയിലാണ് ക്രൈംബ്രാഞ്ചിന്റെ വെളിപ്പെടുത്തല്‍. ക്രൈംബ്രാഞ്ച് ഡിവൈഎസ് പി ബിജി ജോര്‍ജ് മുവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ നല്‍കിയ അപേക്ഷയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

  ഇതില്‍ ഒന്നാം പ്രതി വിഷ്ണു പ്രസാദ് നടത്തിയ തട്ടിപ്പുകളുടെ വിശദാംശങ്ങള്‍ വിവരിക്കുന്നുണ്ട്. രണ്ടാം പ്രതി മഹേഷിന്റെ മൂന്ന് വ്യത്യസ്ത ബാങ്കുകളുടെ അക്കൗണ്ടുകളിലേക്കായി മൂന്ന് പ്രാവശ്യമായി മൂന്നു ലക്ഷത്തി പതിമൂവായിരം രൂപയും ഒന്നാംപ്രതി തന്റെ  മൂന്ന് ബാങ്കുകളിലെ അക്കൗണ്ടിലേക്കായി നാലു ലക്ഷത്തി
  തൊണ്ണൂറ്റി അയ്യായിരം രൂപയും വകമാറ്റിയതായി കണ്ടെത്തിയതായി പറയുന്നു. അഞ്ചാം പ്രതിയും രണ്ടാം പ്രതിയുടെ ഭാര്യയുമായ നീതുവിന്റെ ആലപ്പുഴ ജില്ലയിലടക്കമുള്ള അക്കൗണ്ടുകളിലേക്കായി രണ്ടു ലക്ഷം രൂപയും മാറ്റി. ഇത് കൂടാതെ മൂന്നും നാലും പ്രതികള്‍ അയ്യനാട് സഹകരണ ബാങ്ക് അക്കൗണ്ടില്‍ നിന്ന് രണ്ടര ലക്ഷം രൂപ തട്ടിച്ചതായും തെളിഞ്ഞു.ഇങ്ങനെ ആകെ ഇരുപത്തിമൂന്നുലക്ഷത്തിമൂവായിരത്തഞ്ഞൂറു രൂപയുടെ തട്ടിപ്പ് ഇതു വരെ കണ്ടെത്തിയെന്നും ഇനിയും ഫണ്ടുകള്‍ മാറ്റിയതായാണ് അന്വേഷണ വിവരമെന്നും ഇതിനായി ഒന്നാം പ്രതിയെ അഞ്ചു ദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്നുമാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്. കേസില്‍ ഏഴു പ്രതികള്‍ ഉള്ളതില്‍ മൂന്ന് പ്രതികള്‍ ഒളിവിലാണെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു.
  BEST PERFORMING STORIES:പ്രളയദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് : സിപിഎം നേതാക്കൾ ഉത്തരവാദിയെന്ന് ആത്മഹത്യാക്കുറിപ്പ് [PHOTO]അയ്യനാട് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം തൂങ്ങി മരിച്ച നിലയിൽ [NEWS]പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ്; ആത്മഹത്യാ കുറിപ്പില്‍ ഏരിയാ സെക്രട്ടറിയുടെ പേരുള്ളത് അതീവ ഗൗരവതരം: മുല്ലപ്പള്ളി
  [NEWS]

  ക്രൈംബ്രാഞ്ചിന്റെ ആവശ്യം അംഗീകരിച്ച കോടതി വിഷ്ണുവിനെ തിങ്കളാഴ്ച വരെ കസ്റ്റഡിയില്‍ വിട്ടു.

  ഇതിനിടെ കേസിലെ നാലാം പ്രതി കൗലത്ത് അന്‍വര്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചു. പ്രളയ ഫണ്ട് തട്ടിപ്പ് നടന്ന അയ്യനാട് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗവും കേസിലെ മൂന്നാം പ്രതി എംഎം അന്‍വറിന്റെ ഭാര്യയുമാണ് കൗലത്ത്. സിപിഎം തൃക്കാക്കര ഈസ്റ്റ് മുന്‍ ലോക്കല്‍ കമ്മിറ്റി അംഗമായ അന്‍വറും മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഹര്‍ജികളെല്ലാം ഒരുമിച്ച് പരിഗണിക്കുന്നതിനായി തിങ്കളാഴ്ചത്തേക്ക് മാറ്റി.

  മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി.
  Published by:Chandrakanth viswanath
  First published: