• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സീരിയൽ നടി ഉൾപ്പെട്ട കള്ളനോട്ട് കേസിൽ വ്യാജസന്യാസിക്കും പങ്കെന്ന് പൊലീസ്

news18india
Updated: July 4, 2018, 9:58 PM IST
സീരിയൽ നടി ഉൾപ്പെട്ട കള്ളനോട്ട് കേസിൽ വ്യാജസന്യാസിക്കും പങ്കെന്ന് പൊലീസ്
news18india
Updated: July 4, 2018, 9:58 PM IST
കൊച്ചി: കള്ളനോട്ട് കേസിൽ സീരിയൽ നടിയും കുടുംബവും അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടു. സംഭവത്തിന് പിന്നിൽ ഒരു വ്യാജസന്യാസിക്ക് പങ്കുണ്ടെന്നും പൊലീസ് വ്യക്തമാക്കി. കേസിൽ ചിലർ നിരീക്ഷണത്തിലാണെന്നും തെളിവുകൾ ശേഖരിച്ച ശേഷം അറസ്റ്റുണ്ടാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികളെ കോടതി റിമാൻ‌ഡ് ചെയ്തു.

സീരിയൽ നടിയായ മകൾ സൂര്യ ബംഗളൂരുവിൽ താമസിക്കുന്നതിനാൽ രമാദേവിയും മറ്റൊരു മകൾ ശ്രുതിയും ബംഗളൂരുവിൽ ആയിരുന്നെന്നാണ് നാട്ടുകാര്‍ കരുതിയിരുന്നത്. മാസത്തിൽ ഒന്നോ രണ്ടോ തവണയാണ് ഇവര്‍ നാട്ടിലെത്തിയിരുന്നത്. എന്നാല്‍ വീട്ടിലുളളപ്പോഴും അയല്‍ക്കാരുമായോ മറ്റ് ആരെങ്കിലുമായോ ഇവര്‍ക്ക് യാതൊരു ബന്ധവുമുണ്ടായിരുന്നില്ല.

ആരെങ്കിലും സൗഹൃദം കൂടാനോ സംസാരിക്കാനോ ചെന്നാല്‍പ്പോലും അധികം അടുക്കാത്ത പ്രകൃതമായിരുന്നു ഇവരുടേതെന്നും നാട്ടുകാ‌ർ പൊലീസിന് മൊഴി നൽകി.

കുറേനാളായി ഗേറ്റ് പൂട്ടിയിട്ട നിലയിലായിരുന്നു. എന്നാൽ, ഞായറാഴ്ച വൈകുന്നേരത്തോടെ വീട്ടിൽ ആളനക്കവും വെളിച്ചവും ഉണ്ടായിരുന്നു. വീടിന്‍റെ മുകള്‍നിലയിലാണ് കള്ളനോട്ട് അച്ചടിച്ചിരുന്നത്. അച്ചടിയുടെ വിവിധഘട്ടങ്ങള്‍ പിന്നിട്ട 57 ലക്ഷം രൂപയുടെ നോട്ടുകളാണ് കണ്ടെടുത്തത്.

500, 200 രൂപാ നോട്ടുകളാണ് പിടിച്ചെടുത്തത്. പുലര്‍ച്ചെ മൂന്നുമണിക്ക് തുടങ്ങിയ പരിശോധന രാവിലെ പത്തുവരെ നീണ്ടു. ആറു മാസമായി ഈ വീട് കേന്ദ്രീകരിച്ച് കള്ളനോട്ടടി നടക്കുന്നതായി പൊലീസ് പറഞ്ഞു.

ആന്ധ്രാപ്രദേശില്‍ നിന്നു 28,000 രൂപയുടെ പേപ്പറുകള്‍ എത്തിച്ചിരുന്നു. ലിയോ ജോര്‍ജ്, കൃഷ്ണകുമാര്‍, രവീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണു നോട്ടുകള്‍ അച്ചടിച്ചിരുന്നത്. ഇവരെ സഹായിക്കാന്‍ ഏഴുപേര്‍ കൂടി ഉണ്ടായിരുന്നു. നോട്ടടിയന്ത്രവും പ്രിന്‍ററും പേപ്പറുകളും വാങ്ങാന്‍ 4.36 ലക്ഷം രൂപ രമാദേവി ഇവര്‍ക്കു നല്‍കിയിരുന്നതായും പൊലീസ് കണ്ടെത്തിയിരുന്നു. കോടികളുടെ കള്ളനോട്ട് അച്ചടിക്കാനാണ് തീരുമാനിച്ചിരുന്നത്. എട്ടു മാസമായി ഇതിന്‍റെ തയ്യാറെടുപ്പുകള്‍ നടിയുടെ വീട്ടില്‍ നടന്നുവരികയായിരുന്നു.

ആറുമാസമായി ഈ വീട്ടിൽ കള്ളനോട്ടടി നടക്കുന്നുണ്ടായിരുന്നെന്ന്‌ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ആഴ്ചകള്‍ക്കു മുമ്പ് അച്ചടിച്ച 200 രൂപയുടെ 1096 കള്ളനോട്ടുകള്‍ വിതരണം ചെയ്യാന്‍ തിങ്കളാഴ്ച അണക്കരയിലെത്തിയപ്പോഴാണ് ലിയോ, കൃഷ്ണകുമാര്‍, രവീന്ദ്രന്‍ എന്നിവരെ പൊലീസ് പിടികൂടിയത്.

കട്ടപ്പന ഡി വൈ എസ് പി എന്‍സി രാജ്മോഹന്‍, സിഐമാരായ ഷിബുകുമാര്‍, ജയപ്രകാശ്, എസ് ഐ റെജി കുര്യന്‍, എ എസ് ഐ ഷാജി എബ്രഹാം, സി പി ഒമാരായ കെബി ഷിനാസ്, രാഖി കെ രഘു, സുമം എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ കുടുക്കിയത്.
First published: July 4, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍