news18-malayalam
Updated: October 6, 2019, 11:20 AM IST
News18
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ കൂടുതൽ പേരെ ചോദ്യം ചെയ്യും. റോയ് തോമസിന്റെ ഒഴികെയുള്ള കൊലപാതകങ്ങളിലാണ് കൂടുതൽ ചോദ്യം ചെയ്യലുകൾക്ക് ക്രൈംബ്രാഞ്ച് ഒരുങ്ങുന്നത് . കൂടുതൽ ശാസ്ത്രീയമായ തെളിവുകൾ ശേഖരിക്കാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചു . വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന. 11പേർ പൊലീസ് നിരീക്ഷണത്തിലാണ്.
also read:
കൂടത്തായ് കൊലപാതകം; ജോളി ജോസഫും സഹായികളും റിമാൻഡിൽഅതേസമയം ചോദ്യം ചെയ്യേണ്ടവരുടെയും മൊഴി എടുക്കേണ്ടവരുടെയും പട്ടിക ക്രൈംബ്രാഞ്ച് തയാറാക്കി. ജോളിയുടെ മൂന്നു സുഹൃത്തുക്കളെ പൊലീസ് വിളിപ്പിച്ചിട്ടുണ്ട്. ജോളിയുടെ ഫോൺ രേഖകളും പൊലീസ് പരിശോധിച്ചു. ജോളിയുടെ വീട്ടിൽ പരിശേധന നടത്തിയ സംഘം വീട് സീൽ ചെയ്തു.
മുക്കം എൻ ഐ ടിക്ക് സമീപമുള്ള ജോളിയുടെ ബ്യൂട്ടി പാർലറിനെക്കുറിച്ചും അന്വേഷിക്കാനാണ് തീരുമാനം. എൻ ഐടി യിൽ ജോളിയെ ആരെങ്കിലും സഹായിച്ചിരുന്നോയെന്നും അന്വേഷിക്കും. അറസ്റ്റിലായ മാത്യുവിന്റെയും പ്രജു കുമാറിന്റെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുപ്പ് തുടരുകയാണ്.
അതിനിടെ ജോളിയുടെ വീട്ടിൽനിന്ന് സാധനങ്ങൾ മാറ്റിയതായി ഓട്ടോ ഡ്രൈവർ വെളിപ്പെടുത്തി. ഷാജുവാണ് സാധനങ്ങൾ മാറ്റിയത്. തന്റെ സാധനങ്ങളാണ് മാറ്റിയിരിക്കുന്നതെന്നാണ് ഷാജു പറയുന്നത്. ഇതിനെ കുറിച്ചും സംഘം അന്വേഷിക്കും.
First published:
October 6, 2019, 11:20 AM IST