• HOME
  • »
  • NEWS
  • »
  • crime
  • »
  • Poacher arrested നിലമ്പൂർ വനമേഖലയിലെ നായാട്ട്: മൂന്നു പേർകൂടി വനം വകുപ്പിന്‍റെ പിടിയിൽ

Poacher arrested നിലമ്പൂർ വനമേഖലയിലെ നായാട്ട്: മൂന്നു പേർകൂടി വനം വകുപ്പിന്‍റെ പിടിയിൽ

അകമ്പാടത്തെ മൃഗവേട്ട കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 6 ആയി

Poacher arrested

Poacher arrested

  • Last Updated :
  • Share this:
മലപ്പുറം: നിലമ്പൂർ വനമേഖലയിൽ വേട്ടയാടിയ സംഭവത്തിൽ കൂടുതൽ പേരെ വനംവകുപ്പ് പിടികൂടി. അകമ്പാടത്തെ മൃഗവേട്ട കേസിൽ 3 പേരെ കൂടി അറസ്റ്റ് ചെയ്തു. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 6 ആയി.

എടവണ്ണ സ്വദേശികളായ കോട്ടാല കുന്നുംപുറം വല്ലാച്ചിറ യാക്കൂബ്(24), ചളിപ്പാടം കുന്നുമ്മൽ ഇർഷാദ്(26), ചാലിയാർ പഞ്ചായത്തിലെ പെരുവമ്പാടം കുളത്തിൽ സഹദേവൻ(68) എന്നിവരെയാണ് ശനിയാഴ്ച്ച എടവണ്ണ റെയ്ഞ്ച് ഓഫീസർ ഇംറോസ് ഏലിയാസ് നവാസിന്റെ നേതൃത്വത്തിൽ വീടുകളിൽ നിന്നും അറസ്റ്റ് ചെയ്തത്.
TRENDING:2,45,670 രോഗ ബാധിതർ; കോവിഡ് രോഗികളുടെ എണ്ണത്തിൽ സ്പെയിനിനെയും മറികടന്ന് ഇന്ത്യ അഞ്ചാം സ്ഥാനത്ത് [NEWS]Covid 19 | ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 198 ആയി; കൂടുതൽ മരണം യു.എ.ഇയിൽ [NEWS]Wife Raped by Husband's friends കഠിനംകുളം ബലാത്സംഗ കേസ്; ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയിൽ [NEWS]
വെള്ളിയാഴ്ച്ച അറസ്റ്റിലായ പ്രതികളായ കല്ലുണ്ട രാമത്തുപറമ്പിൽ ദേവദാസ്(49), പെരുവമ്പാടം കടമ്പോടൻ മുസ്തഫ കമാൽ(45), നമ്പൂരിപ്പൊട്ടി പരുത്തികുന്നൻ നിസാർ എന്നിവർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇർഷാദ് നാടൻ തോക്ക് നിർമ്മാണത്തിൽ വിദഗ്ധനാണെന്നും ഇയാൾ എടവണ്ണയിൽ വാഹനങ്ങളുടെ വർക്ക്ഷോപ്പ് ഉണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സംഘം ചേർന്ന് അകമ്പാടം ഭാഗത്ത് മൃഗവേട്ട നടത്തിയിരുന്നതായും പിടിയിലായവർ മൊഴി നൽകി.

കാട്ടുപന്നിയിറച്ചി നൽകിയ പ്രതിയുൾപ്പെടെ കൂടുതൽ പേർ ഒളിവിലാണ്. നിലമ്പൂർ വനമേഖലയിലെ നായാട്ട് സംഘത്തിലെ വലിയ കണ്ണികളാണ് അറസ്റ്റിലായത്, 4 തോക്കുകൾ, 10 തിരകൾ, വെടിയുണ്ടകൾ, വെടിമരുന്ന്, വടിവാൾ, കത്തികൾ ഉൾപ്പെടെ പിടിച്ചെടുത്തിരുന്നു.

ഡെപ്യൂട്ടി ഇൻ ചാർജ് പി.എൻ ,സജീവൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജി.അനിൽകുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ കെ.ശരത് ബാബു, പി.എം ശ്രീജിത്ത്, ടി.എസ് അമൃത് രാജ്, എൻ.പി.പ്രദീപ് കുമാർ, കെ.അശ്വതി, എം.എസ്, തുളസി, സിവിൽ പോലീസ് ടി.പി. ജയേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
First published: