കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പരിശോധന കൂടുതൽ കർശനമാക്കി കസ്റ്റംസ് വിഭാഗം. വ്യാഴാഴ്ച രാത്രി നടന്ന പരിശോധനയിൽ ഒരു കോടി 40 ലക്ഷത്തിലധികം രൂപയുടെ യുടെ സ്വർണമാണ് പിടികൂടിയത്. കണ്ണൂർ അസിസ്റ്റൻറ് കമ്മീഷണർ ഇ വികാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ വലയിലാക്കിയത്.
എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ രണ്ട് യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത്. ദുബായിൽ നിന്നെത്തിയ കണ്ണവം സ്വദേശി തൊട്ടുംപുറം മുഹമ്മദ് അഷിഫാണ് ആദ്യം പിടിയിലായത്. പരിശോധനയിൽ ഇയാൾ ശരീരത്തിനുള്ളിൽ സ്വർണം ഒളിപ്പിച്ചതായി കണ്ടെത്തുകയായിരുന്നു. മലദ്വാരത്തിൽ ഒളിപ്പിച്ചാണ് 4 കാപ്സ്യുളുകളിലാക്കിയാണ് സ്വർണ മിശ്രിതം ഇയാൾ കടത്താൻ ശ്രമിച്ചത്.
1019ഗ്രാം തൂക്കമുണ്ടായിരുന്ന മിശ്രിതത്തിൽ നിന്നും സ്വർണം വേർതിരിച്ചപ്പോൾ 43,89,330 രൂപ വിലയുള്ള 849.3 ഗ്രാം സ്വർണമാണ് ലഭിച്ചത്. പിന്നീട് പാനൂർ പുളിയനമ്പ്രം സ്വദേശി അബ്ദുൾ റഫീഖും പിടിയിലായി. എമർജൻസി ലൈറ്റിനുള്ളിലെ ബാറ്ററിക്കുള്ളിലാണ് റഫീഖ് സ്വർണ കടത്താൻ ശ്രമിച്ചത്. 96,52,390 രൂപയുടെ 1867 ഗ്രാം സ്വർണമാണ് ഇയാളിൽ നിന്നും പിടികൂടിയത്.
സൂപ്രണ്ട്മാരായ കെ. പ്രകാശൻ, ശ്രീവിദ്യ സുധീർ ഇൻസ്പെക്ടർമാരായ കെ ആർ നിഖിൽ, സുരേന്ദ്ര ജങ്കിന്ദ്, സന്ദീപ് ദഹിയ, നിഷാന്ത് താക്കൂർ, ഹെഡ് ഹവിൽദാർ എംവി വത്സല, ലിനേഷ്, ലയ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കാൻ ആണ് കസ്റ്റംസ് നീക്കം.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.