നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കണ്ണൂർ കൂത്തുപറമ്പിൽ 2500 ലിറ്ററിലധികം വാഷും വാറ്റുപകരണങ്ങളും പിടികൂടി

  കണ്ണൂർ കൂത്തുപറമ്പിൽ 2500 ലിറ്ററിലധികം വാഷും വാറ്റുപകരണങ്ങളും പിടികൂടി

  ധാന്യങ്ങളും പഴവർഗ്ഗങ്ങളും ഉപയോഗിച്ചാണ് വാഷ് നിർമിച്ചിരിക്കുന്നത്. ചാരായം വാറ്റാനുള്ള പാത്രങ്ങളും മറ്റു സാമഗ്രികളും സമീപ പ്രദേശത്തു നിന്നാണ് കണ്ടെടുത്തത്

  Excise_kannur

  Excise_kannur

  • Share this:
  കണ്ണൂർ കൂത്തുപറമ്പിൽ എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ വാറ്റ് കേന്ദ്രം കണ്ടെത്തി. 2500 ലിറ്ററിലധികം വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. കൈവേലിക്കലിനടുത്ത് 10 പ്ലാസ്റ്റിക് ബാരലുകളിലായി കുറ്റിക്കാട്ടിൽ ഒളിച്ചു സൂക്ഷിച്ച നിലയിലായിരുന്നു വാഷ്.

  ധാന്യങ്ങളും പഴവർഗ്ഗങ്ങളും ഉപയോഗിച്ചാണ് വാഷ് നിർമിച്ചിരിക്കുന്നത്. ചാരായം വാറ്റാനുള്ള പാത്രങ്ങളും മറ്റു സാമഗ്രികളും സമീപ പ്രദേശത്തു നിന്നാണ് കണ്ടെടുത്തത് വ്യാജവാറ്റ് കേന്ദ്രത്തിന് പിന്നിൽ പ്രവർത്തിച്ചവരെ പിടികൂടാനുള്ള ശ്രമം ഊർജ്ജിതമാക്കിയിട്ടുണ്ട്.

  എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റ്റീവ് ഓഫീസർ കെ. ശശികുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കഴിഞ്ഞ ഒരു മാസത്തിനിടെ ഇരുപതിനായിരത്തിലധികം ലിറ്റർ വാഷ് ആണ് കൂത്തുപറമ്പ് എക്സൈസ് സംഘം പിടികൂടിയത്.

  എക്സൈസ് റെയിഞ്ച് പ്രിവൻ്റീവ് ഓഫീസർ നിസാർ.കെ, എക്സൈസ് സർക്കിൾ ഓഫീസിലെ സിവിൽ എക്സൈസ് ഓഫിസർമാരായ ജിനേഷ് നരിക്കോടൻ, കൂത്തുപറമ്പ് എക്‌സൈസ് റെയിഞ്ച് സിവിൽ എക്സൈസ് ഓഫീസർമാരായ രോഷിത്ത്. പി, ഷാജി അളോക്കൻ, സുനീഷ് കിള്ളിയോട്ട്, പ്രജീഷ് കോട്ടായി, ജലീഷ്. പി , ശജേഷ്. സി. കെ  വനിത സി. ഇ.ഒ ഷീബ. കെ. പി ,  എക്സൈസ് ഡ്രൈവർ ഷംജിത്ത്. എൻ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

  Also Read- വാഴക്കന്നിനടിയില്‍ മദ്യം ഒളിപ്പിച്ച് കടത്തി; രണ്ടുപേർ പിടിയിൽ

  വ്യാജ മദ്യ നിർമാണ സംഘങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി. കെ സതീഷ് കുമാറും എക്സൈസ് ഇൻസ്‌പെക്ടർ കെ. ഷാജിയും അറിയിച്ചു.

  നിലമ്പൂരിൽ കോവിഡ് പോസിറ്റീവ് ആയ രോഗി വീട്ടിൽ ചാരായം വാറ്റുന്നതിനിടയിൽ എക്സൈസ് പിടിയിൽ. ചുങ്കത്തറ പഞ്ചായത്തിലെ കാട്ടിച്ചിറ ചെറുത്ത് വീട്ടിൽ പറങ്ങോടൻ മകൻ കൃഷ്ണൻ (55 വയസ്സ്) ആണ് എക്സൈസ് - പോലീസ് സംയുക്ത റെയിഡിൽ പിടിയിലായത്. 170 ലിറ്റർ വാഷ്, പ്ലാസ്റ്റിക് ബാരലുകൾ , ഗ്യാസ് സിലിണ്ടർ, ഗ്യാസ് അടുപ്പ്, അലുമിനിയം കലങ്ങൾ തുടങ്ങി നിരവധി വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.

  പ്രതി നിരവധി അബ്കാരി കേസുകളിൽ പ്രതിയാണ്. ഇയാൾ കോവിഡ് ആർ.ടി.പി.സി.ആർ പരിശോധന കഴിഞ്ഞ് ഫലം വരുന്നതും കാത്ത് ക്വാറന്റൈനിൽ ആയിരുന്നു. ആ സമയത്ത്
  നിലമ്പൂർ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്‍റീവ് ഓഫീസർ എം. ഹരികൃഷ്ണന്‍റെ നേത്യത്വത്തിൽ സിവിൽ എക്സൈസ് ഓഫീസർ മാരായ അഖിൽദാസ്, രാകേഷ് ചന്ദ്രൻ, പി.സി.ജയൻ ,വനിതാ ഓഫിസർ ഇ.ഷീന, പോത്തുകല്ല് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ രാജേഷ് സി, സി.പി.ഒ മാരായ സലീൽ ബാബു, കൃഷ്ണദാസ് എന്നിവർ റെയിഡിൽ പങ്കെടുത്തു. പ്രതിക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ആറു എക്സൈസ് ഉദ്യോഗസ്ഥരും, മൂന്ന് പോലീസുകാരും ക്വാറന്റീൽ പോയി.
  Published by:Anuraj GR
  First published:
  )}