• HOME
  • »
  • NEWS
  • »
  • crime
  • »
  • ഒന്നും രണ്ടുമല്ല , ദേശീയപാതയിലെ പാലത്തില്‍ നിന്ന് മോഷണം പോയത് 4500ലധികം നട്ടും ബോള്‍ട്ടും

ഒന്നും രണ്ടുമല്ല , ദേശീയപാതയിലെ പാലത്തില്‍ നിന്ന് മോഷണം പോയത് 4500ലധികം നട്ടും ബോള്‍ട്ടും

കനാലിലെ പാലത്തിനടിയിൽ നിന്ന് ബോൾട്ടുകൾ നഷ്ടപ്പെട്ടത് ശ്രദ്ധയിൽപ്പെട്ട ഗ്രാമവാസികളാണ് പ്രോജക്ട് മാനേജരെ വിവരമറിയിച്ചത്

  • Last Updated :
  • Share this:
    ദേശീയപാത 344ലെ സ്റ്റീല്‍ ഗര്‍ഡര്‍ പാലത്തില്‍ നിന്ന് 4500ലധികം നട്ടുകളും ബോള്‍ട്ടുകളും മോഷണം പോയി. ഹരിയാനയിലെ യമുനാനഗര്‍ ജില്ലയില്‍ കരീര കുര്‍ദ്ദ് ഗ്രാമത്തിലെ ദേശീയ പാത 344ല്‍ യമുനാ ഓഗ്മെന്‍റേഷന്‍ കനാലിന് കുറുകെയുള്ള പാലത്തില്‍ നിന്നാണ് നട്ടുകളും ബോള്‍ട്ടുകളും കാണാതായത്. നിര്‍മാണ കമ്പനിയായ സദ്ഭവ് എന്‍ജിനീയറിങ് ലിമിറ്റഡിന്റെ പരാതിയില്‍ മോഷണക്കുറ്റം ചുമത്തി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഹരിയാനയെ ഉത്തര്‍പ്രദേശുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയാണിത്.

    പാലത്തിൽ നിന്ന് 4,500 നട്ടുകളും ബോൾട്ടുകളും ഒരു സ്റ്റീൽ ക്രോസ് ഗർഡറും മോഷ്ടിക്കപ്പെട്ടതായി തിങ്കളാഴ്ച വിവരം ലഭിച്ചതായി  പ്രോജക്റ്റ് മാനേജർ പറഞ്ഞു.

    Also Read:-തന്റെ നഗ്നചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഡോക്ടറെ പ്രതിശ്രുത വധു തല്ലിക്കൊന്നു

    കനാലിലെ പാലത്തിനടിയിൽ നിന്ന് ബോൾട്ടുകൾ നഷ്ടപ്പെട്ടത് ശ്രദ്ധയിൽപ്പെട്ട ഗ്രാമവാസികളാണ് പ്രോജക്ട് മാനേജരെ വിവരമറിയിച്ചത്. ദേശീയപാതാ അതോറിറ്റി അധികൃതരും സ്ഥലത്ത് പരിശോധന നടത്തി.

    അതിനിടെ, പാലത്തില്‍ നട്ടുകളും ബോള്‍ട്ടുകളും പുനഃസ്ഥാപിക്കുന്ന ജോലി ആരംഭിച്ചതായി പ്രൊജക്ട് മാനേജര്‍ അറിയിച്ചു. മൂന്നോ നാലോ ദിവസത്തിനുള്ളില്‍ ഈ ജോലികള്‍ പൂര്‍ത്തിയാവുമെന്നും കമ്പനി അറിയിച്ചു. മോഷണം ആവര്‍ത്തിക്കാതിരിക്കാന്‍ പുതിയ നട്ടുകളും ബോള്‍ട്ടുകളും വെല്‍ഡ് ചെയ്ത് പിടിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു.


    Published by:Arun krishna
    First published: