• HOME
  • »
  • NEWS
  • »
  • crime
  • »
  • 'കടകളില്‍ ചില്ലറ കൊടുത്ത് നോട്ടാക്കി' അഞ്ഞൂറിലേറെ അമ്പല മോഷണ കേസുകളിലെ പ്രതി കട്ടപ്പനയില്‍ അറസ്റ്റില്‍

'കടകളില്‍ ചില്ലറ കൊടുത്ത് നോട്ടാക്കി' അഞ്ഞൂറിലേറെ അമ്പല മോഷണ കേസുകളിലെ പ്രതി കട്ടപ്പനയില്‍ അറസ്റ്റില്‍

ഭണ്ഡാരം പൊട്ടിച്ചു കിട്ടുന്ന പണം മുന്തിയ ഇനം മദ്യം കുടിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും ആഡംബര ലോഡ്ജു കളിൽ താമസിക്കുന്നതിനുമാണ് പ്രതി വിനിയോഗിച്ചിരുന്നത്

  • Share this:
അഞ്ഞൂറിലേറെ അമ്പല മോഷണ കേസുകളിലെ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് കട്ടപ്പനയില്‍ അറസ്റ്റില്‍.  മലപ്പുറം, കോഴിക്കോട്, തൃശ്ശൂർ, പാലക്കാട് ജില്ലകളിലായി നിരവധി അമ്പല മോഷണ കേസുകളിൽ പ്രതിയായ മലപ്പുറം എടപ്പാൾ സ്വദേശി സജീഷാണ് അറസ്റ്റിലായത്. കുമളിയിലെ സ്വകാര്യ ലോഡ്ജില്‍ താമസിച്ച് മറ്റു ജില്ലകളിൽ മോഷണം നടത്തിയ ശേഷം ചില്ലറപ്പണം വിവിധ വ്യാപാരസ്ഥാപനങ്ങളിൽ കൊടുത്ത് നോട്ടാക്കി മാറ്റി ആഡംബര ജീവിതം നയിക്കുന്നതിനിടെ കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണമാണ് ഇയാളെ പിടികൂടിയത്.

കട്ടപ്പനയിലെ ചില വ്യാപാരസ്ഥാപനങ്ങളിൽ ഇയാള്‍ ചില്ലറ നാണയങ്ങൾ കൈമാറി നോട്ടാക്കി മാറ്റാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട പോലീസ് സംഘം രഹസ്യമായി ഇയാളെ നിരീക്ഷിക്കുകയായിരുന്നു. ഇതിനുമുമ്പ് നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള ഇയാളുടെ ഫോട്ടോ പോലീസ് ഗ്രൂപ്പുകളിൽ കണ്ടിട്ടുള്ള മുൻ പരിചയം വച്ച് ഇയാളെ പോലീസ് ചോദ്യം ചെയ്തതിനെ തുടർന്നാണ് സജീഷ് സ്ഥിരം കുറ്റവാളിയാണെന്ന് പോലീസിന് മനസ്സിലായത്.

Also Read-കൊല്ലത്ത് വയോധികയോട് മരുമകളുടെ ക്രൂരത; പട്ടിണിക്കിട്ട് ക്രൂരമായി മർദിച്ചു, കാഴ്ച നഷ്ടമായി

മലപ്പുറം,കോഴിക്കോട്,തൃശ്ശൂർ, പാലക്കാട് ജില്ലകളിലായി 30 തോളം അമ്പല മോഷണ കേസുകളും 5 ബൈക്കുകളും മോഷ്ടിച്ചതായി പ്രതി സമ്മതിച്ചിട്ടുള്ളത് 20 വർഷത്തോളമായി അമ്പലങ്ങളിൽ മോഷണം നടത്തുകയും അമ്പലം മോഷണം നടത്തുന്നതിനായി അടുത്ത പ്രദേശങ്ങളിൽ നിന്നും ബൈക്കുകൾ മോഷ്ടിക്കുകയും പിന്നീട് കെഎസ്ആർടിസി റെയിൽവേ പാർക്കിങ്ങുകളിൽ ബൈക്ക് പാർക്ക് ചെയ്ത ശേഷം അതിന്റെ താക്കോൽ കൈയിൽ കൊണ്ടുപോവുകയും ആണ് പതിവ്.

വീണ്ടും ഈ സ്ഥലങ്ങളിൽ മോഷണം നടത്തേണ്ടി വരുമ്പോൾ വീണ്ടും ഈ ബൈക്കുകകളാണ് ഉപയോഗിക്കാറുള്ളത് 2022 ജൂലൈ 17ന് പെരിന്തൽമണ്ണ സബ് ജയിലിൽ നിന്നും ശിക്ഷകഴിഞ്ഞ് ഇറങ്ങിയ പ്രതി ഇതിന് ശേഷം മാത്രം 30ലധികം അമ്പലങ്ങളിലും മോഷണം നടത്തിയിട്ടുണ്ട്. ആയിരത്തിലധികം അമ്പലഭണ്ഡാരങ്ങളില്‍ താന്‍ മോഷണ നടത്തിയിട്ടുണ്ടെന്നാണ് പ്രതി അവകാശപ്പെടുന്നത്.

പിടികൂടിയ സമയം പ്രതിയുടെ കൈവശം എടപ്പാൾ കുറ്റിപ്പുറം ഭാഗത്തുള്ള ഒരു ക്ഷേത്രത്തിൽ നിന്നും ഭണ്ഡാരം പൊട്ടിച്ച ചില്ലറയും നോട്ടുകളും അഞ്ചു ബൈക്കുകളുടെ താക്കോലും കുമിളിയിലെ ആഡംബര റിസോർട്ടിൽ പണം അടച്ചതിന്റെ രസീത് ഉൾപ്പെടെ ഇയാളുടെ ബാഗിൽ ഉണ്ടായിരുന്നു .

ഭണ്ഡാരം പൊട്ടിച്ചു കിട്ടുന്ന പണം മുന്തിയ ഇനം മദ്യവും,ഭക്ഷണം കഴിക്കുന്നതിനും ആഡംബര ലോഡ്ജു കളിൽ താമസിക്കുന്നതിനും ആണ് വിനിയോഗിച്ചിരുന്നത് എന്ന് പ്രതി പറഞ്ഞതായി പോലീസ് പറഞ്ഞു. കട്ടപ്പന ഡിവൈഎസ്പി വിഎ നിഷാദ് മോന്റെ നേതൃത്വത്തിൽ സ്പെഷ്യൽ ടീം അംഗങ്ങളായ എസ്ഐ സജിമോൻ ജോസഫ് SCPO മാരായ സിനോജ് പിജെ, ടോണി ജോൺ സിപിഒ അനീഷ് വി കെ എന്നിവരാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത് തുടർ അന്വേഷണം കട്ടപ്പന എസ്എച്ച്ഒ വിശാൽ ജോൺസൺ, എസ്ഐ ദിലീപ് കുമാർ കെ എന്നിവരെ ഏൽപ്പിച്ചതായി ഡിവൈഎസ്പി അറിയിച്ചു.

മലപ്പുറം ജില്ലയിൽ പുതിയതായി 17ഉം, കോഴിക്കോട് ജില്ലയിൽ 9ഉം, തൃശ്ശൂർ ജില്ലയിൽ 8ഉം, പാലക്കാട് ഒന്നും കേസുകളാണ് ഇയാള്‍ക്കെതിരെ ഉള്ളത്. പ്രതി കൂടുതൽ കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ച് വരികയാണ്. വടക്കൻ ജില്ലകളിലെ അമ്പലങ്ങൾ കേന്ദ്രീകരിച്ച് നിരന്തരമായി മോഷണങ്ങൾ നടന്നിട്ടും പ്രതിയെ പിടികൂടാൻ ആവാത്തത് പോലീസിനും നാട്ടുകാർക്കും തീരാ തലവേദന ആയിരുന്നു.  സ്വകാര്യ ആയുർവേദ കമ്പനിയിലെ സെയിൽസ് എക്സിക്യൂട്ടീവ് ആണെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് ലോഡ്ജിൽ താമസിച്ച് ആർഭാട ജീവിതം നടത്തിവന്നിരുന്നത് ഏജൻസികളിൽ നിന്നും കിട്ടുന്ന ചില്ലറയാണ് എന്നു പറഞ്ഞു വിശ്വസിപ്പിച്ചാണ് ഇയാൾ പല വ്യാപാരസ്ഥാപനങ്ങളിലും ചില്ലറ മാറ്റി നോട്ട് ആക്കിയിരുന്നത് .
Published by:Arun krishna
First published: