അഹമ്മദാബാദ്: ഓൺലൈൻ ക്ലാസിൽ വിദ്യാർഥികളുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ തിരഞ്ഞ് പൊലീസ്. ഗുജറാത്ത് ആനന്ദ് നികേതൻ സ്കൂളിലെ പ്ലസ് ടു ഓൺലൈൻ ക്ലാസിനിടെയാണ് വിദ്യാര്‍ഥിനികളുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടത്. ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. സൂം സെഷൻ വഴി ക്ലാസിലേക്ക് ലോഗിൻ ചെയ്ത വിദ്യാർഥികൾക്ക് മോർഫ് ചെയ്ത ചിത്രങ്ങളുടെ ലിങ്കാണ് ലഭിച്ചത്. ജൂൺ ആദ്യ ആഴ്ച വരെ ക്ലാസുകൾ നിർത്തി വയ്ക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് ഓൺലൈന്‍ ക്ലാസ് റൂമിൽ നുഴഞ്ഞു കയറിയ ഹാക്കർ ഈ ലിങ്കുകൾ പങ്കുവയ്ച്ചത്.
ഏഴുമാസം മുമ്പാണ് ഇത്തരത്തിൽ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന ഭീഷണി ആദ്യം ലഭിച്ചതെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് ആവശ്യം ഉന്നയിച്ചായിരുന്നു അന്ന് ഭീഷണി. പൊലീസിൽ പരാതി നൽകിയെങ്കിലും യാതൊരു ഫലവും കണ്ടില്ല ഹാക്കർ ഭീഷണി തുടർന്നുവെന്നും സ്കൂൾ അധികൃതർ ആരോപിക്കുന്നു.
Also Read-
'ബിജെപിക്ക് വോട്ട് ചെയ്യുന്നതിന് മുമ്പ് രണ്ടുവട്ടം ആലോചിക്കണം; അമ്മയും സഹോദരിമാരും ഉള്ളതാണ്'; വിവാദം ഉയർത്തി തൃണമുൽ സ്ഥാനാര്‍ഥി
'സെപ്റ്റംബർ 9 നാണ് ഇയാൾ ആദ്യം സ്കൂളിന് ഭീഷണി ഇമെയിൽ അയച്ചത്. സ്കൂൾ മിഡ് ടേം പരീക്ഷകൾ നടത്തുകയാണെങ്കിൽ പെൺകുട്ടികളുടെ മോർഫ് ചെയ്ത ചിത്രങ്ങൾ അപ്ലോഡ് ചെയ്യുമെന്നായിരുന്നു ഭീഷണി. സെപ്റ്റംബർ പകുതിയോടെ 8 മുതൽ 12 വരെ ക്ലാസുകൾക്കുള്ള മിഡ്-ടേം പരീക്ഷകൾ മാനേജുമെന്റ് റദ്ദാക്കി. ഒക്ടോബർ മൂന്നിന് അഹമ്മദാബാദ് സൈബർ ക്രൈം സെല്ലിലും രേഖാമൂലം പരാതിയും നൽകിയിരുന്നു. എന്നാൽ വീണ്ടും ഭീഷണി മെയിലുകൾ എത്തി തുടങ്ങിയതോടെ വിദ്യാർഥികളുടെ താത്പ്പര്യം കണക്കിലെടുത്ത് പരീക്ഷകൾ റദ്ദാക്കുകയായിരുന്നു.
ഇതിന് പിന്നാലെ തന്നെ മാതാപിതാക്കളും സ്കൂൾ മാനേജ്മെന്റും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയെസന്ദർശിച്ച് സ്ഥിതിഗതികൾ അറിയിച്ചിരുന്നു. ഉടനടി നടപടിയും സാധ്യമായ എല്ലാ പിന്തുണയും മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നുവെങ്കിലും കേസിൽ പ്രസക്തമായ ഒരു തുമ്പും സൈബർ ക്രൈം പൊലീസിന് ലഭിച്ചിരുന്നില്ല. ഭീഷണിപ്പെടുത്തുന്ന ഇമെയിലുകൾ ‘ഡാർക്ക് വെബ്’ വഴിയാണ് അയച്ചതെന്നും ഇത് കണ്ടെത്താൻ പ്രയാസമാണെന്നുമാണ് പൊലീസ് അറിയിച്ചത്. 'ഞങ്ങളുടെ അന്വേഷണം നടക്കുന്നു' എന്ന സ്ഥിരം മറുപടിയും ഉണ്ടായി എന്നും അധികൃതർ പറയുന്നു.
Also Read-
ബിരിയാണി ഉണ്ടാക്കാനായി വിളിച്ചു വരുത്തി യുവതിയെ ബലാത്സംഗം ചെയ്തു; കൊച്ചിയിൽ നാല് ബംഗാൾ സ്വദേശികൾ അറസ്റ്റിൽ
അന്നത്തെ സംഭവത്തിൽ തുടർനടപടികൾ ഉണ്ടാകാത്ത സാഹചര്യത്തിൽ കൂടിയാണ് മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ച് ഹാക്കർ വീണ്ടും എത്തിയിരിക്കുന്നത്. ബുധനാഴ്ച നടന്ന ക്ലാസിൽ പ്ലസ് ടു ഓൺലൈൻ ക്ലാസിൽ കയറിപ്പറ്റിയ 'അജ്ഞാതൻ' വിദ്യാർഥികളുടെ ചിത്രങ്ങളടങ്ങിയ ലിങ്ക് എല്ലാവർക്കുമായി പങ്കുവയ്ക്കുകയായിരുന്നു.
'പന്ത്രണ്ടാം ക്ലാസ്സിനുള്ള സൂം സെഷനിലാണ് പ്രതി നുഴഞ്ഞു കയറിയത്. 10 വിദ്യാർത്ഥികൾ പങ്കെടുത്ത ക്ലാസിൽ, വീഡിയോ സ്വിച്ച് ചെയ്യാതെയായിരുന്നു ഹാക്കറെത്തിയത്. ചാറ്റു വഴി ലിങ്കുകൾ ഷെയർ ചെയ്യാൻ ആരംഭിച്ചതോടെ കാര്യം മനസിലാക്കിയ അധ്യാപിക വേഗം തന്നെ ക്ലാസ് അവസാനിപ്പിച്ചു. സൈബർ സെല്ലിൽ വിവരം അറിയിക്കുകയും അവർ ലിങ്ക് തടയുകയും ചെയ്തു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഒന്നാം ക്ലാസ് മുതൽ എല്ലാ ഗ്രേഡുകൾക്കുമുള്ള സൂം ഐഡികളും മാറ്റിയിട്ടുണ്ട്'. ആനന്ദ് നികേതൻ പ്രിൻസിപ്പൽ ബിനു തോമസ് അറിയിച്ചു.
അതേസമയം, പ്രതി വൈദഗ്ധ്യമുള്ള വ്യക്തിയാണെന്നും ഡാർക്ക് വെബ് ആണ് ഉപയോഗിക്കുന്നതെന്നുമാണ് സൈബർ പൊലീസ് പറയുന്നത്. 'ഓൺലൈൻ ക്ലാസുകള്‍ നിർത്താൻ ആഗ്രഹിക്കുന്ന പ്രതി ഇതിനായി ഡാർക്ക് വെബാണ് ഉപയോഗിക്കുന്നത്.പ്രതി വളരെ പ്രൊഫഷണലാണെന്നാണ് കരുതുന്നത്. ഇയാളെ കണ്ടെത്താൻ മറ്റ് ഏജൻസികളുടെയും സ്വകാര്യ ഹാക്കർമാരുടെയും വരെ സഹായം പൊലീസ് സ്വീകരിക്കുന്നുണ്ട്. '. സൈബർ ക്രൈം എസിപി ജെ.എം.യാദവ് അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.