• News
  • World Cup 2019
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഏറ്റവുമധികം ബലാൽസംഗം തിരുവനന്തപുരം ജില്ലയിൽ

News18 Malayalam
Updated: May 1, 2018, 8:43 PM IST
ഏറ്റവുമധികം ബലാൽസംഗം തിരുവനന്തപുരം ജില്ലയിൽ
News18 Malayalam
Updated: May 1, 2018, 8:43 PM IST
തിരുവനന്തപുരം: ലിഗ സംഭവം ഏറ്റവുമധികം ചർച്ചയാകുമ്പോൾ തന്നെ കേരളത്തിൽ സ്ത്രീകൾ ഏറ്റവുമധികം അക്രമത്തിന് ഇരയാകുന്നത് തിരുവനന്തപുരത്താണെന്ന് റിപ്പോർട്ട്. 2018ൽ മാർച്ച് വരെയുള്ള കണക്ക് പ്രകാരം തിരുവനന്തപുരം ജില്ലയിൽ മാത്രം 67 ബലാൽസംഗക്കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 51 കേസുകൾ നഗരത്തിന് പുറത്തും 16 കേസുകൾ നഗരത്തിനുള്ളിലുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പത്തുവർഷത്തിലേറെയായി കേരളത്തിൽ ഏറ്റവുമധികം ബലാൽസംഗക്കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് തിരുവനന്തപുരം ജില്ലാ റൂറൽ പൊലീസ് പരിധിയിലാണ്. 2008ൽ ഏറ്റവുമധികം ബലാൽസംഗക്കേസ് റിപ്പോർട്ട് ചെയ്തത് കൊല്ലത്ത് ആണെങ്കിലും പിന്നീടുള്ള വർഷങ്ങളിലെല്ലാം തിരുവനന്തപുരം റൂറൽ മേഖലയിലാണ്.

മതിയായ പൊലീസ് സ്റ്റേഷനുകളില്ലാത്തതാണ് കൂടുതൽ കുറ്റകൃത്യങ്ങൾ ഉണ്ടാകാനുള്ള കാരണമായി ചിലർ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ 58 പൊലീസ് സ്റ്റേഷനുകളുണ്ടായിട്ടും ബലാൽസംഗ കേസുകൾ കൂടുന്നത് എടുത്തുകാട്ടി ഈ വാദത്തെ സ്ത്രീസംഘടനാ പ്രവർത്തകർ എതിർക്കുന്നു. ഓരോ കേസ് ഉണ്ടാകുമ്പോഴും പ്രതികൾക്ക് കർശനമായ ശിക്ഷ ലഭിക്കാത്തത് ഇത്തരം കുറ്റകൃത്യങ്ങൾ കൂടാൻ കാരണമാകുന്നു. നിയമസംവിധാനങ്ങളെ സ്വാധീനിച്ചും തെറ്റിദ്ധരിപ്പിച്ചും കേസ് ഇല്ലാതാക്കുന്ന സംഭവങ്ങളും കൂടിവരുന്നതായി സ്ത്രീസംഘടനാ പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു.
First published: May 1, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...