• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി അബുലൈസ് പിടിയിൽ


Updated: August 25, 2018, 5:28 PM IST
സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി അബുലൈസ് പിടിയിൽ

Updated: August 25, 2018, 5:28 PM IST
കൊച്ചി: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി അബുലൈസ് പിടിയിലായി. 2013 മുതൽ ഒളിവിലായിരുന്ന അബുലൈസിനെ തൃശൂരിൽ നിന്നാണ് പിടികൂടിയത്. കോഴിക്കോട് നിന്നെത്തിയ ഡിആർഐ സംഘം ഒരു വിവാഹചടങ്ങിനിടെയാണ് നാടകീയമായി അറസ്റ്റ് ചെയ്തത്. 2013ൽ എയർഹോസ്റ്റസുമാരെ ഉപയോഗിച്ച് സ്വർണക്കടത്ത് നടത്തിയ കേസിലെ മുഖ്യപ്രതിയായിരുന്നു അബുലൈസ്. അബുലൈസിനെ പിടികൂടാൻ പലതവണ ശ്രമിച്ചെങ്കിലും ഓരോ തവണയും രക്ഷപെട്ടു. വിദേശത്തായിരുന്നു അബുലൈസ് ഇടയ്ക്കിടെ നാട്ടിൽ വരാറുണ്ടെന്ന് റിപ്പോർട്ടുണ്ടായിരുന്നു. നേപ്പാളിലെ കാഠ്മണ്ഠു വഴിയാണ് അബുലൈസ് ഇന്ത്യയിലേക്ക് വന്നതെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. കോഴിക്കോട് കൊടുവള്ളി സ്വദേശിയാണ് അബുലൈസ്.
First published: August 25, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍