പീഡനത്തിനിരയായ നാടോടി പെൺകുട്ടിയുടെ ആത്മഹത്യ: അമ്മയെയും പ്രതി ചേർത്തു

പെൺകുട്ടി ആത്മഹത്യ ചെയ്യാനുണ്ടായ കാരണം പോലീസ് അന്വേഷിച്ചു വരികയാണ്

News18 Malayalam | news18-malayalam
Updated: October 31, 2019, 7:14 PM IST
പീഡനത്തിനിരയായ നാടോടി പെൺകുട്ടിയുടെ ആത്മഹത്യ: അമ്മയെയും പ്രതി ചേർത്തു
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം: തിരുമലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവത്തിൽ അമ്മയെയും പ്രതി ചേർത്തു. പീഡന വിവരം അറിഞ്ഞിട്ടും മറച്ചു വച്ചതിനാണ് കേസ്. കുട്ടിയെ പീഡിപ്പിച്ച പിതൃസഹോദരൻ മുഖീമിനെ റിമാൻഡ് ചെയ്തു.

17 വർഷമായി തിരുവനന്തപുരം തിരുമലയിൽ താമസിച്ച് വരുന്ന നാടോടി കുടുംബത്തിലെ പെൺകുട്ടിയെ ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റ് ബുധനാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പെൺകുട്ടി ഇന്നലെ മരിച്ചു. ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. മജിസ്ട്രേറ്റിന് നൽകിയ മരണ മൊഴിയിൽ പിതൃസഹോദരൻ തന്നെ എട്ടു വർഷം മുൻപ് പീഡിപ്പിച്ചതായി മൊഴി നൽകിയതോടെയാണ് പൂജപ്പുര എസ്ഐ.യുടെ നേതൃത്വത്തിൽ വിശദമായ അന്വേഷണം നടത്തിയത്.

പോക്സോ വകുപ്പ് ചുമത്തി പെൺകുട്ടിയുടെ അച്ഛന്റെ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ അഞ്ച് മുതൽ ഏഴ് വയസ്സു വരെ പീഡിപ്പിച്ചു എന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. പീഡന വിവരം തുറന്ന് പറഞ്ഞിട്ടും മറച്ചുവച്ചതിനാണ് അമ്മയെ രണ്ടാം പ്രതിയാക്കിയത്. പെൺകുട്ടി ആത്മഹത്യ ചെയ്യാനുണ്ടായ കാരണം പോലീസ് അന്വേഷിച്ചു വരികയാണ്. ഇക്കാര്യമറിയാൻ മാതാപിതാക്കളെ വിശദമായി ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനം.

First published: October 31, 2019, 7:14 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading