sexuialകാസര്‍കോട് ബദിയടുക്കയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ അമ്മയും കാമുകനും അറസ്റ്റില്‍. കാസര്‍കോട് ചട്ടഞ്ചാല്‍ സ്വദേശി അബ്ദുൽ ലത്തീഫാണ് പിടിയിലായ കാമുകന്. ബദിയടുക്ക സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന പതിനഞ്ചും പതിനേഴും വയസ് പ്രായമുള്ള പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം.
വിനോദ യാത്രയ്ക്കെന്ന പേരില്‍ പെണ്‍കുട്ടികളെ പ്രതി അബ്ദുള്‍ ലത്തീഫ് വയനാട്ടിലേക്ക് കൊണ്ട് പോവുകയായിരുന്നു. ശേഷം കുട്ടികളുടെ അമ്മയുടെ ഒത്താശയോടെ കാമുകന് പീഡിപ്പിക്കുകയായിരുന്നു.
40 വയസുകാരിയായ മാതാവിനേയും കാമുകന് ചട്ടഞ്ചാല്‍ സ്വദേശി 43 വയസുകാരന് അബ്ദുല്‍ ലത്തീഫിനേയും പൊലീസ് അറസ്റ്റ് ചെയ്തു. സ്കൂളില്‍ നടന്ന കൗണ്‍സിലിംഗിന് ഇടയാണ് ഇളയകുട്ടിയാണ് പീഡന വിവരം പുറത്ത് പറഞ്ഞത്
തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോക്സോ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും റിമാന്റ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.