ഇന്റർഫേസ് /വാർത്ത /Crime / യുവതിയും മൂന്ന് പെൺമക്കളും വീടിനുള്ളിൽ മരിച്ച നിലയിൽ: ഭർത്താവിനെ തിരഞ്ഞ് പൊലീസ്

യുവതിയും മൂന്ന് പെൺമക്കളും വീടിനുള്ളിൽ മരിച്ച നിലയിൽ: ഭർത്താവിനെ തിരഞ്ഞ് പൊലീസ്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

ഇവരോടൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയ മൂത്ത കുട്ടിക്ക് അഞ്ച് വയസാണ് പ്രായം. ഏറ്റവും ഇളയ കുഞ്ഞിന് വെറും ഒരുമാസവും.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

ഭോപ്പാൽ: യുവതിയെയും മൂന്ന് മക്കളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവതിയുടെ ഭര്‍ത്താവിനെ തിരഞ്ഞ് പൊലീസ്. മധ്യപ്രദേശിലെ അക്കൽപുരിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് വീടിനുള്ളിൽ നിന്ന് ഒരുമാസം മാത്രം പ്രായമായ പിഞ്ചുകുഞ്ഞ് ഉൾപ്പെടെ നാല് പേരുടെ മൃതദേഹം കണ്ടെത്തിയത്. ലക്ഷ്മി ഭായ് (30) എന്ന സ്ത്രീയാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

Also Read-കൊറോണ ഭീതി: വളര്‍ത്തു മൃഗങ്ങളെ ഫ്ലാറ്റുകളിൽ നിന്ന് മറ്റും എറിഞ്ഞ് കൊന്ന് ചൈനക്കാര്‍

ഇവരോടൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയ മൂത്ത കുട്ടിക്ക് അഞ്ച് വയസാണ് പ്രായം. ഏറ്റവും ഇളയതിന് വെറും ഒരുമാസവും. ആരുടെയും ശരീരത്തിൽ മുറിവുകള്‍ ഒന്നും കണ്ടെത്താനായില്ലെന്നാണ് പൊലീസ് പറയുന്നത്. പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമെ യഥാർഥ മരണ കാരണം അറിയാൻ കഴിയു എന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം സംഭവത്തിന് പിന്നാലെ തന്നെ ഇവരുടെ ഭർത്താവിനെ കാണാതായിട്ടുണ്ട്. ഇയാൾക്കായുള്ള അന്വേഷണത്തിലാണ് പൊലീസ്.

First published:

Tags: Children death, Death, Madhya Pradesh