• HOME
  • »
  • NEWS
  • »
  • crime
  • »
  • Murder| ഉറങ്ങിക്കിടന്ന അമ്മയെയും മകളെയും തേപ്പുപെട്ടികൊണ്ട് തലയ്ക്കടിച്ചുകൊന്നു; 16 പവൻ സ്വർണം കവർന്നു

Murder| ഉറങ്ങിക്കിടന്ന അമ്മയെയും മകളെയും തേപ്പുപെട്ടികൊണ്ട് തലയ്ക്കടിച്ചുകൊന്നു; 16 പവൻ സ്വർണം കവർന്നു

തെരേസമ്മാളിന്റെ കഴുത്തിൽ കിടന്നിരുന്ന അഞ്ചു പവന്റെ മാലയും പൗലിൻ മേരിയുടെ കഴുത്തിൽ കിടന്നിരുന്ന 11 പവന്റെ മാലയും നഷ്ടമായിട്ടുണ്ട്. എന്നാൽ കൈയിൽ കിടന്നിരുന്ന വളയും കാതിൽ കിടന്നിരുന്ന കമ്മലും മോഷ്ടിച്ചില്ല.

  • Share this:
    കന്യാകുമാരി: കന്യാകുമാരി (kanyakumari) ജില്ലയിലെ വെള്ളിചന്തയിൽ വീട്ടിൽ ഉറങ്ങികിടന്നിരുന്ന അമ്മയെയും മകളെയും തലയിൽ അയൺ ബോക്സ് കൊണ്ട് അടിച്ച് കൊലപെടുത്തിയ ശേഷം കഴുത്തിൽ കിടന്നിരുന്ന സ്വർണം കവർന്നു. മുട്ടം സ്വദേശിനി തെരേസമ്മാൾ (90) ആന്റോ സഹായരാജിന്റെ ഭാര്യ പൗലിൻ മേരി (48) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്നലെ ആയിരുന്നു സംഭവം.

    പൊലീസ് പറയുന്നത് ഇങ്ങനെ: ആന്റോ സഹായരാജും മൂത്ത മകൻ അലനും വിദേശത്ത് മത്സ്യബന്ധന തൊഴിൽ നടത്തി വരുന്നു. ഇളയ മകൻ ആരോൺ ചെന്നൈയിലെ സ്വകാര്യ കോളേജിൽ പഠിക്കുകയാണ്. മുട്ടത്തിൽ ആൾ താമസം കുറഞ്ഞ പ്രദേശത്താണ് പൗലിൻ മേരിയും തെരേസമ്മാളും താമസിക്കുന്നത്. ഇന്നലെ രാവിലെ ഫോൺ വിളിച്ചിട്ട് രണ്ട് പേരും എടുക്കാത്തതിനെ തുടർന്ന് അടുത്തുള്ള ബന്ധുക്കളെ മക്കൾ വിവരം അറിയിച്ചു. ബന്ധുക്കൾ ഉച്ചക്ക് സംഭവ സ്ഥലത്ത് എത്തി വീട്ടിന്റെ വാതിൽ തകർത്ത് ഉള്ളിൽ ചെന്ന് നോക്കിയപ്പോൾ രണ്ട് പേരെയും തലയിൽ പരിക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

    പൊലീസിന് വിവരമറിയിച്ചതിന്നെ തുടർന്ന് ഡിഐജി പ്രവേഷ് കുമാർ, ജില്ലാ പൊലീസ് മേധാവി ഹരി കിരൺ പ്രസാദ്, ഫോറൻസിക് വിദഗ്ധർ, ഡോഗ് സ്‌ക്വാഡ് എന്നിവർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി.

    കവർന്നത് 16 പവൻ; വളയും കമ്മലും എടുത്തില്ല

    തെരേസമ്മാളിന്റെ കഴുത്തിൽ കിടന്നിരുന്ന അഞ്ചു പവന്റെ മാലയും പൗലിൻ മേരിയുടെ കഴുത്തിൽ കിടന്നിരുന്ന 11 പവന്റെ മാലയും നഷ്ടമായിട്ടുണ്ട്. എന്നാൽ കൈയിൽ കിടന്നിരുന്ന വളയും കാതിൽ കിടന്നിരുന്ന കമ്മലും മോഷ്ടിച്ചില്ല. വിരലടയാളം പതിയാത്തിരിക്കാൻ വേണ്ടിയാണ് മോഷ്ടാവ് വളയും കമ്മലും എടുക്കാത്തത് എന്നാണ് പൊലീസിന്റെ സംശയം.

    Also Read- Kerala Police Twitter Hacked| കേരള പൊലീസിന്റെ ട്വിറ്റര്‍ പേജ് ഹാക്ക് ചെയ്തു

    സ്വകാര്യ മുറിയിലെ അലമാര പൊളിക്കാൻ ശ്രമിച്ചങ്കിലും പറ്റിയില്ല. വീടിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ട് തകർത്താണ് കൊലയാളി ഉള്ളിൽ കയറിയത്. കൃത്യം നടത്തിയ ശേഷം മുൻവശത്തെ വാതിൽ വഴി പുറത്ത് വന്ന് വാതിൽ പൂട്ടി താക്കോലും കൊണ്ട് കടന്നുകളയുകയായിരുന്നു.

    അലമാരയിൽ 70 പവന്റെ സ്വർണം ഉണ്ടായിരുന്നു. ഒന്നിൽ കൂടുതൽ പ്രതികൾ ഉണ്ടായിരുന്നതായി പൊലീസ് സംശയക്കുന്നു. ഡിഐജിയുടെ നിർദ്ദേശപ്രകാരം കുളച്ചൽ ഡിവൈ എസ് പി തങ്കരാമന്റെ നേതൃത്വത്തിൽ അഞ്ച് സ്പെഷ്യൽ ടീം രൂപീകരിച്ച് പ്രതികൾക്കായുള്ള തിരച്ചിൽ ആരംഭിച്ചു. വെള്ളിച്ചന്ത പൊലീസ് കേസെടുത്തു.
    Published by:Rajesh V
    First published: