News18 MalayalamNews18 Malayalam
|
news18-malayalam
Updated: January 16, 2021, 10:31 PM IST
death
കണ്ണൂര്‍: അമ്മയെയും എട്ട് വയസുകാരി മകളും കുളിമുറിയിൽ മരിച്ച നിലയിൽ കണ്ണൂര്‍ നടുവില്‍ പുലിക്കുരുമ്പയിലാണ് സംഭവം. പുല്ലംവനത്തെ മനോജിന്റെ ഭാര്യ സജിതയെയും മകളെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ശനിയാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് സജിതയെയും മകളെയും വീടിനുള്ളിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എട്ട് വയുകാരിയായ മകളെ കുളിമുറിക്കുള്ളിലെ ടാപ്പില്‍ കെട്ടിത്തൂക്കിയ നിലയിലും അമ്മയെ സമീപത്ത് തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. സംഭവം നടക്കുമ്പോൾ മനോജ് വീട്ടിലുണ്ടായിരുന്നില്ല.
Also Read-
ഫേസ്ബുക്കിൽ വ്യാജ പ്രൊഫൈല്‍ നിര്‍മിച്ച് ചികിത്സാ സഹായത്തിനെന്ന പേരിൽ പണം തട്ടി; യുവാവ് പിടിയില്‍
മകളെ കൊലപ്പെടുത്തിയ ശേഷം സജിത ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് സൂചിപ്പിക്കുന്ന കുറിപ്പും വീടിനുള്ളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
മനോജ്-സജിത ദമ്പതികളുടെ മൂത്ത മകനാണ് സംഭവം നാട്ടുകാരെ അറിയിച്ചത്. തുടര്‍ന്ന് സ്ഥലത്തെത്തിയ കുടിയാന്മല പൊലീസ് പ്രാഥമിക പരിശോധനകള്‍ നടത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Published by:
Anuraj GR
First published:
January 16, 2021, 10:31 PM IST