Arrest | പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ വാടകവീട്ടില്‍ എത്തിച്ച് പീഡിപ്പിച്ചു; അമ്മയും കാമുകനും അറസ്റ്റിൽ
Arrest | പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ വാടകവീട്ടില്‍ എത്തിച്ച് പീഡിപ്പിച്ചു; അമ്മയും കാമുകനും അറസ്റ്റിൽ
അമ്മയുടെ സഹായത്തോടെ ഷിബു തിരുവല്ല കുറ്റൂരിലെ വാടകവീട്ടില്‍ പെണ്‍കുട്ടിയെ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
പ്രതീകാത്മക ചിത്രം
Last Updated :
Share this:
പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വാകവീട്ടിൽ എത്തിച്ച് പീഡിപ്പിച്ച കേസിൽ അമ്മയും മകനും പിടിയിൽ. ഒളിവിലായിരുന്ന അമ്മയും കേസിലെ ഒന്നാം പ്രതിയും അമ്മയുടെ കാമുകനുമായ റാന്നി പെരുനാട് കൊല്ലംപറമ്പിൽ ഷിബു ദേവസ്യയുമാണ് പിടിയിലായത്. സംഭവത്തിൽ അമ്മയുടെ സഹോദരനടക്കം മൂന്നു പേരെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരിന്നു.
അരിയൂർ ഇടത്രമണ്‍ മഹേഷ് ഭവൻ മഹേഷ് മോഹനൻ, തടിയൂർ കടയൂർ വെട്ടിത്തറ ജിജോ ഈശോ ഏബ്രഹാം, പെൺകുട്ടിയുടെ അമ്മാവൻ എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. അമ്മയുടെ സഹായത്തോടെ ഷിബു തിരുവല്ല കുറ്റൂരിലെ വാടകവീട്ടില്‍ പെണ്‍കുട്ടിയെ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
ഒളിവിലായിരുന്ന ഇവരെ ആലപ്പുഴ പൂച്ചാക്കൽ പ്രദേശത്തുനിന്നാണ് പൊലീസ് പിടികൂടിയത്. ഇടയ്ക്കിടെ കുട്ടിയുടെ അമ്മ ഭർത്താവുമായി പിണങ്ങി വീട്ടില്‍ നിന്ന് മാറിനിൽക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ സ്വകാര്യ ബസിലെ ജീവനക്കാരനായിരുന്ന മഹേഷ് പെണ്‍കുട്ടിയുമായി സൊഹൃദത്തിലായി. പിന്നീട് ജിജോയെയും കൂട്ടി പെൺകുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു.
ഇവർ വീട്ടിൽ നിന്നിറങ്ങിപ്പോകുന്നത് ശ്രദ്ധയിൽപ്പെട്ട കുട്ടിയുടെ പിതാവിന്റെ അമ്മ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. ചൈൽഡ് ലൈൻ കൗൺസിലിങ്ങിനിടെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്.
കുട്ടിയുടെ അമ്മാവൻ ഒൻപതു മാസത്തോളം പീഡിപ്പിച്ചതായും കുട്ടിയുടെ സഹോദരൻ ആറാം ക്ലാസു മുതല്‍ പത്താം ക്ലാസുവരെയുള്ള കാലയളവിൽ പീഡിപ്പിച്ചതായും പെൺകുട്ടി മൊഴി നല്കി.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.