നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • നവജാതശിശുവിനെ പള്ളിമുറ്റത്ത് ഉപേക്ഷിച്ചു; അമ്മയും കാമുകനും പിടിയിൽ

  നവജാതശിശുവിനെ പള്ളിമുറ്റത്ത് ഉപേക്ഷിച്ചു; അമ്മയും കാമുകനും പിടിയിൽ

  ഇരുവരും ആദ്യവിവാഹബന്ധം ഒഴിഞ്ഞിരുന്നു. ഏറെക്കാലമായി അടുപ്പത്തിലായിരുന്നെങ്കിലും വിവാഹം കഴിച്ചിരുന്നില്ല. ഇതിനിടെ ലിജ ഗർഭിണിയായി

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   പത്തനംതിട്ട: നവജാതശിശുവിനെ പള്ളിമുറ്റത്ത് ഉപേക്ഷിച്ച സംഭവത്തിൽ അമ്മയും കാമുകനും അറസ്റ്റിലായി. അടൂർ ഏനാദിമംഗലം മാരൂര്‍ മംഗലത്ത് പുത്തന്‍വീട്ടില്‍ എ.അജയ് (32), കുട്ടിയുടെ അമ്മ മാരൂര്‍ ഒഴുക്കുപാറ കിഴക്കേതില്‍ ലിജ (33) എന്നിവരാണ് അറസ്റ്റിലായത്. പള്ളിമുറ്റത്ത് നിന്ന് ലഭിച്ച കുട്ടിയ ശിശുസംരക്ഷണസമിതി ഏറ്റെടുത്തിരുന്നു.

   ഇരുവരും ആദ്യവിവാഹബന്ധം ഒഴിഞ്ഞിരുന്നു. ഏറെക്കാലമായി അടുപ്പത്തിലായിരുന്നെങ്കിലും വിവാഹം കഴിച്ചിരുന്നില്ല. ഇതിനിടെ ലിജ ഗർഭിണിയായി. ഇതോടെ പുറത്തിറങ്ങാതെ വീട്ടിനുള്ളിൽ കഴിഞ്ഞുവരികയായിരുന്നു അവർ. അതിനിടെയാണ് വീട്ടിൽവെച്ച് ലിജ പ്രസവിക്കുന്നത്. പിന്നീട് അജയുടെ സഹായത്തോടെ കുട്ടിയെ പള്ളിമുറ്റത്ത് ഉപേക്ഷിക്കുകയായിരുന്നു.

   പള്ളിമുറ്റത്തുനിന്ന് കുഞ്ഞിനെ ലഭിച്ചെങ്കിലും അതിനെ ഉപേക്ഷിച്ചവരെ കണ്ടെത്താനായിരുന്നില്ല. എന്നാൽ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ലിജയും അജയും പിടിയിലായത്. അജയ് ഓടിച്ച ഓട്ടോറിക്ഷയാണ് കേസിൽ നിർണായക വഴിത്തിരിവായത്. പള്ളി പ്രദേശത്തുകണ്ട ഓട്ടോറിക്ഷയെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണത്തിനൊടുവിൽ അജയിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. നടന്നതെല്ലാം അജയ് സമ്മതിച്ചതോടെ ലിജയെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റസമ്മതം നടത്തിയതോടെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.

   അടൂർ മരുതിമൂട് പള്ളിയില്‍ ജൂണ്‍ 30ന് അതിരാവിലെ കുരിശടിയില്‍ മെഴുകുതിരി കത്തിക്കാനെത്തിയവരാണ് ഒരു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തുണിയില്‍ പൊതിഞ്ഞു കിടത്തിയ നിലയില്‍ കണ്ടത്തിയത്. ഉടൻ തന്നെ വിവിരം പള്ളിയിൽ അറിയിച്ചു. പള്ളിയുടെ മുന്‍വശത്തെ കാമറ ഉണ്ടായിരുന്നെങ്കിലും അത് പ്രവർത്തനരഹിതമായതിനാൽ കുഞ്ഞിനെ ഉപേക്ഷിച്ചവരെ കണ്ടെത്താനായില്ല. പള്ളിയിൽനിന്ന് വിവരം അറിയിച്ചതോടെയാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
   TRENDING:പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കൂട്ടബലാത്സംഗം ചെയ്ത് ബ്ലാക്ക് മെയിലിംഗ്; അഞ്ചുപേർ അറസ്റ്റിൽ [NEWS]കാൺപൂർ വെടിവയ്പ്പ്: ഗുണ്ടാത്തലവൻ വികാസ് ദുബെയെ കുറിച്ച് വിവരം നൽകുന്നവർക്ക് രണ്ടരലക്ഷം രൂപ വാഗ്ദാനം ചെയ്ത് പൊലീസ് [NEWS]മുഖ്യപ്രതി IT വകുപ്പിൽ ഉദ്യോഗസ്ഥ; കോൺസുലേറ്റ് മുൻ പി.ആർ.ഒ കസ്റ്റഡ‍ിയിൽ; അന്വേഷണം എങ്ങോട്ടു തിരിയും? [NEWS]
   തുടര്‍ന്ന് പത്തനാപുരം മുതല്‍ അടൂര്‍ വരെയുള്ള വ്യാപാരസ്ഥാപനങ്ങളിലെയും വീടുകളിലെയും 45 സിസിടിവി ക്യാമറകൾ പൊലീസ് പരിശോധിച്ചു. ഇതിൽനിന്നാണ് സംശയാസ്പദമായ നിലയിൽ അജയ് ഓടിച്ചിരുന്ന ഓട്ടോറിക്ഷ പൊലീസ് കണ്ടെത്തുന്നതും പ്രതികളിലേക്ക് എത്തുന്നതും. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
   Published by:Anuraj GR
   First published: