• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | പട്ടാപ്പകല്‍ കൊച്ചി നഗരമധ്യത്തില്‍ സിനിമാ സ്‌റ്റൈലില്‍ കൊലപാതകശ്രമം; അമ്മയും മകനും പിടിയില്‍

Arrest | പട്ടാപ്പകല്‍ കൊച്ചി നഗരമധ്യത്തില്‍ സിനിമാ സ്‌റ്റൈലില്‍ കൊലപാതകശ്രമം; അമ്മയും മകനും പിടിയില്‍

സിനിമ സ്റ്റൈലിൽ  വളരെ ആസൂത്രിതമായാണ് പ്രതികൾ  പദ്ധതി നടപ്പിലാക്കിയത്.

  • Share this:
കൊച്ചി: പട്ടാപ്പകല്‍ കൊച്ചി നഗരമധ്യത്തില്‍ ചെരുപ്പുകുത്തി ജീവിക്കുന്നയാളെ കൊലപ്പെടുത്താന്‍ ശ്രമിച്ച അമ്മയെയും മകനെയും പൊലീസ് പിടികൂടി. ഓട്ടോ റാണി എന്ന് വിളിക്കുന്ന സോളി ബാബു, ഇവരുടെ മകൻ സാവിയോ ബാബു എന്നിവരാണ് പോലീസ് പിടിയിലായത്. എറണാകുളം ജോസ് ജംഗ്ഷന് സമീപം ചെരുപ്പുകുത്തി  ജീവിക്കുന്ന ജോയിയെയാണ്  ഒന്നാം പ്രതിയായ സാവിയോ ബാബു തന്റെ അമ്മയായ  രണ്ടാം പ്രതി   സോളി ബാബുവിനു വേണ്ടി കൊല്ലാൻ ശ്രമിച്ചത്.

ബേസ് ബോൾ ബാറ്റ് വെച്ച് അടിച്ചു വീഴ്ത്തുകയും ഓടാൻ ശ്രമിച്ച  ജോയിയെ വാക്കത്തി വെച്ച് തലയ്ക്കും മറ്റും വെട്ടുകയും  ചെയ്തു. കൈ കൊണ്ട് തടുത്തതിനെ തുടർന്ന് കൈക്കും മറ്റും ഗുരുതരമായ പരുക്കുണ്ട്. ജോയിയെ ആദ്യം  എറണാകുളം ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായതിനാൽ ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു.

നാലു മാസങ്ങൾക്ക് മുൻപ്  ജോയിയും സോളി ബാബുവും തമ്മിൽ സംഘർഷമുണ്ടായിരുന്നു. പ്രതിയായ സോളി ബാബു സൗത്ത് ഗേൾസ് ഹൈസ്കൂളിന് സമീപം  ഓട്ടോറിക്ഷ ഓടിക്കുന്നു എന്ന വ്യാജേന അനാശാസ്യ പ്രവർത്തനങ്ങൾ നടത്തിയിരുന്നതായി പോലീസ്സ് പറയുന്നു. ഈ പ്രവർത്തനങ്ങളെ ജോയി എതിർത്തിരുന്നു.  ഇതേത്തുടർന്നുള്ള സംഘർഷത്തിൽ ജോയിയുടെ അടി കൊണ്ട് സോളി ബാബുവിന്റെ കൈയൊടിയുകയും ചെയ്തു. തുടർന്ന് പോലീസ് കേസ് എടുത്തു. ജോയിയെയും കൂട്ട് പ്രതിയായ പല്ലൻ ബാബുവിനെയും റിമാൻഡ്  ചെയ്തു.

ജാമ്യത്തിലിറങ്ങിയ ജോയ് സോളി ബാബുവിനെ സ്കൂളിന്റെ പരിസരമായ ഭാഗത്തു സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ  നടത്തുവാൻ അനുവദിച്ചില്ല. ഇതേതുടർന്ന്  സോളി ബാബു മേനക മറൈൻ ഡ്രൈവ് ഭാഗത്തേക്ക് മാറി. ഇവിടെ വച്ച് ഒരു കവർച്ചക്കേസിൽ  സോളി ബാബു ജയിലിൽ ആകുകയും ചെയ്തു. ഇതിനു പുറകിൽ  ജോയി ആണെന്ന് അവർ വിശ്വസിച്ചിരുന്നു. തുടർന്ന് ചെറിയ കുറ്റകൃത്യങ്ങൾ നടത്തിവരുന്ന  പലർക്കും ജോയിയുടെ കൈയും കാലും തല്ലിയൊടിക്കുന്നതിന് മദ്യവും പണവും കൊടുത്തിരുന്നു എന്നാണ് അന്വേഷണത്തിൽ അറിവായത് .ഇതൊന്നും ഫലവത്താകാത്തതിനാലാണ്  സ്വന്തം മകനെ കൂട്ടി ഗൂഢാലോചന നടത്തി കൃത്യം നടത്തിയത്.

Also Read-Pocso Case| പതിമൂന്നുകാരനെ പീഡിപ്പിച്ച സൈക്കോളജിസ്റ്റിന് ആറുവർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

ഒന്നാം പ്രതിയായ മകൻ സാവിയോ ബാബു MCA ക്ക്‌ കാഞ്ഞിരപ്പള്ളിയിൽ പഠിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണ്. സിനിമ സ്റ്റൈലിൽ  വളരെ ആസൂത്രിതമായാണ് പ്രതികൾ  പദ്ധതി നടപ്പിലാക്കിയത്. ഒരിക്കലും താൻ പോലീസ് പിടിയിൽ ആകരുത്  എന്ന മുന്നൊരുക്കവും പ്രതി നടത്തിയിരുന്നു. സംഭവം നടന്നതിന്റെ രണ്ടു ദിവസം മുൻപ് തന്നെ തങ്ങൾ കുടുംബസമേതം  കോട്ടയത്ത് യൂണിവേഴ്സിറ്റിയിൽ മകളുടെ സർട്ടിഫിക്കറ്റിന്റെ കാര്യത്തിനായി പോകുകയാണെന്ന് പലരെയും വിളിച്ചു പറഞ്ഞു.ഇതിന് ശേഷം ഇവരെല്ലാവരും  ഫോൺ ഓഫ് ചെയ്തിരുന്നു. പിന്നീട് കുടുംബസമേതം കോട്ടയത്തേക്ക് പോയി തുടർന്ന്  കോട്ടയത്തു നിന്നും  രാവിലെ സാവിയോ എറണാകുളത്തേക്ക് പുറപ്പെട്ട് വൈകുന്നേരം ആറു മണിയോടുകൂടി കൃത്യം നടത്തിയതിന് ശേഷം  കാസർകോട്ടേക്ക് പോകുകയാണ് ഉണ്ടായത്.

തുടർന്ന് കൃത്യം നടന്ന സ്ഥലത്ത് പരിശോധിച്ചതിൽ ഒരു ഡ്യൂക്ക് ബൈക്കിൽ വന്ന ആളാണ് കൃത്യം നടത്തിയത് എന്ന് മനസ്സിലായി.  ആ സമയം പ്രതിയുടെ പുറകിൽ കിടന്നിരുന്ന ബാഗിൽ കൃത്യം നടത്താൻ ഉപയോഗിച്ച ബേസ് ബോൾ ബാറ്റ് ഉയർന്നുനിന്നിരുന്നതായി ക്യാമറയിൽ നിന്നും പോലീസിന് മനസ്സിലായി അതിനുശേഷം  ആ വാഹനത്തിന്റെ നമ്പർ പരിശോധിച്ചതിൽ വ്യാജ നമ്പർ ആണെന്ന് മനസ്സിലായി. തുടർന്ന് സംഭവ സ്ഥലത്തു നിന്നും ക്യാമറയിലൂടെ ഈ ബൈക്കിനെ പോലീസ് പിന്തുടർന്നു. പിന്നീട് ഇതേ വാഹനം പ്രതിയുടെ ആലുവയിലുള്ള വീട്ടിൽ നിന്ന് വരുന്നതായി പോലീസിന് വിവരം ലഭിച്ചു. അങ്ങനെയാണ് അന്വേഷണം സാവിയോയിലേക്ക് എത്തിയത്.തുടർന്ന് ജോയി പ്രതിയെ തിരിച്ചറിയുകയും പിന്നീടുള്ള ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു.

Also Read-Murder for liquor| മദ്യം വാങ്ങാന്‍ 500 രൂപ നല്‍കിയില്ല; സഹോദരനെ കഴുത്തുഞെരിച്ച് കൊന്നു; യുവാവ് അറസ്റ്റില്‍

രണ്ടാം പ്രതിയായ സോളി ബാബുവാണ്  ഈ കൃത്യത്തിന് പിന്നിലെന്ന് പോലീസിന് വ്യക്തമായ ധാരണ ഉണ്ടായിരുന്നു. എന്നാൽ അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ പഠിച്ചുകൊണ്ടിരിക്കുന്ന സ്വന്തം  മകനെ ഉപയോഗിച്ച് ഈ കൃത്യം ചെയ്യിക്കില്ല എന്ന്   പോലീസ് വിശ്വസിച്ചു. ഒന്നിലധികം തവണ പ്രതികളെ വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തി ശാസ്ത്രീയമായി അന്വേഷണം നടത്തിയതിനു ശേഷമാണ്  അറസ്റ്റ് രേഖപ്പെടുത്തിയത്.

കൊച്ചി സിറ്റി പോലീസ് കമ്മീഷണർ നാഗരാജു IPS ന്റെ നിർദേശപ്രകാരം കൊച്ചി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ  (L&O) കുര്യാക്കോസ്,  എറണാകുളം സെൻട്രൽ അസിസ്റ്റന്റ് കമ്മീഷണർ ജയകുമാർ എന്നിവരുടെ മേൽനോട്ടത്തിൽ  എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്‌ വിജയ്ശങ്കറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Also Read-'മാക്കാനെ' കുറ്റിക്കാട്ടില്‍നിന്ന് പുറത്ത് ചാടിച്ച് ഡ്രോണ്‍; മീന്‍ കിട്ടാത്തതിന് ഭാര്യയെ മര്‍ദ്ദിച്ചയാള്‍ കൊലക്കേസില്‍ അറസ്റ്റില്‍

അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ പ്രേം കുമാർ, അഖിൽ, ആനി, പ്രദീപ്‌, മണി അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർമാരായ ഷാജി, ഷമീർ, സിന്ധു സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനീഷ്,മനോജ്‌ ഇഗ്നേഷ്യസ്,,സിവിൽ പോലീസ് ഓഫീസർമാരായ ഷിഹാബ്, സലീഷ്, ബെൻസൻ കോശി WSCPO ഷൈജി  എന്നിവരുമുണ്ടായിരുന്നു.  കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു
Published by:Jayesh Krishnan
First published: