• HOME
  • »
  • NEWS
  • »
  • crime
  • »
  • നവജാതശിശുവിന്‍റെ മരണം കൊലപാതകം; അമ്മ അറസ്റ്റിൽ; ഇടുക്കി മാങ്കുഴി ഗ്രാമത്തിൽ അരുംകൊലകൾ തുടർക്കഥ

നവജാതശിശുവിന്‍റെ മരണം കൊലപാതകം; അമ്മ അറസ്റ്റിൽ; ഇടുക്കി മാങ്കുഴി ഗ്രാമത്തിൽ അരുംകൊലകൾ തുടർക്കഥ

ആറു മാസം മുമ്പാണ് ഈ പ്രദേശത്ത് രണ്ടു കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ നാലു പേരെ ചുട്ടുകൊന്നത്. അതിന് പിന്നാലെയാണ് ഇപ്പോൾ അമ്മ നവജാതശിശുവിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നത്.

  • Last Updated :
  • Share this:
    തൊടുപുഴ: നവജാതശിശുവിന്റെ മരണം കൊലപാതകമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിൽ വ്യക്തമായി. ഇതോടെ കുഞ്ഞിന്‍റെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ ശരീരത്തിനുള്ളില്‍ ജലാംശം കണ്ടെത്തിയതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രസവിച്ചയുടനെ കുഞ്ഞിനെ അമ്മ വെള്ളത്തില്‍ മുക്കി കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞദിവസം തൊടുപുഴ ഉടുമ്പന്നൂരിലാണ് സംഭവം.

    ആറു മാസം മുൻപാണ് ഉടുമ്പന്നൂർ പഞ്ചായത്തിലെ ചീനിക്കുഴിയിൽ രണ്ടു കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ നാലു പേരെ ചുട്ടുകൊന്നത്. ഈ സംഭവം നടന്ന് മാസങ്ങൾ കഴിയുന്നതിന് മുൻപാണ് അമ്മ നവജാതശിശുവിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നത്.

    ഒരു മാസം മുൻപ് ഇവിടെയുള്ള ഒരു വീടിന്റെ മുകൾ നിലയിൽ വാടകയ്ക്ക് താമസിക്കാനെത്തിയ തൃശൂർ കൊരട്ടി സ്വദേശിനി സുജിത (28) ഗർഭിണിയാണെന്ന വിവരം അയൽവാസികൾ പോലും അറിഞ്ഞില്ല. ഭാര്യ ഗര്‍ഭിണിയാണ് എന്ന കാര്യം ഭര്‍ത്താവും അറിഞ്ഞിരുന്നില്ലെന്നാണ് പൊലീസിന് ലഭിച്ച മൊഴി. കഴിഞ്ഞ കുറെ നാളുകളായി ഇരുവരും തമ്മില്‍ നല്ല അടുപ്പത്തിലായിരുന്നില്ലെന്ന് പൊലീസ് പറയുന്നു. അമിത രക്തസ്രാവത്തെ തുടര്‍ന്ന് യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്താല്‍ ഉടന്‍ യുവതിയെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറയുന്നു.

    കുഞ്ഞിനെ അമ്മ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊല്ലുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അതേസമയം എന്തുകൊണ്ട് കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി എന്നതില്‍ ഇനിയും വ്യക്തത വരാനുണ്ട്. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

    Also Read- നവജാതശിശു മരിച്ച സംഭവം കൊലപാതകമെന്ന് സംശയം; ഭാര്യ ഗർഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് ഭർത്താവിന്‍റെ മൊഴി

    കഴിഞ്ഞ ദിവസങ്ങളിൽ പോലും തൊട്ടടുത്ത വീടുകളിലെ സ്ത്രീകളുമായി സുനിജ സംസാരിച്ചിരുന്നു. എന്നാൽ യുവതി ഗർഭിണിയാണെന്ന വിവരം അവർക്കും മനസിലായില്ല. മറ്റുള്ളവർ അറിയിതാരിക്കാൻ വേണ്ടി വലുപ്പം കൂടിയ നൈറ്റിയാണ് യുവതി ധരിച്ചിരുന്നതെന്ന് അയൽവീട്ടുകാർ പറയുന്നു. സുജിതയുടെ ശാരീരിക വ്യത്യാസം കണ്ട് ആശാ വർക്കർ ഇതേക്കുറിച്ച് ചോദിച്ചെങ്കിലും ശരീരത്തിന് വണ്ണം വയ്ക്കാനുള്ള മരുന്ന് കഴിക്കുന്നുണ്ടെന്നായിരുന്നു മറുപടി.

    ബുധനാഴ്ച രാത്രി ശുചിമുറിയിൽ കയറിയ സുജിത ഏറെ നേരം കഴിഞ്ഞിട്ടും പുറത്ത് ഇറങ്ങിയിരുന്നില്ല. ഭർത്താവ് ഉറക്കെ വിളിച്ചെങ്കിലും മറുപടി ലഭിച്ചിരുന്നില്ല. ഇതോടെ ശബ്ദം കേട്ട് അയൽവീട്ടിലെ സ്ത്രീകളും സുനിജയെ വിളിച്ചു. ഏറെ നേരം കഴിഞ്ഞാണ് യുവതി പുറത്തിറങ്ങിയത്. ഇതിന് പിന്നാലെയാണ് രക്തസ്രാവം ഉണ്ടായത്. തുടർന്ന് ഇവർ താമസിക്കുന്ന വീട്ടിന്‍റെ ഉടമസ്ഥന്‍റെ ഓട്ടോയിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
    Published by:Anuraj GR
    First published: