തന്റെ സുഹൃത്തുമായുള്ള ബന്ധം എതിര്‍ത്ത മകനെ കൊല്ലാന്‍ കൊട്ടേഷന്‍: അമ്മ അറസ്റ്റില്‍

പ്രമോദിന്റെ കൂടെ ജോലിചെയ്തിരുന്ന പ്രദീപ് എന്ന വ്യക്തി സൗഹൃദത്തിന്റെ പുറത്ത് ഇവരുടെ വീട്ടില്‍ വരാറുണ്ടായിരുന്നു

news18
Updated: March 8, 2019, 5:23 PM IST
തന്റെ സുഹൃത്തുമായുള്ള ബന്ധം എതിര്‍ത്ത മകനെ കൊല്ലാന്‍ കൊട്ടേഷന്‍: അമ്മ അറസ്റ്റില്‍
news18
  • News18
  • Last Updated: March 8, 2019, 5:23 PM IST IST
  • Share this:
ന്യൂഡല്‍ഹി: തന്റെ സുഹൃത്തുമായുള്ള അമ്മയുടെ ബന്ധം എതിര്‍ത്ത മകനെ കൊല്ലാന്‍ കൊട്ടേഷന്‍ നല്‍കിയ 44 കാരി അറസ്റ്റില്‍. 23 കാരനുമായുള്ള ബന്ധം എതിര്‍ത്തതിനെ തുടര്‍ന്നാണ് അമ്മ മകനെ കൊല്ലാന്‍ കൂട്ടുനിന്നത്. ഫെബ്രുവരി 19 നായിരുന്നു ജജ്ജാര്‍ ജില്ലയിലെ ചാമന്‍പുര ഗ്രാമത്തില്‍ പ്രമോദ് എന്ന 23 കാരന്‍ കൊല്ലപ്പെട്ടത്.

അമ്മ നല്‍കിയ പരാതിയെത്തുടര്‍ന്ന് കേസെടുത്ത ഹരിയാന പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. പ്രമോദിന്റെ കൂടെ ജോലിചെയ്തിരുന്ന പ്രദീപ് എന്ന വ്യക്തി സൗഹൃദത്തിന്റെ പുറത്ത് ഇവരുടെ വീട്ടില്‍ വരാറുണ്ടായിരുന്നു. വീട്ടില്‍ വെച്ചാണ് പ്രമോദിന്റെ അമ്മ മീനാ ദേവിയുമായി യുവാവ് പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും.

Also Read: 'ചെ' യുടെ മാര്‍ഗമാണ് മാവോയിസ്റ്റുകളുടേത്; ബൊളീവിയയാണ് വയനാട്; അവരെയാണ് പിന്നില്‍ നിന്ന് വെടിവെച്ചിട്ടത്: ബല്‍റാം

കൊല്ലപ്പെടുന്നതിന് ഒരുമാസം മുന്നേ പ്രദീപിന്റെ ഒപ്പമുള്ള ജോലി പ്രമോദ് നിര്‍ത്തിയിരുന്നു. ഈ കാലയളവിലാണ് സുഹൃത്തും അമ്മയും തമ്മിലുള്ള ബന്ധം ഇയാള്‍ അറിയുന്നതെന്ന് പൊലീസ് പറഞ്ഞു. ഇതേതുടര്‍ന്ന് പ്രമോദ് സുഹൃത്തിനെ വീട്ടില്‍ വരുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തു.

ഇതേതുടര്‍ന്നാണ് മീനാദേവിയും പ്രദീപും ചേര്‍ന്ന് മകനെ കൊലപ്പെടുത്തുന്നത്. പ്രദീപിന്റെ രണ്ടു സുഹൃത്തുക്കളുടെയും സഹായത്തോടെയായിരുന്നു രകൊലപാതകം ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും. ഫെബ്രുവരി 19 ന് രാത്രി പ്രമോദിനെ പ്രദീപും സംഘവും കൊലപ്പെടുത്തുകയായിരുന്നു. പിറ്റേന്ന് അമ്മ തന്നെയാണ് സംഭവത്തില്‍ പരാതി നല്‍കുന്നത്.

പ്രദീപിനെ അറസ്റ്റ് ചെയ്തപ്പോഴാണ് മീനാദേവിയുടെ പങ്ക് പുറത്തറിയുന്നത്. മീനാദേവിയും പ്രദീപിന്റെ രണ്ടു സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: March 8, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍