• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

നവജാതശിശുവിനെ കൊന്ന് കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചത് അമ്മ തന്നെ

News18 Malayalam
Updated: April 23, 2018, 6:20 PM IST
നവജാതശിശുവിനെ കൊന്ന് കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചത് അമ്മ തന്നെ
Representative Images. (Getty Images)
News18 Malayalam
Updated: April 23, 2018, 6:20 PM IST
കൊല്ലം: കൊല്ലം പുത്തൂരിൽ നവജാതശിശുവിനെ കൊന്ന് കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചത് കുഞ്ഞിന്റെ അമ്മ തന്നെ. പുത്തൂർ സ്വദേശി അശ്വതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടി ഉടനെ വേണ്ട എന്ന അമ്പിളിയുടെ തീരുമാനത്തെ തുടർന്നായിരുന്നു കൊലപാതകം.

കുഞ്ഞ് ഉടൻ വേണ്ട എന്നതിനാൽ ഗർഭിണിയായിരുന്നപ്പോൾ തന്നെ ഗർഭഛിദ്രത്തിനു ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെയാണ് പ്രസവ ശേഷം കുഞ്ഞിനെ കൊല്ലാൻ തീരുമാനിച്ചത്. അശ്വതിയുടെ അമ്മ ഉഷയുടെ സഹായത്തോടെ പുത്തൂരിലെ വീട്ടിലായിരുന്നു പ്രസവം. പ്രസവശേഷം കുഞ്ഞിനെ അശ്വതി തന്നെ കൊലപ്പെടുത്തി. തുടർന്ന് ആളൊഴിഞ്ഞ കുറ്റിക്കാട്ടിൽ മൃതദേഹം ഉപേക്ഷിച്ചു. അശ്വതിയുടെയും, അമ്മ ഉഷയുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

വിവാഹത്തിന് മുൻപായിരുന്നു അശ്വതി ആദ്യ കുഞ്ഞിന് ജന്മം നൽകിയത്. വിവാഹ ശേഷം വീണ്ടും ഗർഭിണിയായപ്പോൾ ഉടൻ കുഞ്ഞ് വേണ്ട എന്ന നിലപാട് അശ്വതി സ്വീകരിച്ചു. കുഞ്ഞിനെ കൊലപ്പെടുത്തിയതിൽ അശ്വതിയുടെ ഭർത്താവിന് പങ്കില്ലെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റുമോർട്ടത്തിൽ ആൺകുഞ്ഞാണെന്ന് തെളിഞ്ഞിരുന്നു. നെഞ്ചിലും ശരീര ഭാഗങ്ങളിലും ക്രൂരമായി മർദ്ദിച്ചായിരുന്നു കുഞ്ഞിനെ കൊലപ്പെടുത്തിയത്.
First published: April 23, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...