നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • Infant Death | ആറാമത്തെ കുട്ടിയുടെ മരണം കൊലപാതകം; അമ്മ അറസ്റ്റിൽ, നാട്ടുകാരുടെ കളിയാക്കൽ ഭയന്നെന്ന് സൂചന

    Infant Death | ആറാമത്തെ കുട്ടിയുടെ മരണം കൊലപാതകം; അമ്മ അറസ്റ്റിൽ, നാട്ടുകാരുടെ കളിയാക്കൽ ഭയന്നെന്ന് സൂചന

    കുഞ്ഞിനെ വെള്ളത്തിൽ മുക്കി കൊന്നതാണെന്ന് അമ്മ നിഷയുടെ കുറ്റസമ്മതം

    (പ്രതീകാത്മക ചിത്രം)

    (പ്രതീകാത്മക ചിത്രം)

    • Share this:
    കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ നവജാത ശിശുവിന്റെ മരണത്തിൽ (death of an infant) അമ്മ അറസ്റ്റിൽ. സംഭവം കൊലപാതകമാണെന്ന (murder) നിർണായക കണ്ടെത്തലാണ് കാഞ്ഞിരപ്പള്ളി പോലീസ് നടത്തിയത്. കഴിഞ്ഞ കുറേ ദിവസമായി അമ്മ നിഷ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. പല തവണ നിഷയെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് കാഞ്ഞിരപ്പള്ളി പോലീസ് സംഭവം കൊലപാതകം ആണെന്ന് കണ്ടെത്തിയത്. ഇതിന് പിന്നാലെ പോലീസ് നിഷയുടെ അറസ്റ്റ് രേഖപ്പെടുത്തി.

    ചോദ്യം ചെയ്യലിൽ നിഷ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. കുഞ്ഞിനെ വെള്ളത്തിൽ മുക്കി കൊന്നതാണെന്ന് നിഷ കുറ്റസമ്മതം നടത്തുകയായിരുന്നു. വളർത്താൻ കഴിയാത്തത് കൊണ്ട് കൊന്നതെന്നും അമ്മ നിഷ മൊഴി നൽകിയതായി കാഞ്ഞിരപ്പള്ളി പോലീസ് പറഞ്ഞു. നാലു ദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം ശുചിമുറിയിലെ വാട്ടർ ടാങ്കിലാണ് കണ്ടെത്തിയത്.

    കാഞ്ഞിരപ്പള്ളി ഇടക്കുന്നം മുക്കാലിയില്‍ വാടകയ്ക്ക് താമസിക്കുന്ന തിരുവല്ല മാദൂര്‍ മലയില്‍ സുരേഷ്- നിഷ ദമ്പതികളുടെ കുഞ്ഞിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം പുറത്ത് വന്നത്. അയൽവാസികൾക്ക് തോന്നിയ സംശയമാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്താൻ കാരണമായത്.

    നാല് ദിവസം മാത്രമാണ് കുഞ്ഞിന് പ്രായം എന്ന് പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ സൂചന ലഭിച്ചു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്തതോടെയാണ് പോലീസിന് നിർണ്ണായക വിവരം ലഭിച്ചത്.

    നിഷ വീട്ടിൽ വെച്ച് തന്നെ പ്രസവിച്ചു എന്നാണ് പോലീസ് നടത്തിയ അന്വേഷണത്തിൽ വിലയിരുത്തുന്നത്. ആദ്യ രണ്ട് പ്രസവം ഒഴികെ ബാക്കി എല്ലാം വീട്ടിൽ വെച്ച് നടത്തി എന്നാണ് പോലീസ് മനസിലാക്കിയിരിക്കുന്നത്. മരിച്ച കുഞ്ഞിനെ കൂടാതെ ദമ്പതിമാർക്ക് അഞ്ച് മക്കളുണ്ട്. നിഷയും കുട്ടികളും മാത്രമാണ് സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നത് എന്നും പോലീസ് നടത്തിയ പരിശോധനയിൽ വ്യക്തമായി.

    കുഞ്ഞിന്റെ കരച്ചില്‍ കേട്ട് അയല്‍വാസിയായ സ്ത്രീ ഓടിയെത്തിയതോടെയാണ് സംഭവങ്ങൾക്ക് തുടക്കം. അയൽവാസിയായ രമ്യ ബിനു ഇക്കാര്യത്തിൽ പോലീസിന് മൊഴി നൽകിയിരുന്നു. കുഞ്ഞിന്റെ കരച്ചിൽ കേട്ട് വീട്ടിലെത്തിയെങ്കിലും വീട്ടില്‍ എല്ലാവര്‍ക്കും കോവിഡ് ആണെന്ന് പറഞ്ഞ് തിരിച്ചയച്ചു.

    സംശയം തോന്നിയ അയൽവാസികൾ ആശാ വര്‍ക്കറെ വിവരം അറിയിച്ചതോടെ ആശാവര്‍ക്കര്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയും കൂട്ടി വീട്ടിലെത്തിയപ്പോഴാണ് പ്രസവം നടന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് അംഗം കെ.എ. സിയാദ് ഉൾപ്പെടെ ഉള്ളവരും  സ്ഥലത്ത് പരിശോധന നടത്തി.

    ഗര്‍ഭിണിയാണെന്ന വിവരം നിഷ അയൽവാസികളിൽ നിന്ന് മറച്ചുവെച്ചു എന്നാണ് പോലീസിന് ലഭിച്ച മൊഴി. നാട്ടുകാരുടെ കളിയാക്കൽ ഭയന്നാണ് ആറാമത്തെ ഗർഭം മറച്ചുവച്ചത് എന്ന് നിഷ മൊഴിനല്കിയിട്ടുണ്ട്‌. നിഷയുടെ ഒരു കാലിന് സ്വാധീനമില്ല എന്നും പോലീസ് പറഞ്ഞു.

    കരഞ്ഞു തളർന്ന കുഞ്ഞിന് അനക്കമില്ലാതെ വന്നപ്പോള്‍ മറവു ചെയ്യാന്‍ മൂത്ത മകളോട് നിഷ ആവശ്യപ്പെട്ടിരുന്നതായി പോലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. നിഷയുടെ ഭർത്താവ് സുരേഷ് പെയിന്റിങ് തൊഴിലാളിയാണ്. ഇയാൾ ജോലിക്കുപോയ സമയത്താണ് സംഭവം നടന്നത് എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.
    Published by:user_57
    First published: