ഇന്റർഫേസ് /വാർത്ത /Crime / Murder | പാലക്കാട്ടെ മൂന്ന് വയസ്സുകാരന്റെ മരണം കൊലപാതകം; ശ്വാസംമുട്ടിച്ചു കൊന്നു; അമ്മ അറസ്റ്റില്‍

Murder | പാലക്കാട്ടെ മൂന്ന് വയസ്സുകാരന്റെ മരണം കൊലപാതകം; ശ്വാസംമുട്ടിച്ചു കൊന്നു; അമ്മ അറസ്റ്റില്‍

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

ശ്വാസംമുട്ടിയാണ് കുഞ്ഞിന്റെ മരണമെന്നാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്തില്‍ കുരുക്ക് മുറുകിയതിന്റെ പാടുണ്ട്.

  • Share this:

പാലക്കാട്: പാലക്കാട് എലപ്പുള്ളിയിലെ മൂന്നുവയസ്സുകാരന്റെ മരണം കൊലപാതകം(Murder). അമ്മ ആസിയ അറസ്റ്റില്‍(Arrest). ചൊവ്വാഴ്ച രാവിലെയാണ് ഷമീര്‍ മുഹമ്മദ്- ആസിയ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷാനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അമ്മയെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്ന മൊഴി പൊലീസിന് ലഭിച്ചത്. ശ്വാസംമുട്ടിയാണ് കുഞ്ഞിന്റെ മരണമെന്നാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്തില്‍ കുരുക്ക് മുറുകിയതിന്റെ പാടുണ്ട്.

Also Read-Rape | പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ; ഇതുവരെ അറസ്റ്റിലായത് ഏഴുപേർ

സ്വാഭാവിക മരണം ആണെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. രാവിലെ കുഞ്ഞ് എണീറ്റില്ലെന്നും ബോധംകെട്ടു കിടക്കുകയായിരുന്നു എന്നുമാണ് ആദ്യം ആസിയ പോലീസിനോടു പറഞ്ഞത്. എന്നാല്‍ പിന്നീട് കുഞ്ഞ് ഈന്തപ്പഴം വിഴുങ്ങിയതിനെ തുടര്‍ന്ന് ബോധം പോയതാണെന്ന് മാറ്റിപറഞ്ഞു. ഇതോടെ പാലക്കാട് കസബ പോലീസിന് സംശയം തോന്നുകയും ആസിയയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുകയുമായിരുന്നു.

വൈകുന്നേരത്തോടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് എത്തിയതിന് പിന്നാലെയാണ് സംഭവം കൊലപാതക സംശയം പൊലീസിന് ബലപ്പെട്ടത്. തുടര്‍ന്ന് ആയയെ കസ്റ്റഡയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍ കഴത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് ആസിയ സമ്മതിച്ചു.

Also Read-Rash Driving | പോലീസിനെ വെട്ടിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ബൈക്ക് അപകടം; കൊല്ലത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിക്കെതിരെ കേസ്

ആസിയയും ഭര്‍ത്താവും പിരിഞ്ഞുകഴിയുകയാണ്. കുഞ്ഞുമായി ബന്ധപ്പെട്ട് തര്‍ക്കവും നിലനിന്നിരുന്നു. ഇതിനിടെ ആസിയ മറ്റൊരു വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. കുഞ്ഞിന്റെ കാര്യം ഈ ആണ്‍സുഹൃത്തിനോടു പറഞ്ഞിരുന്നില്ല. എന്നാല്‍ ഇയാള്‍ കുഞ്ഞിന്റെ കാര്യം അറിയുകയും വിവാഹത്തില്‍ നിന്ന് ഒഴിയാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മൂന്നുവയസുകാരനെ ഒഴിവാക്കാന്‍ തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു.

First published:

Tags: Arrest, Murder, Palakkad