• HOME
 • »
 • NEWS
 • »
 • crime
 • »
 • Arrest | തടവുകാരനായ മകന് ജയിലില്‍ മയക്കുമരുന്ന് എത്തിച്ചു നല്‍കിയ അമ്മ അറസ്റ്റില്‍

Arrest | തടവുകാരനായ മകന് ജയിലില്‍ മയക്കുമരുന്ന് എത്തിച്ചു നല്‍കിയ അമ്മ അറസ്റ്റില്‍

സഞ്ചിയിൽ ലഹരിമരുന്ന് ഉള്ളകാര്യം അറിയില്ലായിരുന്നുവെന്നും മകന്റെ നിർദേശം അനുസരിക്കുകയാണ് ചെയ്തതെന്നും അമ്മ പോലീസിനോട് പറഞ്ഞു.

 • Share this:
  ജയിലില്‍ കഴിയുന്ന മകന്  മയക്കുമരുന്ന് കൈമാറാന്‍ ശ്രമിച്ച അമ്മ പിടിയില്‍. ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലെ തടവുകാരനായ  മുഹമ്മദ് ബിലാലിനാണ് അഞ്ചുലക്ഷംരൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിൽ കൈമാറാന്‍ ശ്രമം നടന്നത്.  ഇയാളുടെ അമ്മ ശിക്കാരിപാളയ സ്വദേശിനി പ്രവീൺ താജ് ആണ് അറസ്റ്റിലായത്. വസ്ത്രങ്ങൾ കൊണ്ടുവന്ന സഞ്ചിയിലായിരുന്നു ലഹരിമരുന്ന്. എന്നാൽ, മകന് വസ്ത്രങ്ങൾ കൊണ്ടുവന്ന സഞ്ചിയിൽ ലഹരിമരുന്നുള്ള കാര്യം അറിയില്ലായിരുന്നുവെന്നും മകന്റെ സുഹൃത്തുക്കൾ നൽകിയ സഞ്ചിയാണെന്നും പ്രവീൺ താജ് പോലീസിന് മൊഴിനൽകി.

  സ്ഥിരം കുറ്റവാളിയായ മുഹമ്മദ് ബിലാലിനെ 2020-ലെ പിടിച്ചുപറിക്കേസിൽ കൊനനകുണ്ടെ പോലീസാണ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം പ്രവീൺ താജ് ജയിലിൽ മകന് വസ്ത്രങ്ങൾ കൊണ്ടുവന്ന തുണിസഞ്ചി പോലീസ് ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോഴാണ് 200 ഗ്രാം ഹാഷിഷ് ഓയിൽ കണ്ടെത്തിയത്. ഉടൻ തന്നെ സ്ത്രീയെ പിടികൂടി പരപ്പന അഗ്രഹാര പോലീസിന് കൈമാറി.

  Also Read- മലദ്വാരത്തിൽ ഒളിപ്പിച്ച് വീണ്ടും സ്വർണം കടത്താൻ ശ്രമം; 47 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

  മറ്റാരുടെയോ ഫോണിൽനിന്ന് മകൻ വിളിച്ച് സുഹൃത്തുക്കൾ നൽകുന്ന സഞ്ചിയിൽ വസ്ത്രങ്ങൾ കൊടുത്തുവിടാൻ ആവശ്യപ്പെട്ടിരുന്നതായി സ്ത്രീ പോലീസിനോട് പറഞ്ഞു. സഞ്ചിയിൽ ലഹരിമരുന്ന് ഉള്ളകാര്യം അറിയില്ലായിരുന്നുവെന്നും മകന്റെ നിർദേശം അനുസരിക്കുകയായിരുന്നുവെന്നും ഇവർ വെളിപ്പെടുത്തി.

  ലഹരിമരുന്ന് അടങ്ങിയ സഞ്ചി സ്ത്രീക്ക് കൈമാറിയ സുഹൃത്തുക്കൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. മുഹമ്മദ് ബിലാൽ സ്ഥിരമായി ലഹരിമരുന്ന് ഉപയോഗിക്കുന്ന ആളല്ലെന്നും ലഹരിമരുന്ന് ജയിലിൽ വിതരണം ചെയ്യാനാണ് ലക്ഷ്യമിട്ടിരുന്നതെന്നും പോലീസ് പറഞ്ഞു.

  സെന്‍ട്രല്‍ ജയിലിലേക്ക് മയക്കുമരുന്ന് കടത്തുന്നതുമായി ബന്ധപ്പെട്ട് പതിനൊന്ന് കേസുകള്‍  ഇതിനോടകം പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിവിധ കേസുകളിലായി പോലീസുകാരടക്കം പ്രതികളായിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

  അടിവസ്ത്രത്തിനുള്ളിലെ രഹസ്യ അറകളിൽ പേസ്റ്റ് രൂപത്തിൽ സ്വർണം; യാത്രക്കാരി പിടിയിൽ


  അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് ഇന്ത്യയിലേയ്ക്ക് സ്വര്‍ണം (Gold) കടത്താൻ ശ്രമിച്ച ഷാർജയിൽ നിന്നുള്ള യാത്രക്കാരിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നു ലക്ഷം ദിർഹം (81,688 ഡോളർ) വിലമതിക്കുന്ന ഒന്നരകിലോ സ്വർണമാണ് യുവതി കടത്താൻ ശ്രമിച്ചത്. ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

  യുഎഇയിൽ നിന്ന് വിമാനത്തിൽ ഇന്ത്യയിലെത്തിയ യുവതിയുടെ ശരീരഭാഷയിൽ സംശയം തോന്നിയ ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇവരെ തടയുകയായിരുന്നു. അടിവസ്ത്രത്തിൽ അറകളുണ്ടാക്കി പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം വച്ചായിരുന്നു കള്ളക്കടത്ത് ശ്രമം. ഇത് എങ്ങനെ ഒളിപ്പിച്ചുവെന്ന് കാണിക്കുന്ന ഹ്രസ്വ വിഡിയോ ഡൽഹി കസ്റ്റംസ് (എയർപോർട്ട് ആൻഡ് ജനറൽ) പിന്നീട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.

   Also Read- മലപ്പുറത്ത് വന്‍ കുഴല്‍പ്പണ വേട്ട ; കാറിനുള്ളില്‍ ഒളിപ്പിച്ച് കടത്തിയത് 1 കോടി രൂപയുടെ കുഴല്‍പ്പണം

  യുഎഇയിൽ നിന്ന് ഇന്ത്യയിലേയ്ക്ക് സ്വർണം കടത്താൻ യാത്രക്കാർ പല രീതികളാണ് പരീക്ഷിക്കുന്നത്. ലോഹം, വസ്ത്രങ്ങൾ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ, ബാഗേജുകൾ, പല്ലുകൾ, വിഗ്ഗുകൾ തുടങ്ങിയ വഴികൾ ഇതിനോടകം പരീക്ഷിക്കുകയും പിടിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇറക്കുമതി ചെയ്യുന്ന സ്വർണത്തിന് തീരുവ നൽകാതിരിക്കാനാണ് സ്വർണം ഇത്തരത്തിൽ ഒളിപ്പിച്ചുകടത്തുന്നത്. ഇതിലൂടെ ലഭിക്കുന്ന പണമാണ് ഇവരുടെ ലാഭം.

  യുഎഇയിൽ നിന്ന് നികുതിയില്ലാതെ കൊണ്ടുപോകാവുന്ന സ്വർണത്തിന് പരിധിയില്ലെങ്കിലും രാജ്യത്തേയ്ക്ക് കൊണ്ടുപോകുന്ന സ്വർണത്തിന്റെ മൂല്യത്തിന്റെ 10.75 ശതമാനമാണ് ഇന്ത്യ നികുതി ഈടാക്കുന്നത്. ദുബായിൽ ഏറ്റവും കൂടുതൽ വ്യാപാരം നടക്കുന്ന വസ്തുക്കളിലൊന്ന് സ്വർണമാണ്.
  Published by:Arun krishna
  First published: