• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | കാഴ്ചശക്തി ഇല്ലാത്ത മകനെ കനാലിലേക്ക് തള്ളിയിട്ടു; അമ്മ അറസ്റ്റിൽ

Arrest | കാഴ്ചശക്തി ഇല്ലാത്ത മകനെ കനാലിലേക്ക് തള്ളിയിട്ടു; അമ്മ അറസ്റ്റിൽ

ഒഴുക്കില്‍പെട്ട ഗോപി ചന്ദിനെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അമ്മയ്‌ക്കെതിരെ കൊലപാതകശ്രമത്തിനാണ് പോലീസ് കേസെടുത്തിട്ടുള്ളത്

  • Share this:
    ഹൈദരാബാദ് :കാഴ്ചശക്തി ഇല്ലാത്ത മകനെ കനാലിലേക്ക് തള്ളിയിട്ട അമ്മ അറസ്റ്റില്‍ (Arrest) സംഭവത്തില്‍ എന്‍ ശൈലജ എന്ന 36കാരിയാണ് അറസ്റ്റിലായത്. നാഗാർജുന സാഗർ  പദ്ധതിയുടെ സമീപത്തുള്ളകനാലിലേക്കാണ്  ഇവർ മകനെ തള്ളിയിട്ടത്. എട്ട് വര്‍ഷം മുന്‍പ് വരുടെ ഭര്‍ത്താവ് മരിച്ചിരുന്നു. വീട്ടുജോലിക്ക് പോയാണ് ശൈലജ തന്റെ രണ്ട് മക്കളെയും നോക്കിയിരുന്നത്. രണ്ടാമത്തെ മകന്‍ ഗോപി ചന്ദിനാണ് ഇവര്‍ കനാലിലേക്ക് തള്ളിയിട്ടത്.

    ഗോപി ചന്ദ് രാത്രിയില്‍ ഉറങ്ങാതിരിക്കുന്നതും കുട്ടിയുടെ മാനസികാരോഗ്യ നിലയെക്കുറിച്ചുള്ള ആശങ്കയും ഇവരെ അലട്ടിയിരുന്നതായി പോലീസ് പറഞ്ഞു. കഴിഞ്ഞ ലോക്ക്ഡൗൺ സമയം മുതലാണ് കാഴ്ച പരിമിതിയുള്ള കുട്ടി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കാന്‍ തുടങ്ങിയത്.

    കഴിഞ്ഞ ദിവസം  നാഗാർജുന സാഗർ  പദ്ധതിക്ക് സമീപത്ത് എത്തിയ ഇവർ മകനെ തള്ളിയിടുകയായിരുന്നു. കര്‍ഷകരാണ് സംഭവം പോലീസില്‍ അറിയിച്ചത്. ഒഴുക്കില്‍പെട്ട ഗോപി ചന്ദിനെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അമ്മയ്‌ക്കെതിരെ കൊലപാതകശ്രമത്തിനാണ് പോലീസ് കേസെടുത്തിട്ടുള്ളത് കുട്ടിക്കായുള്ള തിരച്ചിൽ തുടരുകയാണ്.

    MDMA ഉൾപ്പെടെയുള്ള മാരക മയക്കുമരുന്ന് വിൽപ്പന; സംഘത്തിലെ പ്രധാനി നൈജീരിയൻ സ്വദേശി പിടിയിൽ

    ന്യൂജന്‍ മയക്കുമരുന്ന് (drug) വില്‍പ്പന സംഘത്തിലെ നൈജീരിയക്കാരന്‍ അറസ്റ്റില്‍. നൈജീരിയന്‍ പൗരനായ റെമിജുസ് (38) നെയാണ് നെടുമ്പാശേരി പോലീസ് (Police) പിടികൂടിയത്. ദിവസങ്ങള്‍ നീണ്ട ഓപ്പറേഷനൊടുവില്‍ ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക ടീം ബാംഗ്ലൂര്‍ മേദനഹള്ളിയിലെ ഫ്ലാറ്റ് വളഞ്ഞാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് എം.ഡി.എം.എ പോലുള്ള മയക്ക് മരുന്ന് വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാള്‍.

    കഴിഞ്ഞ നവംബറില്‍ 168 ഗ്രാം എം.ഡി.എം.എ യുമായി നാല് യുവാക്കളെ നെടുമ്പാശേരി കരിയാട് നിന്ന് പോലീസ് പിടികൂടിയിരുന്നു. ബാംഗ്ലൂരില്‍ നിന്ന് മയക്കുമരുന്ന് കൊണ്ടുവരുന്ന വഴിയാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. ഇതിന്റെ അന്വേഷണമാണ് നൈജീരിയന്‍ പൗരനിലേക്ക് എത്തിയത്. നാലംഘ സംഘത്തിന് മയക്കുമരുന്ന് നല്‍കിയത് ഇയാളാണ്. 2016 ല്‍ ആണ് റെമിജുസ് മെഡിക്കല്‍ വിസയില്‍ ഇന്ത്യയിലെത്തിയത്. വിസ പുതുക്കി നല്‍കാത്തതിനാല്‍ അനധികൃതമായി ബാംഗ്ലൂരില്‍ തങ്ങുകയായിരുന്നു. ഇതിനിടയില്‍ സ്റ്റുഡന്റ് വിസയില്‍ ഭാര്യയും നാട്ടിലെത്തി.

    Also Read-Firing | സിനിമാ നിര്‍മാതാവിനെ വീടൊഴിപ്പിക്കാന്‍ വെടിവയ്പും ഗുണ്ടാ ആക്രമണവും; രണ്ടു പേര്‍ അറസ്റ്റില്‍

    മയക്കുമരുന്ന് ആവശ്യക്കാര്‍ ബാംഗ്ലൂരില്‍ ഇയാളെ തേടിയെത്തുകയാണ് പതിവ്. സ്ഥലം പലവട്ടം മാറ്റി പറഞ്ഞ് ഒടുവില്‍ കിലോമീറ്ററുകള്‍ അകലെയെത്തിച്ചാണ് വില്‍പ്പന. ഹെല്‍മറ്റ് വച്ച് ബൈക്കിലെത്തിയാണ് സാധനം കൈമാറുന്നത്. പണമിടപാട് നേരിട്ടാണ്. രണ്ടു പ്രാവശ്യം പിടികൂടാന്‍ പോലീസ് ബാംഗ്ലൂരിലെത്തിയെങ്കിലും രക്ഷപ്പെടുകയായിരുന്നു. 2017 ല്‍ മയക്കുമരുന്ന് കേസില്‍ ഇയാള്‍ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്.
    Published by:Jayashankar AV
    First published: