ഇടുക്കി: മൂന്നാം ക്ലാസുക്കാരിക്കു നേരെ അമ്മയുടെ ക്രൂരമർദനം. മർദനത്തിൽ പരുക്കേറ്റ 8 വയസ്സുകാരിയെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരീരമാസകലം ക്ഷതമേറ്റ പാടും കയ്യിൽ ചതവുകളുമുണ്ട്. കൊച്ചു മകളെ തന്റെ മകൾ മർദിക്കുന്നതു കണ്ട വല്യമ്മ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഈ വിവരം അറിഞ്ഞതോടെ യുവതി (28) ജീവനൊടുക്കാൻ ശ്രമിച്ചു. ഷാളിൽ കെട്ടിത്തൂങ്ങിയ യുവതിയെ ഷാൾ അറുത്തുമാറ്റി രക്ഷപ്പെടുത്തിയതു കമ്പംമെട്ട് പൊലീസെത്തിയാണ്. സമീപം കുട്ടികൾക്കായി 2 ഷാളുകളും കുരുക്കിട്ടു കെട്ടിയ നിലയിൽ പൊലീസ് കണ്ടെത്തി.
യുവതി ആദ്യം വിവാഹം ചെയ്തതിലെ കുട്ടിയാണ് പരിക്കേറ്റ എട്ട് വയസ്സുക്കാരിയെന്ന് പൊലീസ് പറഞ്ഞു. രണ്ടാമത്തെ വിവാഹത്തിൽ ഒന്നര വയസ്സുള്ള കുട്ടിയുമുണ്ട്. രണ്ടാമത്തെ വിവാഹശേഷം യുവതി അമ്മയ്ക്കൊപ്പമാണു ഭർത്താവുമായി കഴിയുന്നത്. പരിക്കേറ്റ കുട്ടിയെ വല്യമ്മ ഹോസ്റ്റലിൽ നിർത്തിയാണു പഠിപ്പിക്കുന്നത്. വേനലവധിയായതോടെ അമ്മയ്ക്കും വല്യമ്മയ്ക്കും ഒപ്പം നിൽക്കാനാണ് 8 വയസ്സുകാരി ഹോസ്റ്റലിൽ നിന്നെത്തിയത്. ഇന്നലെ രാവിലെ 8 വയസ്സുകാരിയെ യുവതി വഴക്കുപറയുന്നതു വല്യമ്മ കേട്ടു. വഴക്കു പറയരുതെന്ന് മകളോട് ആവശ്യപ്പെട്ടപ്പോൾ യുവതി കുട്ടിയെ ആക്രമിച്ചെന്നാണു വല്യമ്മ പറയുന്നത്. അമ്മയെയും യുവതി ആക്രമിച്ചെന്നു പൊലീസ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Brutally beat, Crime against woman, Idukki