നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • പ​ഠനത്തിൽ ശ്രദ്ധിക്കാത്ത മൂന്നാം ക്ലാ​സു​കാ​ര​നെ അമ്മ സ്പൂ​ണ്‍ ചൂ​ടാ​ക്കി പൊ​ള്ളി​ച്ചു

  പ​ഠനത്തിൽ ശ്രദ്ധിക്കാത്ത മൂന്നാം ക്ലാ​സു​കാ​ര​നെ അമ്മ സ്പൂ​ണ്‍ ചൂ​ടാ​ക്കി പൊ​ള്ളി​ച്ചു

  ഓ​ണ്‍​ലൈ​ന്‍ ക്ലാ​സി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നി​ടെ വി​ദ്യാ​ര്‍​ഥി ശ്ര​ദ്ധി​ച്ചി​ല്ലെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു മാ​താ​വി​ന്‍റെ ക്രൂ​ര​മാ​യ ശി​ക്ഷ.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കോ​ഴി​ക്കോ​ട്: പ​ഠ​ന​ത്തി​ൽ ശ്ര​ദ്ധി​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ച് മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യുടെ ശരീരത്തിൽ അ​മ്മ പൊ​ള്ളൽ ഏൽപിച്ചുവെന്ന് പ​രാ​തി. കു​ന്ന​മം​ഗ​ലം പി​ലാ​ശേ​രി സ്വ​ദേ​ശി​യാ​യ വീ​ട്ട​മ്മ​യാ​ണ് മ​ക​നോ​ട് ക്രൂ​ര​മാ​യി പെ​രു​മാ​റി​യ​ത്. സം​ഭ​വ​ത്തി​ല്‍ ജു​വൈ​ന​ല്‍ ജ​സ്റ്റി​സ് ആ​ക്ട് പ്ര​കാ​രം പൊ​ലീ​സ് കേ​സെ​ടു​ത്തു.

   ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഓ​ണ്‍​ലൈ​ന്‍ ക്ലാ​സി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നി​ടെ വി​ദ്യാ​ര്‍​ഥി ശ്ര​ദ്ധി​ച്ചി​ല്ലെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു മാ​താ​വി​ന്‍റെ ക്രൂ​ര​മാ​യ ശി​ക്ഷ. ഗ്യാ​സ് സ്റ്റൗ​വി​ല്‍ സ്പൂ​ണ്‍ ചൂ​ടാ​ക്കി തു​ട​യി​ല്‍ വ​ച്ച് പൊ​ള്ളി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ അ​മ്മാ​വ​ന്‍ ചൈ​ല്‍​ഡ് ലൈ​നി​ല്‍ ന​ല്‍​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി​യു​ണ്ടാ​യ​ത്. മു​ൻ​പും മാ​താ​വ് കു​ട്ടി​യെ മ​ര്‍​ദി​ച്ചി​രു​ന്ന​താ​യി പൊ​ലീ​സ് പ​റ​യു​ന്നു.

   കുഞ്ഞുങ്ങളുമായി യുവതി കനാലിലേക്ക് എടുത്തുചാടി; രക്ഷകനായി പൊലീസ് ഉദ്യോഗസ്ഥൻ

   കുഞ്ഞുങ്ങളുമായി കനാലിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച യുവതിയെ സാഹസികമായി രക്ഷിച്ച് പൊലീസ് ഉദ്യോഗസ്ഥൻ. ആന്ധ്രപ്രദേശിലെ പൊലീസ് ഉദ്യോഗസ്ഥാനാണ് രക്ഷാപ്രവർത്തനത്തിനായി കനാലിലേക്ക് എടുത്ത് ചാടിയത്. ആന്ധ്രപ്രദേശിലെ ഈസ്റ്റ് ഗോദാവരിയിലുള്ള പൊലാവരം കനാലിൽ ചൊവ്വാഴ്ച്ചയാണ് സംഭവം നടന്നത്. എട്ടും അഞ്ചും വയസ്സുള്ള കുട്ടികളുമായാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അമ്മയും മക്കളും കനാലിൽ ചാടിയ വിവരം അറിഞ്ഞാണ് ജഗ്ഗംപേട്ട സർക്കിൾ ഇൻസ്പെക്ടർ വി സുരേഷ് ബാബു അടങ്ങുന്ന സംഘം സ്ഥലത്ത് എത്തിയത്.

   വെള്ളത്തിൽ മുങ്ങിത്താഴുന്ന അമ്മയേയും കുട്ടികളേയും കണ്ടതോടെ മറ്റൊന്നും ആലോചിക്കാതെ സിഐ വി സുരേഷ് ബാബു കനാലിലേക്ക് എടുത്തു ചാടുകയായിരുന്നു. സുരേഷ് ബാബുവിന്റെ കൃത്യസമയത്തെ ഇടപെടൽ കാരണം അമ്മയേയും ഒരു കുഞ്ഞിനേയും രക്ഷിക്കാനായി. നിർഭാഗ്യവശാൽ മറ്റൊരു കുട്ടി വെള്ളത്തിൽ മുങ്ങി മരിച്ചു.

   കെ ബുജ്ജി(30) എന്ന സ്ത്രീയാണ് മക്കളായ സായി(8), ലക്ഷ്മി ദുർഗ(5) എന്നീ കുട്ടികളുമായി ചാടിയത്. കൺട്രോൾ റൂമിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തിയത്. വിവരമറിഞ്ഞ് ഉടനെ സ്ഥലത്തെത്തിയെങ്കിലും ജീവൻ രക്ഷിക്കാനുള്ള സന്നാഹങ്ങളൊന്നുമുണ്ടായിരുന്നില്ല. ഇതോടെ പൊലീസ് ഉദ്യോഗസ്ഥൻ കനാലിലേക്ക് എടുത്തുചാടുകയായിരുന്നു.

   നല്ല ആഴവും ഒഴുക്കുമുണ്ടായിരുന്ന വെള്ളത്തിൽ നിന്ന് ആൺകുട്ടിയേയാണ് ആദ്യം രക്ഷിച്ചചത്. ഇതിനുശേഷം വീണ്ടും എടുത്തു ചാടി അമ്മയേയും കരയിലേക്ക് എത്തിച്ചു. എന്നാൽ ഇവരുടെ അഞ്ച് വയസ്സുള്ള മകളെ രക്ഷിക്കാനായില്ല.

   രക്ഷാപ്രവർത്തനത്തിനിടയിൽ സുരേഷ് ബാബുവും ഒഴുക്കിൽപെട്ടിരുന്നു. പ്രദേശവാസികൾ തക്കസമയത്ത് ഇടപെട്ടാണ് പൊലീസ് ഉദ്യോഗസ്ഥന്റെ ജീവൻ രക്ഷിച്ചത്.
   Published by:Rajesh V
   First published:
   )}