ആലപ്പുഴയിൽ (Alappuzha) മക്കളെ കൊന്ന് അമ്മ ജീവനൊടുക്കി. ആലപ്പുഴ പൊലീസ് ക്വാര്‍ട്ടേഴ്സിലാണ് സംഭവം. സിവില്‍ പൊലീസ് ഓഫീസർ ആലപ്പുഴ വട്ടപ്പള്ളി സ്വദേശി റെനീസിന്റെ ഭാര്യ നജില (28), മക്കളായ ടിപ്പു സുൽത്താൻ (5), മലാല (ഒന്നര) എന്നിവരാണ് മരിച്ചത്.
ഒന്നര വയസുകാരിയെ വെള്ളത്തില്‍ മുക്കിക്കൊന്ന നിലയിലും മൂത്ത കുട്ടിയെ മുഖത്ത് തലയണ അമര്‍ത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ നിലയിലുമാണ് കണ്ടെത്തിയത്. യുവതി തൂങ്ങി മരിച്ച നിലയിലാണ്. മക്കളെ കൊലപ്പെടുത്തിയശേഷം നജില ജീവനൊടുക്കിയതാണെന്നാണ് നിഗമനം.
ഇവരുടെ കുടുംബത്തിൽ മിക്കപ്പോഴും വഴക്കുണ്ടായിരുന്നെന്നും റെനീസ് ഭാര്യയെ ഉപദ്രവിച്ചിരുന്നെന്നും സഹപ്രവർത്തകർ പറയുന്നു. അടുത്തിടെ റെനീസിന്റെ ബന്ധുക്കൾ ഇടപെട്ട് ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിൽ വച്ച് പ്രശ്നം ഒത്തുതീർപ്പാക്കിയിരുന്നു.
അതിനു ശേഷവും ഉപദ്രവം തുടർന്നു. കഴിഞ്ഞ ദിവസവും ക്വാർട്ടേഴ്സിൽ ബഹളമുണ്ടായിരുന്നെന്നും സഹപ്രവർത്തകർ പറഞ്ഞു. ഇടയ്ക്ക് അവധിയെടുത്ത് ഗൾഫിൽ പോയ റെനീസ്, ഇപ്പോൾ ആലപ്പുഴ മെഡിക്കൽ കോളജ് എയ്ഡ് പോസ്റ്റിലാണ് ജോലി ചെയ്യുന്നത്.
ഷിബു ബേബി ജോണിന്റെ കുടുംബ വീട്ടിലെ മോഷണം; പ്രതിയെ പിടിച്ചത് മണിക്കൂറുകള്‍ക്കുള്ളിൽ
മുന്‍ മന്ത്രി ഷിബു ബേബി ജോണിന്റെ കുടുംബ വീട്ടില്‍ മോഷണം നടത്തിയ ആളെ പോലീസ് പിടികൂടി. തമിഴ്നാട് കന്യാകുമാരി ജില്ലയില്‍ മണികെട്ടാന്‍ പൊട്ടന് വണ്ണന്‍വിള്ളൈ വില്ലേജില്‍ മുത്തു പെരുമാള്‍ മകന് രമേഷ് (രാസാത്തി രമേഷ്, 48) ആണ് പോലീസ് പിടിയിലായത്. ഷിബു ബേബി ജോണിന്റെ വീടിനോട് ചേര്‍ന്ന് നില്ക്കുന്ന പിതാവ് ബേബി ജോണിന്റെ വീട്ടിലാണ് മോഷണം നടന്നത്.
ബേബി ജോണിന്റെ ഭാര്യ അന്നമ്മ ജോണിന്റെ 53 പവന് ആഭരണങ്ങളും മറ്റുമാണ് മോഷണം പോയത്. ബേബി ജോണിന്റെ മരണത്തിന് ശേഷം ഭാര്യ അന്നമ്മ ജോണ്‍ ആണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്. രാത്രികാലങ്ങളില്‍ അന്നമ്മ കുടുംബ വീടിനോട് ചേര്‍ന്നുളള ഷിബുവിന്റെ വീട്ടിലേക്ക് പോകും. കഴിഞ്ഞ 30ന് പാലക്കാട് ജില്ലാ ജയിലില്‍ നിന്നും മോചിതനായ പ്രതി ട്രെയിനില്‍ കൊല്ലത്ത് എത്തി റെയില്‍വേ സ്റ്റേഷനും പരിസരങ്ങളിലുമായി കറങ്ങി നടക്കുകയായിരുന്നു.
രാത്രിയില്‍ പരിസരങ്ങളിലെ വീടുകളില്‍ നിരീക്ഷണം നടത്തി കൊല്ലം ഈസ്റ്റ് വില്ലേജില്‍ കന്റോണ്‍മെന്റ് നോര്‍ത്ത് വാര്‍ഡില്‍ കാടന്‍മുക്ക് എന്ന സ്ഥലത്ത് ഉപാസന നഗര്‍ 105 വയലില്‍ വീട്ടില്‍ രാത്രിയില്‍ ആളില്ലയെന്ന് മനസിലാക്കിയാണ് ഇയാള്‍ മോഷണത്തിന് ഈ വീട് തെരഞ്ഞെടുത്തത്. രാത്രിയില്‍ കമ്പിപ്പാര കൊണ്ട് വീടിന്റെ മുന്‍വാതില്‍ തകര്‍ത്ത് അകത്ത് കടന്ന് കിടപ്പ് മുറിയില്‍ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിക്കുകയായിരുന്നു.
മോഷണത്തെ തുടര്‍ന്ന് ഇയാള്‍ സ്ഥലത്ത് നിന്നും അപ്രത്യക്ഷനായതായി മനസിലാക്കിയ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുളള പ്രത്യേക സംഘം ഇയാളുടെ സി.സി.ടി.വി. ദൃശ്യങ്ങള്‍ തമിഴ്നാട് പോലീസിന് കൈമാറി. തുടര്‍ന്ന് നിരവധി കേസുകളില്‍ ജയില്‍ശിക്ഷ അനുഭവിച്ച ഇയാളെ തിരിച്ചറിയുകയായിരുന്നു.
പ്രത്യേക പോലീസ് സംഘം തമിഴ്നാട് പോലീസിന്റെ സഹായത്തോടെ ഇയാളെ തമിഴ്നാട്ടിലെ നാഗര്‍കോവിലില്‍ നിന്നും പിടികൂടുകയായിരുന്നു. ഇയാളില്‍ നിന്നും മോഷണ മുതലായ 53 പവന് സ്വര്‍ണ്ണാഭരണങ്ങള്‍ പോലീസ് കണ്ടെടുത്തു. മോഷണത്തിന് ശേഷം മണിക്കൂറുകള്‍ക്കുളളില്‍ തന്നെ പോലീസ് പ്രതിയെ തിരിച്ചറിഞ്ഞ് 24 മണിക്കൂര്‍ തികയുന്നതിന് മുമ്പ് പ്രതിയെ പോലീസ് വലയിലാക്കി.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.