• HOME
  • »
  • NEWS
  • »
  • crime
  • »
  • അമ്മ മകനെ പീഡിപ്പിച്ചിട്ടില്ല; കടയ്ക്കാവൂർ പോക്സോ കേസ് അവസാനിപ്പിച്ച് കോടതി

അമ്മ മകനെ പീഡിപ്പിച്ചിട്ടില്ല; കടയ്ക്കാവൂർ പോക്സോ കേസ് അവസാനിപ്പിച്ച് കോടതി

വിദേശത്ത് അച്ഛനൊപ്പം കഴിയുമ്പോള്‍ കുട്ടി അശ്ലീല വിഡീയോ കാണുന്നത് കണ്ടുപിടിച്ചിരുന്നു. ഈ സമയം രക്ഷപ്പെടാന്‍ അമ്മ പീഡിപ്പിച്ചുവെന്ന പരാതി കുട്ടി ഉന്നയിക്കുകയായിരുന്നുവെന്നാണ് കണ്ടെത്തൽ..

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
തിരുവനന്തപുരം: മകനെ പീഡിപ്പിച്ചെന്ന കേസിൽ അമ്മ റിമാൻഡിലായതോടെ ശ്രദ്ധ നേടിയ കടയ്ക്കാവൂർ പോക്സോ കേസിൽ (Kadakkavoor Pocso case) വഴിത്തിരിവ്. അമ്മയെ കുറ്റവിമുക്തയാക്കിയ കോടതി കേസ് നടപടികൾ അവസാനിപ്പിച്ചു. പതിമൂന്നുകാരനായ മകനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന (Sexual Abuse) ആരോപണം വ്യാജമെന്ന് കാട്ടി അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് അംഗീകരിച്ചുകൊണ്ടാണ് കോടതി കേസ് അവസാനിപ്പിച്ചത്. തിരുവനന്തപുരം പോക്‌സോ കോടതി ജഡ്‌ജി കെ വി രജനീഷിന്റെതാണ് ഉത്തരവ്.

കടയ്ക്കാവൂര്‍ പോക്സോ കേസില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന ആരോപണം വ്യാജമാണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. പതിമൂന്നുകാരന്‍റെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് പ്രത്യേക അന്വേഷണസംഘം കോടതിയില്‍ നൽകിയ റിപ്പോർട്ടിലുണ്ടായിരുന്നു. വിദേശത്ത് അച്ഛനൊപ്പം കഴിയുമ്പോള്‍ കുട്ടി അശ്ലീല വിഡീയോ കാണുന്നത് കണ്ടുപിടിച്ചിരുന്നു. ഈ സമയം രക്ഷപ്പെടാന്‍ അമ്മ പീഡിപ്പിച്ചുവെന്ന പരാതി കുട്ടി ഉന്നയിക്കുകയായിരുന്നുവെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. അമ്മയ്ക്ക് എതിരായ കുട്ടിയുടെ പരാതിക്ക് പിന്നില്‍ പരപ്രേരണയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. കണ്ടെത്തലുകള്‍ വിശദമായ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമാണെന്നും അന്വേഷണസംഘം റിപ്പോർട്ടിൽ പറയുന്നുണ്ട്.

കടയ്ക്കാവൂര്‍ സ്വദേശിയായ നാല് കുട്ടികളുടെ അമ്മയെ ഇക്കഴിഞ്ഞ ഡിസബംറിലാണ് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. അമ്മ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് 13കാരനായ രണ്ടാമത്തെ മകൻ പിതാവിനോട് പറഞ്ഞതോടെയാണ് കടയ്ക്കാവൂർ പൊലീസിൽ പരാതി നൽകിയത്. പിന്നീട് കുട്ടിയെ കൌൺസിലിങ്ങിന് വിധേയമാക്കിയപ്പോഴും പീഡിപ്പിച്ചെന്ന മറുപടിയാണ് നൽകിയത്. തുടർന്നാണ് മാതാവിനെ അറസ്റ്റ് ചെയ്തത്. എന്നാൽ മാതാവിനെതിരായ പരാതി വ്യാജമാണെന്നായിരുന്നു ഇളയ മകന്‍റെ നിലപാട്. അതേസമയം പീഡിപ്പിച്ചെന്ന രണ്ടാമത്തെ കുട്ടിയുടെ മൊഴിയ്ക്കൊപ്പമായിരുന്നു മൂത്തകുട്ടി ഉറച്ചുനിന്നത്. വ്യക്തിവൈരാഗ്യത്തിന്‍റെ പേരിൽ മുന്‍ ഭര്‍ത്താവ് മകനെക്കൊണ്ട് കള്ള മൊഴി നൽകുകയായിരുന്നുവെന്നാണ് യുവതി ആരോപിച്ചത്.

കേസിൽ യുവതിയെ കോടതി റിമാൻഡ് ചെയ്തിരുന്നു. പിന്നീട് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഈ സമയം ഹൈക്കോടതി തന്നെയാണ് വനിത ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ തുടരന്വേഷണം നടത്താന്‍ നിർദേശിച്ചത്. ഡോ. പി ദിവ്യ ഗോപിനാഥിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്‍റെ ആവശ്യപ്രകാരം മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ.ഷര്‍മ്മദിന്‍റെ നേതൃത്വത്തില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. എട്ട് ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം 12 ദിവസം കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വിവിധ പരിശോധനകൾ നടത്തി. മാനസികാരോഗ്യ വിദ​ഗ്ധര്‍ ഉള്‍പ്പെടുന്ന സംഘമാണ് പരിശോധിച്ച്‌ റിപ്പോര്‍ട്ട് നല്‍കിയത്. ശാസ്ത്രീയ പരിശോധനയില്‍ കുട്ടി പറയുന്നത് വിശ്വാസ യോഗ്യമല്ലെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. അമ്മയുടെ മൊബൈലിലൂടെ കുട്ടി സ്ഥിരമായി അശ്ലീല വീഡിയോകള്‍ കാണാറുണ്ടെന്നാണ് കൗണ്‍സിലിംഗില്‍ വ്യക്തമായത്. വിദേശത്ത് അച്ഛനൊപ്പം കഴിയുമ്പോള്‍ കുട്ടി അശ്ലീലവിഡീയോ കാണുന്നത് വീട്ടുകാർ കണ്ടുപിടിച്ചു. ഈ സമയം രക്ഷപ്പെടാന്‍ അമ്മ പീഡിപ്പിച്ചുവെന്ന പരാതി കുട്ടി ഉന്നയിച്ചുവെന്നാണ് കണ്ടെത്തല്‍.

നവവധുവിനെ പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കിയ സംഭവം; കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് ആക്ഷേപം

മലപ്പുറം: നവവധുവിനെ ഭര്‍ത്താവ് പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയമാക്കിയെന്ന കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി ആരോപണം. യുവതി തന്നെയാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം ആരോപിച്ചത്. സ്വാധീനത്തിന് വഴങ്ങി പോലിസ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് യുവതി ആരോപിച്ചു. ഒതുക്കങ്ങൽ സ്വദേശിയായ യുവതിയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
യുവതിയുടെ പീഡന പരാതിയില്‍ മലപ്പുറം വനിതാ പൊലീസ് ക്രൈം 65/ 21 നമ്പരായി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കോട്ടക്കല്‍ സ്വദേശിയായ യുവാവുമായി 2020 ഏപ്രില്‍ അഞ്ചിനായിരുന്നു യുവതിയുടെ വിവാഹം നടന്നത്. അതിനു ശേഷം കോട്ടക്കലിലുള്ള ഭര്‍തൃവീട്ടില്‍വച്ചും ഒതുക്കങ്ങലിലുള്ള സ്വന്തം വീട്ടില്‍ വച്ചും ഭര്‍ത്താവ് തന്നെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് യുവതി പരാതി നൽകിയത്. ഈ പരാതിയിൽ ഐപിസി 377 വകുപ്പു പ്രകാരം പൊലീസ് കേസ് എടുത്തിരിക്കുന്നത്.

പീഡന പരാതി കൂടാതെ സ്ത്രീധനമായി നൽകിയ 44 പവൻ സ്വർണം ഭർത്താവും വീട്ടുകാരും ചേർന്ന് അവരുടെ ആവശ്യങ്ങൾക്കായി എടുത്തുകൊണ്ടുപോയതായും യുവതി ആരോപിക്കുന്നു. ഇതിനുശേഷവും കൂടുതൽ പണം നൽകണമെന്ന് ആവശ്യപ്പെട്ട് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായി യുവതി ആരോപിക്കുന്നു. ഭർത്താവും വീട്ടുകാരും ചേർന്ന് യുവതിയെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചതിന് ഐപിസി 498 എ, 406, 323 വകുപ്പുകള്‍ പ്രകാരവും കേസ് നിലവിലുണ്ട്.

എന്നാൽ ഈ കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിക്കുകയാണെന്നാണ് യുവതിയുടെ ആരോപണം. ഭരണകക്ഷിയുടെ പ്രാദേശിക നേതാവായ ഒന്നാം പ്രതിയുടെ രാഷ്ട്രീയ, പണ സ്വാധീനത്തിന് വഴങ്ങി പ്രതികളെ സഹായിക്കുന്ന നിലപാടാണ് പോലിസ് സ്വീകരിക്കുന്നതെന്ന് യുവതി വാർത്താസമ്മേളനത്തിൽ ആരോപിച്ചു. പ്രതികളെ മനപ്പൂര്‍വ്വം അറസ്റ്റ് ചെയ്യാതെ കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. പ്രതികളോടൊപ്പം ചേര്‍ന്ന് ഇരകള്‍ക്ക് നീതി നിഷേധിക്കുന്ന പൊലീസിന്റെ നിലപാട് കാരണം താനും കുടുംബവും മാനസികമായി തകര്‍ന്നിരിക്കുകയാണെന്നും യുവതി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Published by:Anuraj GR
First published: