ഇന്റർഫേസ് /വാർത്ത /Crime / ആൺകുഞ്ഞ് ജനിച്ചില്ലെന്ന് കുറ്റപ്പെടുത്തൽ; ഇരട്ട പെൺകുട്ടികളിലൊരാളെ അമ്മ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തി

ആൺകുഞ്ഞ് ജനിച്ചില്ലെന്ന് കുറ്റപ്പെടുത്തൽ; ഇരട്ട പെൺകുട്ടികളിലൊരാളെ അമ്മ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തി

Baby

Baby

ആൺകുഞ്ഞ് ജനിച്ചില്ലെന്ന കാരണത്താൽ നിരന്തരം കുറ്റപ്പെടുത്തലുകൾ അനുഭവിക്കേണ്ടി വന്നിരുന്നു. കുഞ്ഞുങ്ങളെ നോക്കുന്നതിനോ പരിചരിക്കുന്നതിനോ കുടുംബത്തിൽ ആരും തന്നെ തയ്യാറായതുമില്ല

  • Share this:

മുംബൈ: ഇരട്ടക്കുട്ടികളിലൊരാളെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി അമ്മ. മുംബൈയിലെ വസായി മേഖലയിലാണ് വേദനിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. സംഭവത്തിൽ കുഞ്ഞിന്‍റെ അമ്മയായ 25കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. നാൽപ്പത്തിയഞ്ച് ദിവസം മാത്രം പ്രായമായ ഇരട്ടപ്പെൺകുട്ടികളിലൊരാളെയാണ് സ്വന്തം അമ്മ തന്നെ വാട്ടർ ടാങ്കിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയത്.

Also Read-അരയന്നം ട്രാക്കിലിരുന്ന് ട്രെയിൻ തടഞ്ഞു; കാരണം ഇണയുടെ വേർപാടിലെ വേദനയെന്ന് അധികൃതർ

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. അറസ്റ്റിലായ യുവതിയുടെ മൊഴി പ്രകാരം പൊലീസ് പറയുന്നതനുസരിച്ച് ഒന്നരമാസം മുമ്പാണ് യുവതി ഇരട്ട പെൺകുട്ടികൾക്ക് ജൻമം നൽകിയത്. എന്നാൽ ആൺകുഞ്ഞ് ജനിച്ചില്ലെന്ന കാരണത്താൽ നിരന്തരം കുറ്റപ്പെടുത്തലുകൾ അനുഭവിക്കേണ്ടി വന്നിരുന്നു. കുഞ്ഞുങ്ങളെ നോക്കുന്നതിനോ പരിചരിക്കുന്നതിനോ കുടുംബത്തിൽ ആരും തന്നെ തയ്യാറായതുമില്ല. എല്ലാം യുവതി തന്നെയായിരുന്നു ചെയ്തിരുന്നത്.

Also Read-കാമുകിയുടെ വീട്ടിലേക്ക് രഹസ്യ തുരങ്കം; കാമുകന്റെ പുത്തൻ ആശയം യുവതിയുടെ ഭർത്താവ് തകര്‍ത്തു

കൊല്ലപ്പെട്ട കുഞ്ഞ് കുറച്ചു ദിവസങ്ങളായി അസുഖ ബാധിതയായിരുന്നു. നിർത്താതെ കരയുകയും ചെയ്യുമായിരുന്നു. എല്ലാം കൊണ്ടും സഹികെട്ടപ്പോൾ വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് കുഞ്ഞിനെ വാട്ടർ ടാങ്കിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ഇവർ പൊലീസിനോട് കുറ്റസമ്മതം നടത്തിയത്. തുടർന്ന് കുഞ്ഞിനെ കുഞ്ഞിനെ കാണാനില്ലെന്ന് വീട്ടുകാരെ അറിയിച്ചു. കുടുംബത്തിലെ ആളുകൾ കുഞ്ഞിനായി തിരച്ചിൽ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. തുടർന്ന് ഇവർ കുട്ടിയെ ആരോ തട്ടിക്കൊണ്ടു പോയെന്ന് കാട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു.

Also read-മദ്യലഹരിയിലെത്തിയ പിതാവ് രണ്ടുമാസം പ്രായമായ പിഞ്ചുകുഞ്ഞിനെ അടിച്ചു കൊലപ്പെടുത്തി

വീട്ടിലെല്ലാവരും തിരച്ചിൽ തുടരുന്നതിനിടെ കുഞ്ഞിനെ കൊലപ്പെടുത്തിയ കാര്യം യുവതി തുറന്നു പറഞ്ഞു. കുടുംബാംഗങ്ങൾ വാട്ടർടാങ്കില്‍ നിന്നും കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കുടുംബാംഗങ്ങളുടെ പരാതിയിൽ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് യുവതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇവരെ അഞ്ചുദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്.

First published:

Tags: Baby, Drowned death victims, Murder