• News
  • Politics
  • Film
  • Sports
  • Life
  • Money
  • Buzz
  • Opinion
  • Photo
  • Videos
  • TV Shows
  • Live TV

വെള്ളറടയില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിക്കാന്‍ കൂട്ടു നിന്ന അമ്മയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

news18
Updated: May 16, 2018, 9:25 PM IST
വെള്ളറടയില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിക്കാന്‍ കൂട്ടു നിന്ന അമ്മയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
news18
Updated: May 16, 2018, 9:25 PM IST
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിക്കാന്‍ കൂട്ടു നിന്ന കേസില്‍ തിരുവനന്തപുരം വെള്ളറടയില്‍ അറസ്റ്റിലായ അമ്മയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേസില്‍ ഒളിവിലുള്ളവരെ ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.

കുന്നത്തുകാലിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന കണ്ണൂര്‍ സ്വദേശിനിയെയാണ് കഴിഞ്ഞ ദിവസം വെള്ളറട പൊലീസ് അറസ്റ്റു ചെയ്തത്. വീട്ടമ്മയുടെ കാമുകന്‍ ഒളിവിലാണ്. കേസിലെ ഒന്നാം പ്രതി കുന്നത്തുകാല്‍ സ്വദേശി ബിനുവിനു വേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കിയതായും പൊലീസ് പറഞ്ഞു. ഇടയ്ക്കിടെ വീട്ടിലെത്തിയിരുന്ന ഇയാള്‍ പെണ്‍കുട്ടിയുടെ മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയിരുന്നതായും പൊലീസ് പറയുന്നു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ; ഒന്നിലധികം ഭര്‍ത്താക്കന്മാരുള്ള യുവതിയുടെ
മൂത്ത മകളെ കുന്നത്തുകാലില്‍ ആണ് വിവാഹം കഴിച്ച് അയച്ചത്. തുടര്‍ന്ന് മകളുമൊത്ത് ഇവര്‍ കുന്നത്തുകാലില്‍ താമസത്തിനെത്തുകയായിരുന്നു.

കഴിഞ്ഞ പതിമൂന്നിന് തന്റെ പതിനേഴുകാരിയായ മകളെ കാണ്‍മാനില്ലെന്ന് കാട്ടി ഇവര്‍ വെള്ളറട പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കാണാതായ കുട്ടി കുന്നത്തുകാലിലെ സഹോദരിയുടെ വീട്ടിലുണ്ടെന്ന് കണ്ടെത്തി.

കുട്ടിയെ പൊലീസ് ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ മോശം രീതിയില്‍ താമസിക്കുന്ന അമ്മയുമൊത്ത് താമസിക്കാന്‍ കഴിയാത്തതുകൊണ്ടാണ് വീടുവിട്ട് ഇറങ്ങിയതെന്നും വീട്ടില്‍വെച്ച് അമ്മയുടെ സുഹൃത്ത് ബിനു പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും മൊഴി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തത്.

എല്ലാ ദിവസവും വീട്ടില്‍ ഒന്നിലധികം പുരുഷന്‍മാര്‍ വന്നുപോകാറുണ്ട്. ചിലര്‍ മണിക്കൂറുകളോളം അമ്മയോടൊപ്പം ചെലവഴിക്കും. നിരവധി തവണ ഇതുസംബന്ധിച്ച് അമ്മയുമായി വഴക്കിട്ടു. ഫലമുണ്ടായില്ല. ഇതേത്തുടര്‍ന്നാണ് താന്‍ സഹോദരിയുടെ വീട്ടില്‍ അഭയം തേടിയതെന്നാണ് പെണ്‍കുട്ടിയുടെ മൊഴി നല്‍കിയത്.

വീട്ടില്‍ സ്ഥിരമായി വരുന്ന പുരുഷന്‍മാരില്‍ രണ്ടുപേര്‍ പിടിയിലായ യുവതിയുടെ കാമുകന്മാരാണെന്നും പൊലീസ് സ്ഥിരീകരിച്ചു. അമ്മയ്‌ക്കൊപ്പം നിന്നാല്‍ തനിക്ക് ജീവന്‍പോലും നഷ്ടപ്പെടാമെന്നു ഭയന്നാണ്
സഹോദരിയുടെ വീട്ടിലേക്ക് പോയതെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.

അമ്മയുടെ സ്വഭാവദൂഷ്യം സംബന്ധിച്ച് പിതാവിനെ അറിയിച്ചിരുന്നു. നാട്ടില്‍ വരുമ്പോള്‍ എല്ലാം ശരിയാക്കാമെന്നായിരുന്നു പിതാവിന്റെ മറുപടിയെന്നും അതുവരെ സഹോദരിയോടൊപ്പം നില്‍ക്കാന്‍ ഉപദേശിച്ചുവെന്നും പെണ്‍കുട്ടി പറഞ്ഞു.

മകള്‍ എതിരായി മൊഴിനല്‍കിയെന്ന് അറിഞ്ഞതോടെ വാടകവീട്ടില്‍നിന്ന് അമ്മ കാമുകനോടൊപ്പം മുങ്ങി.
ഇവരെ പിന്തുടര്‍ന്നാണു പൊലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടി മജിസ്‌ട്രേട്ടിനോടും കാര്യങ്ങള്‍ വിശദീകരിച്ചു. തുടര്‍ന്ന്, മജിസ്‌ട്രേട്ട് മൊഴി രേഖപ്പെടുത്തി കുട്ടിയെ സഹോദരിയോടൊപ്പം വിട്ടയച്ചു.

നെയ്യാറ്റിന്‍കരയില്‍ ചാരിറ്റബിള്‍ സംഘടന നടത്തുന്ന ആളാണു കാമുകനെന്നു തിരിച്ചറിഞ്ഞതായും ഇയാളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു. പിടിയിലായ സ്ത്രീ വാടകവീടുകളില്‍ മാറി മാറി താമസിക്കുന്നയാളാണെന്നു പൊലീസ് പറഞ്ഞു. ഇവര്‍ക്ക് ഏഴു മക്കളുണ്ട്. മുന്‍പ് ഒരു കാമുകനുമായി പിണങ്ങിയതിനെ തുടര്‍ന്ന് മകളെ ഉപയോഗിച്ച് അയാളെ കള്ളക്കേസില്‍ കുടുക്കിയ ചരിത്രം സ്ത്രീക്കുണ്ടെന്നും പൊലീസ് പറഞ്ഞു.
First published: May 16, 2018
കൂടുതൽ കാണുക അടുത്തത് വാര്‍ത്തകള്‍