• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

മലപ്പുറം തേഞ്ഞിപ്പലത്ത് പിഞ്ചുകുഞ്ഞിനെ കൊന്നശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു

മൂന്ന് മക്കളിൽ ഏറ്റവും ഇളയതായ മൂന്നരമാസം പ്രായമുള്ള ആൺകുഞ്ഞിനെയാണ് അനീസ കൊലപ്പെടുത്തിയത്...

News18 Malayalam | news18-malayalam
Updated: October 12, 2019, 12:28 PM IST
മലപ്പുറം തേഞ്ഞിപ്പലത്ത് പിഞ്ചുകുഞ്ഞിനെ കൊന്നശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രതീകാത്മക ചിത്രം
News18 Malayalam | news18-malayalam
Updated: October 12, 2019, 12:28 PM IST
മലപ്പുറം: തേഞ്ഞിപ്പലം കോഹിനൂറിൽ മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മൊറയൂർ സ്വദേശി ലുക്ക്മാന്റെ ഭാര്യ അനീസയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചത്. ഇവരുടെ ജീവൻ രക്ഷപ്പെടുത്തി.

പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. മൂന്ന് മക്കളിൽ ഏറ്റവും ഇളയതായ മൂന്നരമാസം പ്രായമുള്ള ആൺകുഞ്ഞിനെയാണ് അനീസ കൊലപ്പെടുത്തിയത്. പിന്നാലെ അനീസ
കൈഞ്ഞെരമ്പുകൾ മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇവരെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി എത്തിക്കാൻ സാധിച്ചതിനാൽ രക്ഷപ്പെടുത്താൻ സാധിച്ചു.

മൂന്നാമത്തെ പ്രസവത്തിന് ശേഷം ഇവർക്ക് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നതായി ബന്ധുക്കൾ സംശയം പ്രകടിപ്പിക്കുന്നുണ്ട്. തേഞ്ഞിപ്പലം പൊലീസും, മലപ്പുറത്ത് നിന്നുള്ള ഫൊറൻസിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി.
First published: October 12, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...