• HOME
  • »
  • NEWS
  • »
  • crime
  • »
  • അന്യജാതിയിൽപ്പെട്ട യുവാവിനെ പ്രണയിച്ചതിന് മകളെ അമ്മ കൊലപ്പെടുത്തി

അന്യജാതിയിൽപ്പെട്ട യുവാവിനെ പ്രണയിച്ചതിന് മകളെ അമ്മ കൊലപ്പെടുത്തി

നഴ്‌സിങ്ങിന് പഠിക്കുകയായിരുന്ന അരുണ മറ്റൊരു ജാതിയിൽപ്പെട്ടയാളുമായി പ്രണയത്തിലാണെന്ന് അമ്മയോട് പറഞ്ഞിരുന്നു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ചെന്നൈ: തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ അന്യജാതിക്കാരനുമായി പ്രണയത്തിലായതിന്റെ പേരിൽ 19കാരിയായ മകളെ അമ്മ കൊലപ്പെടുത്തി. കുറ്റകൃത്യം ചെയ്ത ശേഷം പെൺകുട്ടിയുടെ അമ്മ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു, എന്നാൽ അയൽവാസികൾ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    ശിവൽപെരി ഗ്രാമത്തിൽ നിന്നുള്ള അറുമുഖ കനി എന്ന സ്ത്രീയാണ് മകൾ അരുണയെ കൊലപ്പെടുത്തിയത്. ചെന്നൈയിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന പിച്ചൈ എന്നയാളാണ് അറുമുഖ കനിയുടെ ഭർത്താവ്.

    നഴ്‌സിങ്ങിന് പഠിക്കുകയായിരുന്ന അരുണ മറ്റൊരു ജാതിയിൽപ്പെട്ടയാളുമായി പ്രണയത്തിലാണെന്ന് അമ്മയോട് പറഞ്ഞിരുന്നു. തേവർ സമുദായത്തിൽപ്പെട്ട അരുണ നാടാർ സമുദായത്തിൽപ്പെട്ടയാളുമായാണ് പ്രണയത്തിലായത്. ഈ ബന്ധത്തെ അറുമുഖ കനി തുടക്കംമുതൽ എതിർത്തിരുന്നു. എന്നാൽ ബന്ധത്തിൽ ഉറച്ചുനിൽക്കുകയാണെന്ന് അരുണ അമ്മയോട് പറഞ്ഞു.

    ഇതോടെ വിഷയം സംസാരിക്കാനെന്ന വ്യാജേന അരുണയെ അമ്മ നാട്ടിലേക്ക് വിളിപ്പിച്ചിരുന്നു. വീട്ടിൽ എത്തിയപ്പോൾ മറ്റൊരാളുമായി വിവാഹം ഉറപ്പിച്ച കാര്യമാണ് അരുണ അറിഞ്ഞത്. തൊട്ടടുത്ത ദിവസം വിവാഹാലോചനയുമായി വരന്‍റെ വീട്ടുകാർ എത്തുമെന്ന് അമ്മ പറഞ്ഞു. എന്നാൽ തനിക്ക് മറ്റൊരു പ്രണയമുണ്ടെന്ന് അവരോട് പറയുമെന്ന് അരുണ വ്യക്തമാക്കി. ഇതോടെ ഇരുവരും തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടായി.
    അതിനിടെയാണ് അരുണയെ അറുമുഖ കനി കഴുത്തുഞെരിച്ച് കൊന്നത്.

    മകൾ മരിച്ചെന്ന് മനസിലായതോടെ അറുമുഖ കനി ഹെയർ ഡൈ പൗഡർ കഴിച്ചു ആത്മഹത്യയ്ക്ക് ശ്രമിച്ചു. എന്നാൽ, അയൽവാസികൾ അവരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അവർ തിരുനെൽവേലിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ശിവലപ്പെരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
    Published by:Anuraj GR
    First published: