Arrest | നാലാം നിലയില്‍ നിന്ന് മകളെ എറിഞ്ഞുകൊന്നു; അമ്മ അറസ്റ്റില്‍
Arrest | നാലാം നിലയില്‍ നിന്ന് മകളെ എറിഞ്ഞുകൊന്നു; അമ്മ അറസ്റ്റില്‍
മൂന്നു മാസം മുൻപ് കുട്ടിയെ ഒഴിവക്കുന്നതിനായി റെയിൽവേ സ്റ്റേഷനിൽ ഉപേഷിച്ചിരുന്നു.
Last Updated :
Share this:
ബെംഗളൂരു: നാലാം നിലയിൽ നിന്ന് ഭിന്നശേഷിയുള്ള നാലു വയസുകാരിയായ മകളെ എറിഞ്ഞു കൊലപ്പെടുത്തി അമ്മ. കുഞ്ഞിനെ എറിഞ്ഞുകൊന്ന ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മ സുഷമയെ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ സമ്പംഗിരാമ നഗറിലെ അദ്വിത് അപ്പാർട്ട്മെന്റിലാണ് സംഭവം.
മൂന്നു മാസം മുൻപ് കുട്ടിയെ ഒഴിവക്കുന്നതിനായി റെയിൽവേ സ്റ്റേഷനിൽ ഉപേഷിച്ചിരുന്നു. എന്നാൽ ഭർത്താവ് കുട്ടിയെ കണ്ടെത്തി വീട്ടിലേക്ക് തിരികെയെത്തിച്ചു. കുഞ്ഞ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. പിന്നാലെ ഇവരും നാലാം നിലയിൽ നിന്ന് താഴേക്ക് ചാടാൻ ശ്രമിച്ചെങ്കിലും ഇവരെ അയൽവാസികൾ ചേർന്ന് തടയുകയായിരുന്നു.
മരിച്ച കുട്ടിയുടെ പിതാവ് ടിസിഎസിൽ എൻജിനീയറായിരുന്നു. അമ്മ സുഷമ ദന്തഡോക്ടറാണ്. അമ്മയ്ക്കെതിരെ സമ്പങ്കിരാമനഗർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.