• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഒന്നര വയസുള്ള കുഞ്ഞിനെ അമ്മ കിണറ്റിലെറിഞ്ഞു കൊന്നു


Updated: July 18, 2018, 10:31 PM IST
ഒന്നര വയസുള്ള കുഞ്ഞിനെ അമ്മ കിണറ്റിലെറിഞ്ഞു കൊന്നു

Updated: July 18, 2018, 10:31 PM IST
കാസർഗോഡ്: എരിയാലിൽ ഒന്നര വയസുള്ള കുഞ്ഞിനെ അമ്മ കിണറ്റിലെറിഞ്ഞു കൊന്നു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കുട്ടിയുടെ അമ്മയെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് പറഞ്ഞു.

ഇന്ന് വൈകുന്നേരത്തോടെയാണ് നാടിനെ നടുക്കിയ ക്രൂരതയുടെ കഥ പുറംലോകം അറിഞ്ഞത്. എരിയാല്‍ വെള്ളീരിലെ നസീമയാണ് മകള്‍ ഷംനയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത്. നസീമ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കളും നാട്ടുകാരും പൊലീസിന് മൊഴി നൽകി.

നസീമയുടെ വീടിന് സമീപത്തെ സ്വകാര്യവ്യക്തിയുടെ പറമ്പിലെ കിണറ്റിലേക്കാണ് കുഞ്ഞിനെ വലിച്ചെറിഞ്ഞത്. വിവരമറിഞ്ഞ് നാട്ടുകാര്‍ സ്ഥലത്തെത്തി കുഞ്ഞിനെ പുറത്തെടുത്ത് ഉടന്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കാസർകോട് ടൗൺ പൊലീസ് കേസെടുത്തു.
First published: July 18, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍