നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • രഹസ്യബന്ധം അറിഞ്ഞതിനെ തുടര്‍ന്ന് അമ്മ മകളെ കൊലപ്പെടുത്തി; മൃതദേഹം തള്ളാന്‍ കൂട്ടുനിന്ന് പിതാവും

    രഹസ്യബന്ധം അറിഞ്ഞതിനെ തുടര്‍ന്ന് അമ്മ മകളെ കൊലപ്പെടുത്തി; മൃതദേഹം തള്ളാന്‍ കൂട്ടുനിന്ന് പിതാവും

    ബന്ധുവുമായി അമ്മയ്ക്കുണ്ടായിരുന്ന രഹസ്യബന്ധം അറിഞ്ഞതിനെ തുടര്‍ന്നാണ് പര്‍വീണ കൊല്ലപ്പെട്ടതെന്ന് പൊലീസ് പറയുന്നു.

    അറസ്റ്റിലായ പ്രതികള്‍

    അറസ്റ്റിലായ പ്രതികള്‍

    • Share this:
      ചിക്കബല്ലാപുര: മകളെ കൊലപ്പെടുത്തിയ കേസില് മാതാപിതാക്കളും ബന്ധുവും പിടിയില്‍. കര്‍ണാടക ചിക്കബല്ലാപുര ജില്ലയിലാണ് സംഭവം നടന്നത്. അമ്മയുടെ രഹസ്യ ബന്ധം അറിഞ്ഞതിനെ തുടര്‍ന്ന് ബന്ധുവിനൊപ്പം ചേര്‍ന്ന് 28 കാരിയായ യുവതിയെ കൊലപ്പെടുത്തുകയായിരുന്നു. മതാപിതാക്കളായ ഗുല്‍സാന്‍ ബാനു(45), ഫയാസ് (50), ബന്ധുവായ പ്യാരേജാന്‍ (60) എന്നിവരാണ് പിടിയിലായത്.

      ഫയാസ്-ഗുല്‍സാര്‍ ദമ്പതികളുടെ മൂത്ത മകളാണ് പര്‍വീണ. ഈ മാസം ആദ്യമാണ് മുസല്‍മാനറഹള്ളി സ്വദേശിയായ പര്‍വീണ കൊല്ലപ്പെടുന്നതെന്ന് ചിക്കബല്ലാപുര എസ്പി മിഥുന്‍ കുമാര്‍ പറയുന്നത്. സെപ്റ്റംബര്‍ നാലിനാണ് കൊലപാതകം നടന്നത്. ബന്ധുവുമായി അമ്മയ്ക്കുണ്ടായിരുന്ന രഹസ്യബന്ധം അറിഞ്ഞതിനെ തുടര്‍ന്നാണ് പര്‍വീണ കൊല്ലപ്പെട്ടതെന്ന് പൊലീസ് പറയുന്നു.

      ബന്ധം മറ്റാരു അറിയാതിരിക്കാന്‍ പര്‍വീണയെ ബന്ധുവായ പ്യാരേജാന്‍ ജാക്കറ്റ് കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. എന്നാല്‍ പ്യാരേജനുമായുള്ള ബന്ധം ഫയാസിനറിയില്ലായിരുന്നു. മകളുടെ മൃതദേഹം കൊണ്ടു പോകുന്നതിനും സമീപത്തെ പൊട്ടക്കിണറ്റില്‍ തള്ളുന്നതിനും ഫയാസും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

      ദുരഭിമാന കൊലയാണെന്ന് തെറ്റിദ്ധരിച്ച് ആത്മഹത്യയാക്കി മാറ്റാന്‍ ഗൂഢാലോചന നടത്തിയെന്നാണ് പിതാവിനെതിരെയുള്ള ആരോപണം. സെപ്റ്റംബര്‍ അഞ്ചിന് ദൗരിബിദനൂര്‍ പൊലീസ് കിണറ്റില്‍ നിന്ന് പര്‍വീണയുടെ മൃതദേഹം കണ്ടെടുത്തു. ആത്മഹത്യയാണെന്ന് ആദ്യം കരുതിയെങ്കിലും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി.

      പര്‍വീണയുടെ ഫോണ്‍കോളുകള്‍ പരിശോധിച്ച ശേഷമാണ് പൊലീസ് കൊലപാതകികളെ കണ്ടെത്തിയത്. യുവതി അവസാനമായി സംസാരിച്ചത് അമ്മയോടും ബന്ധുവിനോടും ആണെന്ന് പൊലീസ് കണ്ടെത്തി.

      പത്ത് വര്‍ഷം മുമ്പ് സ്വന്തം സമുദായത്തില്‍പ്പെട്ട ഒരാളുമായി പര്‍വീണയുടെ വിവാഹം നടന്നിരുന്നു. വിവാഹം നടന്ന് ഒരു ദിവസത്തിന് ശേഷം തന്നെ ഇവര്‍ വേര്‍പിരിഞ്ഞു. തുടര്‍ന്ന് പര്‍വീണ തന്റെ കാമുകനായ ശിവപ്പയെ വിവാഹം കഴിച്ചു. ശില്‍പ എന്ന് പേര് മാറ്റുകയും ചെയ്തു. മദ്യത്തിനടിമയായിരുന്ന ശിവപ്പ അധികം വൈകാതെ രോഗംബാധിച്ച് മരിച്ചു. പിന്നീട് പര്‍വീണ മറ്റൊരു യുവാവിനൊപ്പം ജീവിച്ചു. ഒരു റോഡ് അപകടത്തില്‍ ഇയാളും മരിച്ചു.
      Published by:Jayesh Krishnan
      First published:
      )}