നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • മലപ്പുറത്ത് 12 കാരിയെ പീഡിപ്പിച്ച കേസ്: അമ്മയുടെ കാമുകൻ കോടതിയിൽ കീഴടങ്ങി

  മലപ്പുറത്ത് 12 കാരിയെ പീഡിപ്പിച്ച കേസ്: അമ്മയുടെ കാമുകൻ കോടതിയിൽ കീഴടങ്ങി

  കഴിഞ്ഞ മാസം ഇരുപതിന് അമ്മയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

  പ്രതി വിനീഷ്

  പ്രതി വിനീഷ്

  • Share this:
  മലപ്പുറം (Malappuram) മങ്കടയിൽ (Mankada)  12കാരിയെ പലതവണ പീഡിപ്പിച്ച (Rape) അമ്മയുടെ കാമുകൻ കോടതിയിൽ കീഴടങ്ങി. കഴിഞ്ഞ മാസം 20ന് കുട്ടിയുടെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പെൺകുട്ടിയുടെ സംരക്ഷണം മുത്തശ്ശനും മുത്തശ്ശിയും ഏറ്റെടുത്തു. ഇവർ കുഞ്ഞിനെ കൊണ്ടുപോയി.

  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വാടക വീടുകളില്‍ വെച്ച് പല തവണ പീഡിപ്പിച്ചുവെന്നാണ് കേസ്. ഒളിവിലായിരുന്ന യുവാവ്  മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി മുമ്പാകെ കീഴടങ്ങിയത്. പാലക്കാട് ചെര്‍പ്പുളശ്ശേരി ചളവര ചിറയില്‍ വിനീഷ് (33) ആണ് കീഴടങ്ങിയത്.

  2019 ജനുവരി ഒന്നു മുതല്‍ 2021 ജൂണ്‍ 30 വരെയുള്ള കാലയളവില്‍ ആനമങ്ങാടും വള്ളിക്കാപ്പറ്റയിലുമുള്ള വാടക വീടുകളില്‍ വെച്ച് പല തവണ പീഡിപ്പിച്ചുവെന്നാണ് കേസ്. ഒക്ടോബര്‍ 19ന് കുട്ടി മലപ്പുറം വനിതാ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിക്ക് ഒത്താശ ചെയ്തു നല്‍കിയതിന് കുട്ടിയുടെ മാതാവായ 30 കാരിയെ 20ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാന്റിലാണ്.

  Also Read- മുൻ മിസ് കേരള അടക്കമുള്ളവരുടെ അപകട മരണം; ചോദ്യം ചെയ്യലിന് ഹാജരാകാതെ ഡിജെ പാർട്ടി നടന്ന ഹോട്ടൽ ഉടമ

  ഒളിവിൽ ഉള്ള പ്രതിയെ തേടി പോലീസ് ഇയാളുടെ ബന്ധു വീടുകളിൽ എല്ലാം അന്വേഷണം നടത്തിയിരുന്നു. ഒരിടത്ത് നിന്ന് പോലീസിനെ കണ്ട് ഇയാള് ഇറങ്ങി ഓടി രക്ഷപ്പെടുക ആയിരുന്നു. ഇതിനു പിന്നാലെ ആണ് പ്രതി മഞ്ചേരി പോക്സോ കോടതിയിൽ എത്തി കീഴടങ്ങിയത്.

  അമ്മയും കാമുകനും വീട്ടു തടങ്കലില്‍ പാര്‍പ്പിച്ച്  ലൈംഗികമായി പീഡിപ്പിച്ച പതിനൊന്നുകാരി പെൺകുട്ടിയെ മലപ്പുറത്ത് ചൈല്‍ഡ് ലൈനും പൊലീസും ചേര്‍ന്ന് ആണ് രക്ഷപെടുത്തിയത് കഴിഞ്ഞ മാസം ആണ്. തിരുവനന്തപുരം ജില്ലയിൽ നിന്നും മലപ്പുറം മങ്കടയിൽ വന്ന്  വാടകക്ക് താമസിക്കുക ആയിരുന്നു യുവതിയും 12 കാരിയായ മകളും. ഭര്‍ത്താവുമായി അകന്നു കഴിഞ്ഞിരുന്ന ഇവർ ഇവിടെ കാമുകന് ഒപ്പം ലിവിംഗ് ടുഗദർ ആയാണ് കഴിഞ്ഞിരുന്നത്.

  ഇവർ താമസിച്ചിരുന്ന സ്ഥലത്ത് നടക്കുന്ന കാര്യങ്ങൾ പുറം ലോകം അറിഞ്ഞിരുന്നില്ല. പുറത്ത് നിന്ന് ആർക്കും വരാൻ കഴിയാത്ത വിധത്തിൽ വലിയ മതിലും വളർത്തു നായ്ക്കളും എല്ലാം ഇവിടെ ഉണ്ടായിരുന്നു എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ലൈംഗിക പീഡനവും ശാരീരിക മർദ്ദനങ്ങളുമടക്കം അതിക്രൂരമായ അതിക്രമങ്ങൾ ആണ് കുട്ടിക്ക് നേരെ പല തവണകളായി ഉണ്ടായതെന്ന് സി.ഡബ്ലിയു.സി ചെയര്‍മാൻ അഡ്വ. ഷാജേഷ് ഭാസ്കർ പറഞ്ഞു.

  Also Read- Fake Police Officer| പോക്സോ കേസ് അന്വേഷിക്കാനെത്തിയ വ്യാജ സ്പെഷ്യല്‍ ബ്രാഞ്ച് എസ് പി പിടിയിൽ

  " പെൺകുട്ടി അതി ക്രൂരമായി പലവട്ടം പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. ലൈംഗിക അതിക്രമം അല്ല പീഡനം തന്നെ അനുഭവിച്ചിട്ടുണ്ട്. അതിന് പുറമെ മർദ്ദനം ഏൽക്കേണ്ടി വന്നിട്ടുണ്ട്. ശരീരത്തിൽ അതിൻ്റെ എല്ലാം പാടുകൾ ഉണ്ട്. "- അദ്ദേഹം പറഞ്ഞു.

  വിവരങ്ങൾ പുറത്ത് പറയാതിരിക്കാൻ കുഞ്ഞിനെ ഭീഷണിപ്പെടുത്തിയതായും  വിവരം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. യുവതിയുടെ അച്ഛനായ കുട്ടിയുടെ മുത്തച്ഛനാണ് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയത്. പൊലീസ് സഹായത്തോടെ  രക്ഷപെടുത്തിയ കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ചൈൽഡ് ലൈൻ ഉദ്യോഗസ്ഥർ ഏറെ കൗൺസിലിംഗ് നൽകിയതിന് ശേഷം ആണ് പെൺകുട്ടി നടന്ന കാര്യങ്ങൾ വെളിപ്പെടുത്തിത്.

  മജിസ്ട്രേറ്റിന് മുമ്പാകെ ഇരയായ പതിനൊന്നുകാരിയുടെ മൊഴി രേഖപ്പെടുത്തി.  ഗുരുതരമായ പോക്സോ വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് പ്രതികൾക്ക് എതിരെ കേസ് എടുത്തിട്ടുള്ളത്.
  Published by:Rajesh V
  First published:
  )}