• HOME
 • »
 • NEWS
 • »
 • crime
 • »
 • Poverty| കടുത്ത ദാരിദ്ര്യം; മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെ 1.78 ലക്ഷം രൂപയ്ക്ക് വിറ്റ് അമ്മ

Poverty| കടുത്ത ദാരിദ്ര്യം; മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെ 1.78 ലക്ഷം രൂപയ്ക്ക് വിറ്റ് അമ്മ

മൂന്ന് ദിവസം പ്രായമുള്ള ആൺകുഞ്ഞിനെയാണ് മുപ്പത്തിരണ്ടുകാരിയായ അമ്മ 1.78 ലക്ഷം രൂപയ്ക്ക് വിറ്റത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Last Updated :
 • Share this:
  മഹാരാഷ്ട്ര: മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെ വിറ്റ അമ്മ അറസ്റ്റിൽ (mother sells 3-day old son). മഹരാഷ്ട്രയിലെ അഹമ്മദ്നഗറിലുള്ള ശിർദി ടൗണിലാണ് സംഭവം. മൂന്ന് ദിവസം പ്രായമുള്ള ആൺകുഞ്ഞിനെയാണ് മുപ്പത്തിരണ്ടുകാരിയായ അമ്മ 1.78 ലക്ഷം രൂപയ്ക്ക് വിറ്റത്.

  സംഭവത്തിൽ അറസ്റ്റിലായ സ്ത്രീ വീട്ടിലെ കടുത്ത ദാരിദ്ര്യം മൂലമാണ് കുഞ്ഞിനെ വിറ്റതെന്ന് പൊലീസിനോട് പറഞ്ഞു. അമ്മയെ കൂടാതെ കുഞ്ഞിനെ വാങ്ങിയ ആളും വിൽക്കാൻ യുവതിയെ സഹായിച്ച നാല് പേരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നവംബർ ഏഴിനാണ് കേസ് രജിസ്റ്റർ ചെയ്തത്.

  കഴിഞ്ഞ സെപ്റ്റംബറിലാണ് യുവതി ആൺ കുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിനെ പരിപാലിക്കാനുള്ള സാമ്പത്തിക സ്ഥിതി വീട്ടിൽ ഇല്ലാത്തതിനാലാണ് വിറ്റതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ഇതേ തുടർന്ന് ആവശ്യക്കാർക്കായുള്ള അന്വേഷണം ആരംഭിച്ചു. മൂന്ന് സ്ത്രീകളാണ് കുഞ്ഞിനെ വിൽക്കാൻ യുവതിയെ സഹായിച്ചത്. അഹമ്മദ്നഗർ, കല്യാൺ, താനെ എന്നിവിടങ്ങളിലുള്ളവരാണിവർ.

  മുലുന്ദ് സ്വദേശിയായ ആളാണ് യാതൊരു നിയമനടപടികളും പാലിക്കാതെ കുഞ്ഞിനെ അമ്മയിൽ നിന്ന് വാങ്ങിയത്. പകരം 1.78 ലക്ഷം രൂപയും അമ്മയ്ക്ക് നൽകി.

  വിവരം അറിഞ്ഞ് ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയ പൊലീസ് കുഞ്ഞിനെ കണ്ടെത്തുകയും ചെയ്തു. തുടർന്നാണ് അമ്മയിലേക്കും മറ്റ് സ്ത്രീകളിലേക്കും അന്വേഷണം എത്തുന്നത്. ഐപിസി, ശിശു സംരക്ഷണ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

  Also Read-മാരക മയക്കുമരുന്നായ MDMA വില്‍ക്കുന്നതിനിടെ ഏഴു യുവാക്കള്‍ പിടിയില്‍; പ്രതികളുടെ ഫോണ്‍വിളികള്‍ പരിശോധിക്കും

  മറ്റൊരു സംഭവത്തിൽ,  പയ്യന്നൂരിലെ കവ്വായിയിൽ നിന്ന് 2020 ജൂലൈയിൽ കാണാതായ വീട്ടമ്മയെ മലപ്പുറത്ത് കാമുകനൊപ്പം കണ്ടെത്തി. ക​വ്വാ​യി സ്വ​ദേ​ശി​നി​യും ര​ണ്ടു മ​ക്ക​ളു​ടെ അ​മ്മ​യു​മാ​യ ക​ല്ലേ​ന്‍ ഹൗ​സി​ല്‍ പ്ര​സ​ന്ന (49)യെ​യാ​ണ് ഇ​ള​മ്ബ​ച്ചി സ്വ​ദേ​ശി​യാ​യ അ​ബ്ദു​ള്‍ റ​ഹ്‌​മാ​നോ​ടൊ​പ്പം മ​ല​പ്പു​റം കാ​ല​ടി​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. കവ്വായിയിൽ പാചക തൊഴിലാളിയായിരുന്നു പ്രസന്ന.

  Also Read-അടിവസ്ത്രത്തില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമം; വിമാന ജീവനക്കാരി പിടിയില്‍

  2020 ജൂ​ലാ​യ് 11 ന് ​രാ​വി​ലെ മു​ത​ലാ​ണ് പ്ര​സ​ന്ന​യെ കാ​ണാ​താ​യ​ത്. പ​തി​വു പോ​ലെ ക​ല്യാ​ണ വീ​ടു​ക​ളി​ലെ പാചക ജോലിക്കായി രാ​വി​ലെ വീ​ട്ടി​ല്‍ നി​ന്നും ഇറങ്ങിയതായിരുന്നു പ്രസന്ന. വൈ​കു​ന്നേ​ര​മാ​യി​ട്ടും വീ​ട്ടി​ല്‍ തി​രി​ച്ചെ​ത്താ​ത്ത​തി​നെ തു​ട​ര്‍​ന്ന് ഭ​ര്‍​ത്താ​വ് ബാ​ബു പ​യ്യ​ന്നൂ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യിരുന്നു. ഇതിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും പൊലീസിന് ഒരു വിവരവും ലഭിച്ചിരുന്നില്ല. ​

  അതിനിടെയാണ് തൃ​ക്ക​രി​പ്പൂ​ര്‍ മാ​ണി​യാ​ട്ട് വാ​ട​ക ക്വാര്‍​ട്ടേ​ഴ്സി​ല്‍ താ​മ​സി​ക്കു​ന്ന പാ​ച​ക തൊ​ഴി​ലാ​ളി അ​ബ്ദു​ള്‍ റ​ഹ്‌​മാ​നെ (55)യും ​കാ​ണാ​താ​യ​താ​യെന്ന വിവരം പൊലീസിന് ലഭിക്കുന്നത്. ചില സ്ഥലങ്ങളിൽ ഒരുമിച്ച് പാചകജോലി ചെയ്തിരുന്ന പ്രസന്നയും അബ്ദുൽ റഹ്മാനും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും, ഇരുവരും ഒരുമിച്ച് നാടുവിടുകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. എന്നാൽ ഇവർ എവിടെയാണെന്ന് കണ്ടെത്താൻ പൊലീസിന് സാധിച്ചിരുന്നില്ല. ഫോൺ വഴി ബന്ധുക്കളുമായും സുഹൃത്തുക്കളുമായും ഇരുവരും ബന്ധം പുലർത്തിയിരുന്നില്ല. ഇത് പൊലീസ് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. ഇ​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നായി പൊലീ​സ് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സും പുറത്തി​റ​ക്കി​യി​രു​ന്നു.
  Published by:Naseeba TC
  First published: