നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • അമ്മയുടെ അവിഹിതബന്ധം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; ഒമ്പതു വയസുകാരനെ അമ്മ കൊന്നു

  അമ്മയുടെ അവിഹിതബന്ധം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; ഒമ്പതു വയസുകാരനെ അമ്മ കൊന്നു

  ചോദ്യം ചെയ്യലിനൊടുവിൽ താൻ തന്നെയാണ് മകനെ കൊന്നതെന്ന് സമ്മതിക്കുകയുമായിരുന്നു.

  murder

  murder

  • News18
  • Last Updated :
  • Share this:
   ഹൈദരാബാദ്: മറ്റൊരു പുരുഷനുമായുള്ള അമ്മയുടെ അവിഹിതബന്ധം അച്ഛനോട് വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ ഒമ്പതു വയസുകാരനെ അമ്മ കൊന്നു.

   നാൽഗോണ്ട ജില്ലയിൽ കഴിഞ്ഞദിവസം വൈകുന്നേരമായിരുന്നു സംഭവം. ഒമ്പതു വയസുകാരനെ 30കാരിയായ അമ്മ ടവൽ ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു.

   കണ്ണൂരില്‍ ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

   സ്ത്രീയുടെ ഭർത്താവ് കുഴൽക്കിണർ പണിക്കാരനാണ്. എല്ലാ ദിവസവും ഇയാൾ ജോലിക്കായി പുറത്തു പോകാറുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ പരാതിയെ തുടർന്ന് പൊലീസ് കൊലപാതക കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തു.

   തുടർന്ന് സ്ത്രീയെ ചോദ്യം ചെയ്യുന്നതിനായി വിളിപ്പിക്കുകയും ചോദ്യം ചെയ്യലിനൊടുവിൽ താൻ തന്നെയാണ് മകനെ കൊന്നതെന്ന് സമ്മതിക്കുകയുമായിരുന്നു.
   First published:
   )}