ഹോം വർക്ക് (Home work)ചെയ്തില്ലെന്ന കാരണത്താൽ സ്വന്തം കുഞ്ഞിനെ പൊരിവെയിലത്ത് കെട്ടിയിട്ട് അമ്മ. കഴിഞ്ഞ ദിവസമാണ് പൊരിവെയിലത്ത് ടെറസിൽ കെട്ടിയിട്ട നിലയിൽ കിടക്കുന്ന പെൺകുട്ടിയുടെ വീഡിയ സോഷ്യൽമീഡിയയിൽ പ്രചരിച്ചത്.
ഡൽഹിയിലാണ് സംഭവം. വീഡിയോ പ്രചരിച്ചതിനു പിന്നാലെ ഡൽഹി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കെട്ടിയിട്ടത് അമ്മ തന്നെയാണെന്ന് കണ്ടെത്തിയത്. ഹോം വർക്ക് ചെയ്യാത്തതിന് മകൾക്ക് അമ്മ നൽകിയ ശിക്ഷയാണിത്.
ഡൽഹിയിലെ കരവാൽ നഗറിലാണ് സംഭവമെന്നായിരുന്നു പൊലീസിന് ആദ്യം ലഭിച്ച വിവരം. ഇവിടെ നടത്തിയ അന്വേഷണത്തിൽ യാതൊരു സൂചനയും പൊലീസിന് ലഭിച്ചില്ല. പിന്നീടാണ് കജൂരി ഖാസ് മേഖലിയാണ് സംഭവമെന്ന് കണ്ടെത്തിയത്. തുടർന്ന് കുട്ടിയുടെ വീടും പൊലീസ് കണ്ടെത്തി.
കൊടും വെയിലിൽ കൈയും കാലും പിറകിൽ കെട്ടിയ നിലയിൽ കുട്ടിയെ ടെറസിൽ കിടത്തിയ നിലയിലായിരുന്നു വീഡിയോയിൽ ഉണ്ടായിരുന്നത്. ചൂട് സഹിക്കാനാകാതെ കുട്ടി കെട്ടഴിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. ഡൽഹിയിലെ കൊടും ചൂടിൽ തൊലി പൊള്ളാൻ തുടങ്ങിയതോടെ കുട്ടി നിലവിളിക്കുകയും ചെയ്യുന്നുണ്ട്.
ഹോം വർക്ക് ചെയ്യാത്തതിനെ തുടർന്ന് മകളെ അഞ്ച് മുതൽ ഏഴ് മിനുട്ട് വരെ വെയിലത്ത് നിർത്തി ശിക്ഷിച്ചതാണെന്നാണ് അമ്മ പൊലീസിനോട് പറഞ്ഞത്. സംഭവത്തിൽ നടപടിയെടുത്തതായി ഡൽഹി പൊലീസ് അറിയിച്ചു.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.