നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Child Abuse | ഉള്ളം കാലിലും ഇടുപ്പിലും പൊള്ളലേല്‍പ്പിച്ചു; അഞ്ചര വയസുകാരനോട് അമ്മയുടെ ക്രൂരത

  Child Abuse | ഉള്ളം കാലിലും ഇടുപ്പിലും പൊള്ളലേല്‍പ്പിച്ചു; അഞ്ചര വയസുകാരനോട് അമ്മയുടെ ക്രൂരത

  സ്പൂണ്‍ അടുപ്പില്‍വച്ച് ചൂടാക്കി ഉള്ളം കാലിലും ഇടുപ്പിലും പൊള്ളിക്കുകയായിരുന്നുവെന്നാണ് വിവരം

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ഇടുക്കി: അഞ്ചര വയസുകാരനോട് അമ്മയും ക്രൂരത. കുസൃതി കാണിക്കുന്നതിന്റെ പേരില്‍ കുട്ടിയുടെ ഉള്ളം കാലിലും ഇടുപ്പിലും പൊള്ളലേല്‍പ്പിച്ചു. ഇടുക്കി ശാന്തന്‍പാറയിലാണ് സംഭവം. സംഭവത്തില്‍ തമിഴ്നാട് സ്വദേശിനിയായ യുവതിക്കെതിരെ പോലീസ് കേസെടുത്തു. സ്പൂണ്‍ അടുപ്പില്‍വച്ച് ചൂടാക്കി ഉള്ളം കാലിലും ഇടുപ്പിലും പൊള്ളിക്കുകയായിരുന്നുവെന്നാണ് വിവരം.

   തന്നെ അനുസരിക്കാതെ സമീപത്തെ വീടുകളില്‍ പോയതിനും കുസൃതി കൂടുതല്‍ കാണിച്ചതിനുമുള്ള ശിക്ഷയായാണ് കുട്ടിയുടെ ശരീരത്തില്‍ പൊള്ളലേല്‍പ്പിച്ചതെന്നാണ് അമ്മ ഭുവന പറഞ്ഞത്.

   നാലുദിവസങ്ങള്‍ക്കു മുന്‍പാണ് സംഭവം ഉണ്ടായത്. കുട്ടിയുടെ രണ്ടുകാലിന്റെയും ഉള്ളംകാലില്‍ പൊള്ളലേറ്റിട്ടുണ്ട്. അതോടൊപ്പം തന്നെ ദേഹത്തും പൊള്ളലേറ്റിട്ടുണ്ട്. അയല്‍ക്കാരാണ് വിവരം പൊലീസിനെ അറിയിച്ചചത്. നിലവില്‍ കുട്ടി ചികിത്സയിലാണ്.

   Also Read-Crime | കൊച്ചി എ.എസ്.ഐയെ കുത്തി പരിക്കേൽപ്പിച്ചയാൾ നടിയെ ആക്രമിച്ച കേസിലെ പ്രതി

   ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെട്ട് വിദഗ്ധ ചികിത്സക്ക് വേണ്ടി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇവര്‍ക്ക് മൂന്നര വയസുള്ള മറ്റൊരു പെണ്‍കുട്ടി കൂടിയുണ്ട്. നിലവില്‍ കുട്ടിയെ ശാന്തപ്പാറയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് ചികിത്സ നല്‍കി.

   Also Read-Arrest | വ്ലോഗറും ജീവകാരുണ്യ പ്രവര്‍ത്തകനുമായ സുശാന്ത് നിലമ്പൂര്‍ അറസ്റ്റില്‍

   കൂടുതല്‍ ചികിത്സ വേണം എന്നാണ് ഡോക്ടര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇപ്പോള്‍ കുട്ടിയും അമ്മയും ഒരുമിച്ചാണ് ഉള്ളത്. ഇതിനുമുന്‍പ് കുട്ടിക്കെതിരെ ആക്രമണങ്ങള്‍ ഉണ്ടായോ എന്ന് അന്വേഷിച്ചുവരികയാണെന്ന് ശാന്തന്‍പാറ പൊലീസ് പറഞ്ഞു.

   നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ യുവാവിന് പങ്കില്ലെന്ന് പൊലീസ്; ഇരുവരും പരിചയപ്പെട്ടത് ടിക്ടോക് വഴി

   കോട്ടയം മെഡിക്കൽ കോളജിൽ (Kottayam Medical College) നിന്ന് നവജാതശിശുവിനെ (Newborn Baby) തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായ നീതുവിന്റെ ആൺസുഹൃത്ത് ഇബ്രാഹിം ബാദുഷയ്ക്ക് പങ്കില്ലെന്ന് പൊലീസ്. ഇയാളുടെ കുട്ടിയാണെന്ന് വിശ്വസിപ്പിക്കാനാണ് നീതു കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസ് പറയുന്നു.

   ജനുവരി നാലാം തീയതി നീതു കോട്ടയത്ത് എത്തിയിരുന്നു. ഇവിടെ ലോഡ്ജിൽ മുറിയെടുത്ത് താമസിച്ചാണ് തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്തത്. ആശുപത്രിയിൽനിന്ന് കടത്തിയ കുട്ടിയെ ലോഡ്ജിൽ എത്തിച്ചശേഷം ചിത്രമെടുത്ത് ഇബ്രാഹിമിന് അയച്ചുകൊടുക്കുകയും ചെയ്തു. ഇബ്രാഹിമുമായുള്ള ബന്ധം നിലനിർത്താനായിരുന്നു കുട്ടിയെ തട്ടിക്കൊണ്ട് പോയത്. തന്റേയും ഇബ്രാഹിമിന്റേയും കുട്ടിയാണെന്ന് പറഞ്ഞാണ് ചിത്രം അയച്ചുകൊടുത്തത്.

   മറ്റൊരു വിവാഹബന്ധത്തിലേക്ക് ഇബ്രാഹിം പോകുന്നത് തടയാനും ബ്ലാക്മെയിൽ ചെയ്യാനുമാണ് നീതു ഇത്തരമൊരു കൃത്യം ചെയ്തത്. തന്റെ കുട്ടിയായി വളർത്താൻ തന്നെയായിരുന്നു നീതുവിന്റെ പദ്ധതി. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഇബ്രാഹിമിനെ പ്രതിചേർത്തിട്ടില്ല. കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ യുവാവിന് പങ്കില്ലെന്നാണ് പൊലീസ് പറയുന്നത്.

   അതേസമയം, നീതുവിൽ നിന്ന് പണവും സ്വർണവും തട്ടിയ കേസിൽ ഉൾപ്പെടെ ഇബ്രാഹിമിനെതിരെ വേറെ കേസെടുത്തേക്കുമെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം. എന്നാൽ ഈ കേസുമായി ബന്ധമില്ലാത്തതിനാൽ അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കാനാകില്ലെന്നും ജില്ലാ പോലീസ് മേധാവി ഡി. ശിൽപ പറഞ്ഞു. ഡോക്ടറുടെ കോട്ട് ഉൾപ്പെടെ നീതു സ്വന്തമായി വാങ്ങിയതാണെന്നും എസ് പി പറഞ്ഞു. നീതു ഇബ്രാഹിമിനെ പരിചയപ്പെട്ടത് ടിക് ടോക്ക് വഴിയാണ്. ഒന്നര വർഷം മുൻപാണ് ഇരുവരും തമ്മിൽ പരിചയപ്പെട്ടത്.
   നീതുവിന്റെ ഭർത്താവ് വിദേശത്താണ് ജോലി ചെയ്തിരുന്നത്. എന്നാൽ ഇതു മറച്ചുവെച്ച് താൻ വിവാഹമോചിതയാണെന്ന് ഇബ്രാഹിമിനെ പറഞ്ഞു വിശ്വസിപ്പിച്ചു. ഇരുവരും തമ്മിൽ അടുപ്പത്തിലായത് ഇതിനു ശേഷമാണ്. നീതു ഗർഭിണിയായ വിവരം ഇബ്രാഹിമിനും വിദേശത്തുള്ള ഭർത്താവിനും അറിയാമായിരുന്നു. എന്നാൽ ഗർഭം അലസിപ്പിച്ച കാര്യം ഇബ്രാഹിമിൽ നിന്ന് മറച്ചുവയ്ക്കുകയായിരുന്നു. ഇതിനിടെയാണ് ഇബ്രാഹിം മറ്റൊരു വിവാഹത്തിന് തയ്യാറെടുത്തത്.
   Published by:Jayesh Krishnan
   First published: